കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ചിത്രം വരയ്ക്കുന്ന പെണ്‍കുട്ടി

വെളുത്ത  കടലാസില്‍  
കറുത്ത  മഷികൊണ്ട് 
പൂ  വരച്ചവള്‍ 
പൂവിനെ  ചുറ്റിപ്പറക്കുന്നു 
പൂവിന്റെ  തേന്‍  നുകരുന്നു 
നിറമില്ലാത്ത  പൂമ്പാറ്റ 

പൂവിനെക്കാളും  വലിപ്പമുണ്ട്‌ 
അവള്‍  വരച്ച  പൂമ്പാറ്റക്ക് 
കറുത്ത  ചിറകുകള്‍ക്ക് 
വെളുത്ത  പുള്ളികള്‍ 
വെളുത്ത  ചിറകുകള്‍ക്ക് 
കറുത്ത  പുള്ളികള്‍ 

അവളുടെ  കുഞ്ഞുടുപ്പിന്റെ  
പിന്നിക്കീറിയ  പൂവില്‍  
ഒരു  പൂമ്പാറ്റയുണ്ട്‌ 
മഞ്ഞ  നിറമുള്ള  കുഞ്ഞിപ്പൂമ്പാറ്റ 
അതിനെപ്പിടിച്ചു  
ഇടക്കൊക്കെ  
കാറ്റില്‍  പറത്താറുണ്ടവള്‍ 

കാറ്റില്‍  പറന്നു  പറന്നു 
ആകാശം  കണ്ടിറങ്ങി 
പാവാടയിലെ  പൂവില്‍  
വീണ്ടും  ചെന്നെത്താറുണ്ട്‌ എം. അഭിലാഷ് 
എച്ച്.എസ്സ്.എ  മലയാളം  
ഗവ :  എച്ച്.എസ്സ്.എസ്സ്  . എട്നീര്‍ 
കാസര്‍ഗോഡ്‌  
2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

നൊമ്പരമുള്ള പോലെ......

അജ്ഞാതന്‍ പറഞ്ഞു...

nice

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്