കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

പരീക്ഷയെഴുതുന്നവര്‍

ഇവരെഴുതുന്നൂ  പരീക്ഷകള്‍
കടലാസില്‍ 
ജീവിതപ്പരീക്ഷകളേറെ  കടന്നവര്‍ 
തഴക്കം  വന്നവര്‍

പുകയടുപ്പിനു മുമ്പില്‍
പുകയും  നെഞ്ചകം  കണ്ടവര്‍
തെറിയുടെ  താരാട്ട്  കേട്ടുറങ്ങിയോര്‍
വ്യാധികള്‍  നിസ്സംഗരാക്കിയവര്‍

അച്ഛന്‍  കൊരുക്കുമമ്പുകളില്‍
പിടയുമമ്മയെ  കണ്ടവര്‍
വീണ്ടെടുത്തവര്‍

അമ്മ  ചേക്കേറും പുതുകൂട്ടിലിടം
കിട്ടാതെ  കുഴങ്ങുവോര്‍
തനിയ്ക്ക്  താന്‍  മാത്രം  തുണയായവര്‍
രണ്ടാനമ്മ  നല്‍കും  വാക്കിന്‍  കയ്പ് 
ചുണ്ടിലൊളിപ്പിച്ച്  വച്ചവര്‍

പാതി  തളര്‍ന്നോരച്ഛന്റെ  ഭാഗ
മഭിനയിച്ചു  തളര്‍ന്നവര്‍

ജീവിത  വഴിയിലിടയ്ക്കൊക്കെ 
വഴിതെറ്റി  നടന്നവര്‍
പൊലിപ്പിക്കും  കാഴ്ചകളില്‍
മനസ്സുടക്കി  നിന്നവര്‍

ജീവിതമേ  പരീക്ഷയാകും
ഇവര്‍ക്കത്രേ  ഈ  കടലാസ്സു പരീക്ഷ


ഇവിടെ  ഞാനാര് ? 
ഞാനോ  അധ്യാപിക ? 
ഇതോ  അധ്യാപനം ?

പ്രസീദ . പി .മാരാര്‍
ജി .എച്ച് .എസ്സ് .എസ്സ് അഞ്ചേരി

9 അഭിപ്രായങ്ങൾ:

harisri പറഞ്ഞു...

ithethra sathyam? valare valare nallath

harisri പറഞ്ഞു...

ithalle sathyam ? nandi

Cv Thankappan പറഞ്ഞു...

പരീക്ഷയെന്ന ജീവിതകയത്തില്‍ തെന്നിവീഴുന്നവരും,കരപറ്റുന്നവരും...
ഓണാശംസകള്‍

philipollur പറഞ്ഞു...

" തെറിയുടെ താരാട്ട് കേട്ടുറങ്ങിയോര്‍
വ്യാധികള്‍ നിസ്സംഗരാക്കിയവര്‍ "

കുട്ടികള്‍ പറയുന്ന തെറികള്‍ അധ്യാപകര്‍ പലപ്പോഴും കേള്‍ക്കാറുള്ളതാണ്...എന്നിട്ടും അവരോട് സഹാനുഭൂതിയോടെ പെരുമാറുന്ന എല്ലാ അധ്യാപകര്‍ക്കും സുന്ദരമായ ഓണാശംസകള്‍...

അജ്ഞാതന്‍ പറഞ്ഞു...

ഇതാണ് കവിത...
അനുഭവങ്ങള്‍ എഴുതിച്ച കവിത....

chunkangal പറഞ്ഞു...

ഇവരെഴുതുന്നൂ പരീക്ഷകള്‍
കടലാസില്‍
ജീവിതപ്പരീക്ഷകളേറെ കടന്നവര്‍

ഇത്തരം കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചര്‍മാരേ നമസ്ക്കാരം....
നേര്‍ത്തെ കിട്ടിയിരുന്നെങ്കില്‍ അധ്യാപക ദിനത്തിന് സ്ക്കൂളില്‍ ചൊല്ലാമായിരുന്നു...

jiya പറഞ്ഞു...

sathyam parayunnu

ജോണി പറഞ്ഞു...

കവിത ശക്തമാണെന്നതിന് വേറെ എന്ത് സാക്ഷ്യം വേണം ?

രാജന്‍ പറഞ്ഞു...

പരീക്ഷയ്ക്ക് കുട്ടികളെ നോക്കുന്ന അധ്യാപകര്‍ എന്തെല്ലാം അറിയുന്നു എന്നത് അത്ഭുതം ഉണ്ടാക്കുന്നു...മറ്റ് ജോലി വിഭാഗങ്ങളേക്കാള്‍ അധ്യാപനം മഹത്വമാണ്.....

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്