കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

പെണ്ണായ് ജനിച്ച നീ - പെണ്ണായി ജീവിച്ചു -
പെണ്ണായ് മരിച്ചിടേണം ....
ആണിന്‍റെ ലോകത്ത് കാലു നീ കുത്തുവതു -
കൂത്തിന്നു മാത്രമായി -
പാവ ക്കൂത്തിന്നു മാത്രമായി ...

പാടണം 'പാടുനീ ' യെന്നവന്‍ ചൊല്ലുന്നോ-
രീണത്തില്‍ മാത്രമായി ...
ആടണം 'ആടു നീ ' യെന്നവന്‍ ചൊല്ലുന്ന -
നേരത്ത് മാത്രമായി ..
തുള്ളണം 'തുള്ളു നീ ' യെന്നവന്‍ ചൊല്ലുന്ന -
താളത്തില്‍ മാത്രമായി ...

നീ -
അണിയേണ മാടകളവന്‍ കണ്ട കാഴ്ചയിലെ -
മാദക പ്പൂക്കള്‍ പോലെ
നീ -
ഉരിയേണ മാടകളവന്‍ മാത്ര മറിയുന്ന-
ശീതോഷ്ണ യാമങ്ങളില്‍ ....

കെട്ട് പോയാ 'പ്പശി' , വീണ്ടു മുണര്‍ത്തുവാന്‍-
വീഞ്ഞായ് നുരഞ്ഞീടണം ...
അഗ്നിയില്‍ വെന്തും നിറയ്ക്കണം തീന്‍ മേശ -
മത്സ്യമായ് മാംസമായും ...

മഴയാര്‍ത്തു പെയ്യുന്ന രാവില്‍ നീ മാറേണം
ഇളവെയില്‍ ചൂട് പോലെ ...
മഞ്ഞില്‍ വിറയ്ക്കുന്ന ശിശിരങ്ങളില്‍ പോലു-
മവനുള്ള ഗ്രീഷ്മമായി
അവനുള്ള കമ്പിളിയായ് .....

കാണരുത് കാട്ടരുത്
മിണ്ടരുത് കേള്‍ക്കരുത്‌
തൊടരുത് ആരാലും
തൊട്ടു തീണ്ടീടരുത് ....

അരുതലുകള്‍ മതിലായ് ഉയര്‍ത്തി നിര്‍ത്തി -
പിന്നെ നിന്നെയതിന്‍ മറയില്‍ മറച്ചിരുത്തി ....

നിന്‍ നീണ്ട തലമുടി നിറം കെട്ടു നരയായി
ചര്‍മ്മം ചുളിഞ്ഞു പോയി
നീലോല്പലങ്ങള്‍ വിടര്‍ന്നൊരാ മിഴിയിണകള്‍
വറ്റി വരണ്ടു പോയി
നിന്‍ സ്വനം വിറയാര്‍ന്നു പോയി ....

ഇനി എന്ത് ബാക്കിയെന്‍ ഖിന്നയാം പുത്രി നിന്‍
സ്വപ്‌നങ്ങള്‍ മാത്രമാണോ ?
ശ്രീ പോയ ശ്രീകോവില്‍ നടയടച്ചീടുക
ഇനി നീ നടന്നീടുക ....
നിന്‍റെ വഴിയെ നടന്നീടുക ...

കരയേണ്ട നീ യന്ത്യ യാത്രയിലെങ്കിലും
ഒന്നു ചിരിച്ചീടുക ...
നിനക്കായ് ചിരിച്ചീടുക !!!
സുരേഷ്  മേനോന്‍
മുംബയ്

3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

യഥാര്‍ഥമായതു

അജ്ഞാതന്‍ പറഞ്ഞു...

പരിത്യാഗങ്ങള്‍!

കവിത നന്നായിരിക്കുന്നു.
കവിതയ്ക്ക് ശീര്‍ഷകമെന്ത്
സുരേഷ് മേനോന്‍ ?

അജ്ഞാതന്‍ പറഞ്ഞു...

കവിതയുടെ ഒഴുക്ക് നിലച്ചില്ല......സുരേഷ് മേനോന് അതുണ്ട്....

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്