ഈ കാലത്തിനു ഉതുപ്പാനെ വേണ്ടടോ ?
കാരൂരിന്റെ കഥകള്‍ വെറുതെയിരിക്കുന്ന മരപ്പാവകളല്ല. നമ്മളെല്ലാം എല്ലാ ദിവസവും യാത്ര ചെയ്യുന്ന ഹൈവേകളില്‍ വീതി കൂട്ടുവാനായി കൂടുതല്‍ സ്ഥലമെടുക്കുന്ന അവസരത്തില്‍ എത്ര കിണറുകള്‍ മണ്ണിട്ട് നികത്തിക്കളയുന്നു ? തൃശ്ശൂര്‍ കുന്നംകുളം ഹൈവേയില്‍ മുതുവറ മുതല്‍ കൈപ്പറമ്പ് വരെയുള്ള 8 കിലോമീറ്റര്‍ റോഡിന്റെ വശങ്ങളിലുള്ള 4 പൊതു കിണറുകള്‍ ആണ് മൂടപ്പെട്ടത്.കേരളത്തില്‍ ഇന്ന് നടക്കുന്ന വികസനത്തിന്റെ ഈ കാഴ്ചക്ക് ഒരേ രീതിയാണുള്ളത്. അന്തസ്സും പണവുമുള്ള മലയാളി പണം കൊടുത്ത് കുപ്പിവെള്ളം കുടിക്കും!!!!
ഉതുപ്പാനും കിണറും മൂടിപ്പോയിരിക്കുന്നു. രാജ്യത്തിന്റെ വികസനം ഈ വിധം വികലമായി നടക്കുമെന്ന് പണ്ടേ കണ്ടറിഞ്ഞ കാരൂരിന്റെ തൂലികക്ക് മലയാളം ബ്ലോഗിന്റെ പ്രണാമം അര്‍പ്പിക്കുന്നു.
അയ്യപ്പന് ജലസന്ധിയില്‍ ഒരിക്കല്‍ എഴുതി :
"മനുഷ്യന് സ്വാര്‍ത്ഥനായത് കൊണ്ട്
കിണറ്റു വെള്ളത്തിനു പ്രവാഹമില്ല.
കിണര്‍;
കണ്ണീര് തളം കെട്ടിയ
ഒറ്റക്കണ്ണന്‍ ."
വികസനത്തിന്റെ ബലിയാടുകളായ ഉതുപ്പാനും അവന് കുത്തിയ പൊതു കിണറും നമ്മോടു പറയുന്ന സര്‍വ്വനാശത്തെ എന്നത്തെയും പോലെ കണ്ടില്ലെന്നു നടിക്കാന്‍ കഴിയാത്ത മലയാളീ...............
പ്രകാശ് കലാകേന്ദ്ര നീരാവില്‍ ,പെരിനാട് കൊല്ലം അവതരിപ്പിക്കുന്ന ഉതുപ്പാന്റെ കിണര്‍ മൂന്നു ഭാഗങ്ങളായി ഇവിടെ കൊടുക്കുന്നു. കുട്ടികളെ കാണിക്കുക. ഡൌണ്‍ലോഡ് ചെയ്യാം. ഈ നാടകം മലയാളം ബ്ലോഗിലൂടെ കേരളീയര്‍ക്ക് നല്കുവാന് സന്മനസ് കാണിച്ച, ഉതുപ്പാന്റെ ആത്മാവിന്റെ നൊമ്പരം നെഞ്ചേറ്റിയ പ്രകാശ് കലാകേന്ദ്രത്തിന് എല്ലാ നന്ദിയും അറിയിക്കുന്നു.
സംവിധാനം ചെയ്ത പ്രശസ്ത സംവിധായകന് ശ്രീ . പി .ജെ ഉണ്ണികൃഷ്ണന് കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും പേരില്‍ മലയാളം ബ്ലോഗിന്റെ അകം നിറഞ്ഞ നന്ദി അറിയിക്കുന്നു. നാടകത്തിന്റെ സംവിധായകനായ ശ്രീ .പി.ജെ. ഉണ്ണികൃഷ്ണനെ നിങ്ങള്‍ക്ക് വിളിക്കാം. ഫോണ്‍ : 9496328080
ഉതുപ്പാന്റെ കിണര്‍ നാടകം ഭാഗം 1
ഉതുപ്പാന്റെ കിണര്‍ നാടകം ഭാഗം 2
ഉതുപ്പാന്റെ കിണര്‍ നാടകം ഭാഗം 3
ഈ ഭാഗം വീഡിയോയില്‍ ആരംഭിക്കുന്നത് അല്‍പ്പം മുന്നോട്ടു നീങ്ങിയിട്ടാണ് . എഡിറ്റിങ്ങില്‍ പറ്റിപ്പോയതാണ്.സമയം കിടുന്നത് മുറയ്ക്ക് ശരിയാക്കി എടുക്കാം. കമന്റ് മറക്കല്ലേ?
പി .ജെ ഉണ്ണികൃഷ്ണന് , ജോവല്‍ ,ഫിലിപ്പ് .പി .കെ
12 അഭിപ്രായങ്ങൾ:
ഈ ബ്ലോഗ് വളരെ വ്യത്യസ്തമായവ കൊടുക്കുന്നു. അഭിനന്ദനങ്ങള്‍
വളരെ ഉപകാരം. അവതരണം വളരെ മികച്ചത്
"ഉതുപ്പാനും കിണറും മൂടപ്പെട്ടു" വളരെ ഇഷ്ടമായി
അയ്യപ്പന്റെ കവിത വളരെ ഉചിതമായി.
ഉഗ്രന്‍
അക്ഷരത്തെറ്റുകള്‍ കുറെ കാണുന്നുണ്ട് ....ഇങ്ങനെയുള്ള ബ്ലോഗ് ചെയ്യുന്നത് വലിയ പ്രയാസമാണെന്ന് അറിയാം.എന്നാലും ശ്രദ്ധിക്കുമല്ലോ.....
അക്ഷരത്തെറ്റുകള്‍ വരുന്നുണ്ട്. മലയാളം ടൈപ്പിംഗ് ചെയ്തു കഴിഞ്ഞാല്‍ പിന്നെ തെറ്റ് തിരുത്താനായി കുറച്ചധികം സമയം കൂടി വേണം. ഒരാള്‍ക്ക് ഒറ്റയ്ക്ക് ഇത്രയേ കഴിയുള്ളൂ. ഒരാള്‍ കൂടി ഉണ്ടെങ്കില്‍ താങ്കള്‍ പറഞ്ഞതിന് പരിഹാരമാകും...
ഇതു പോലെ വത്യസ്തമായ പാഠഭാഗങ്ങളുടെ വിഡിയോകള്‍
ഇനിയും കണിക്കുമല്ലോ ഞങ്ങളുടെ മലായാളം അധ്യാപകര്‍
മലായാളം ബ്ലോഗില്‍ വരുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വിഡിയോകളും ഞങ്ങള്‍ക്ക് കാണിച്ചു തരാറുണ്ട്. കഴിയുമെങ്കില്‍
അടുജീവിതകാരനായ ശ്രീ.ബെന്യമിന് സാറുമായി ഒരു അഭിമുഖം
കാണിക്കുമോ
നന്ദി
ഈ ബ്ലോഗ് എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു
അനുഗ്രാഹമാണ് അത്ഭുതങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു
ഉപകാരങ്ങളോടെ
valare nannayirikkunnu
thank u unnikrishan sir
മാതാ ഹൈസ്ക്കൂളിലെ കുട്ടികള്‍ എഴുതിയത് കണ്ടു. വളരെ നല്ല കാര്യമാണ് എഴുതിയിരിക്കുന്നത്. കുട്ടികളുടെ സ്ക്കൂളിലെ ശ്രീ.ജോവല്‍ മാസ്റ്റര്‍ ബന്യാമിനുമായി സംസാരിച്ചിട്ടുണ്ട്.ബന്യാമിന് സമ്മതിച്ചിട്ടുമുണ്ട്. വൈകാതെ പ്രതീക്ഷിക്കാം.കമന്റിനു നന്ദി
നന്നായിട്ടൂണ്ട്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ