കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ബന്യാമിനോട് നിങ്ങള്‍ക്കും സംസാരിക്കാം.

പ്രവാസിയുടെ ജീവിതം കണ്ട ബന്യാമിന്റെ തൂലിക കമന്റ് ചെയ്തിരിക്കുന്നു. കമന്റ് കാണുക
 

നജീബും  അര്‍ബാബും  മലയാളികളുടെ  വായനാ ലോകത്ത്  ഒരു  വിങ്ങലായി മാറിക്കഴിഞ്ഞിരിക്കുന്നു . ബന്യാമിന്‍ മലയാളികളുടെ   സ്വന്തം  എഴുത്തുകാരനും. ആടുജീവിതം എഴുതിയ ബന്യാമിന്‍ " മഞ്ഞവെയില്‍ മരണ " ങ്ങളിലൂടെ  മലയാളിക്ക്  നല്‍കിയ വായനാനുഭവം ഇന്നും  നമ്മെ വിസ്മയിപ്പിക്കുന്നു. ആടുജീവിതം  വായിക്കുമ്പോള്‍ പലരും വിചാരിച്ചിരുന്നത്  ആടുജീവിതത്തിലെ  നജീബ്  തന്നെയാണ് നോവലിസ്ടായ ബന്യാമിന്‍ എന്ന പേരില്‍ നോവല്‍ എഴുതുന്നത്‌   എന്നാണ്.ആടുജീവിതം വായന കഴിഞ്ഞപ്പോഴാണ് നജീബും ബന്യാമിനും രണ്ടാളാണെന്നതു  പലരും  തിരിച്ചറിഞ്ഞത്. ആടുജീവിതത്തിന്റെ  വായനയുടെ തീവ്രതയാണ്   ഈ  അനുഭവം വെളിപ്പെടുത്തുന്നത്.മരുഭൂമിയിലൂടെ  നജീബിന്റെ  ദുരിത  യാത്ര വായിച്ചപ്പോള്‍ ഏഴുത്തിന്റെ വിസ്മയങ്ങളിലേക്ക് മണല്ക്കാറ്റടിച്ചു  നമ്മള്‍  അമ്പരന്നു പോയി.

പെണ്മാറാട്ടം  എന്ന  കഥാസമാഹാരവും അബീശഗിന്‍ , പ്രവാചകന്മാരുടെ രണ്ടാം പുസ്തകം ,അക്കപ്പോരിന്റെ  ഇരുപതു നസ്രാണി വര്‍ഷങ്ങള്‍ എന്നീ  നോവലുകളും മലയാളിക്ക് നല്‍കിയ വായനാനുഭവം ആടുജീവിതത്തിനു  ശേഷം മഞ്ഞവെയില്‍ മരണങ്ങളിലൂടെ ഇന്നും ബെസ്റ്റ് സെല്ലറായി തുടരുന്നു.

മലയാളികളുടെ  പ്രിയപ്പെട്ട  എഴുത്തുകാരനുമായി  സംസാരിക്കാന്‍ മലയാളം ബ്ലോഗു നിങ്ങള്‍ക്ക്  അവസരം നല്‍കുന്നു. നിങ്ങള്‍ കമന്റിലൂടെ ചോദിക്കുന്ന കാര്യങ്ങള്‍ക്ക് ബന്യാമിന്‍ മറുപടി തരുന്നു. കേരളത്തിലെ  എല്ലാ  അധ്യാപകര്‍ക്കും ലക്ഷക്കണക്കിന്‌  വരുന്ന കുട്ടികള്‍ക്കും പ്രത്യേകിച്ച് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കും ഈ  അവസരം ഉപയോഗിക്കാം. നിങ്ങളുടെ  ചോദ്യങ്ങള്‍ക്ക് ബന്യാമിന്‍ മറുപടി നല്‍കുന്നു. ബന്യാമിന്‍  മലയാളം ബ്ലോഗിന് നല്‍കിയ  കത്ത് വായിക്കാം. 


 ബന്യാമിന്‍  മലയാളം ബ്ലോഗിന് നല്‍കിയ  കത്ത് വായിക്കാം.

നിങ്ങളുടെ  ചോദ്യങ്ങള്‍ക്ക് ബന്യാമിന്‍ മറുപടി നല്‍കുന്നു

സ്ക്കൂളുകളില്‍  നിന്നും  ചോദിക്കുന്നവര്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :

1. സ്ക്കൂളിന്റെ  പേര്   
2. സ്ക്കൂള്‍ ഫോണ്‍  നമ്പര്‍ 
3. ജില്ല 


ബ്ലോഗില്‍  കമന്റ്  കൊടുക്കുവാന്‍ കഴിയാത്തവര്‍ക്ക്  മൊബൈല്‍ നമ്പരിലേക്ക് എസ.എം.എസ്.അയക്കാം ഫോണ്‍  നമ്പര്‍ 9495072304(ഫിലിപ്പ് ദീപ്തി ഹൈസ്ക്കൂള്‍ തലോര്‍ തൃശൂര്‍ ),9446013033(ജോവല്‍ മാതാ ഹൈസ്ക്കൂള്‍ മണ്ണംപെട്ട തൃശൂര്‍ )


സ്ക്കൂളില്‍  നിന്നും കുട്ടികളുടെ  അഭിപ്രായങ്ങളും ചോദ്യങ്ങളും പോസ്റ്റ്‌ ഓഫീസ് വഴി അയക്കാം. തപാലില്‍ അയക്കുവാന്‍  ആഗ്രഹിക്കുന്നവര്‍ക്ക് :

ജോവല്‍ മാസ്റ്റര്‍,
മാതാ എച്ച്.എസ്.മണ്ണംപെട്ട,
തൃശൂര്‍,680302


മലയാളം ബ്ലോഗ്‌ ടീം 

28 അഭിപ്രായങ്ങൾ:

JOVEL V JOSEPH പറഞ്ഞു...

HEARTILY WELCOME SIR ,
FIRST QUESTION-WHAT IS YOUR ORIGINAL NAME?
2.YOUR ORIGINAL PLACE IN KERALA?
3.WHAT IS YOUR COMING WORK?
THANK U SIR


സൌമ്യ ധര്‍മ്മടം പറഞ്ഞു...

ആട് ജീവിതം വായിച്ചു..മഞ്ഞ വെയില്‍ മരണങ്ങള്‍ വായിക്കുന്നു.ആട് ജീവിതത്തിലെ ഒന്നാമത്തെ അദ്ധ്യായവും ആട്ടിന്‍കുട്ടിയെ സ്നേഹിക്കുന്നതും അയ്യോ.....മറക്കാന്‍ പറ്റുന്നില്ലാ..ട്ടോ. ബന്യാമിനുമായി എഴുതി സംസാരിക്കുവാന്‍ ലഭിച്ച ഇങ്ങനെയൊരു അവസരം (അത് തന്നെയല്ലേ മലയാളം ബ്ലോഗുകാര്‍ ഉദ്ദേശിച്ചത്?) എനിക്ക് ഭയങ്കര ഇഷ്ടമായി.മഞ്ഞ വെയിലില്‍ ദ്വീപാണ് എനിക്ക് ഇഷ്ടമായത്.

pramod പറഞ്ഞു...

priya banyaamin...ugran ..... aadujeevitham ..i read this novel ottayadikku...

raghi kottayam പറഞ്ഞു...

nജാന്‍ ഒഴിവുള്ളപ്പോള്‍ ഒക്കെ ഈ ബ്ലോഗ്‌ കാണാറുണ്ട്‌. ബന്യാമിനുമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. ആടുജീവിതം എന്നെ പലതും പഠിപ്പിച്ച നോവലാണ്‌. ഞാനിന്നു നടത്തുന്ന കൃഷി ഫാമില്‍ വളര്‍ത്തുന്ന ജീവജാലങ്ങളെ സ്നേഹിക്കുന്നത് ഈ വായനക്ക് ശേഷമാണ്... എനിക്ക് മറക്കാനാവാത്ത നോവലെ എഴുത്തുകാരാ നന്ദി.....എനിക്ക് അറിയേണ്ടത് ഒരു കാര്യം ഉണ്ടായിരുന്നു. എവിടെയിരുന്നാണ് ഈ നോവല്‍ എഴുതിയത്?. എങ്ങനെയാണ് നജീബിന്റെ കാര്യങ്ങള്‍ അങ്ങേക്ക് എഴുതാന്‍ കഴിഞ്ഞത്?

jamma veni പറഞ്ഞു...

Dear Sir,
I read "adujeevitham" super

Danial Jose പറഞ്ഞു...

Download four Malayala Manorama magazines for free, using simple bash script.
Daily Life Tips And Tricks
1. Fast Track
2. Karshaka Sree
3. Sambadyam
4. Vanitha
വനിത, കര്‍ഷക ശ്രീ , ഫാസ്റ്റ് ട്രാക്ക് , സമ്പാദ്യം

nellimaram പറഞ്ഞു...

ആടുജീവിതത്തില്‍ പറയുന്ന അര്‍ബാബിന്റെ കൂടാരം നോവലില്‍ എഴുതിയത് പോലെത്തന്നെയാണോ? ബന്യാമിന്‍ ഇത്തരം വളര്‍ത്തു കേന്ദ്രം കണ്ടിട്ടുണ്ടോ? അതിലേക്കു വരുന്ന ഒട്ടക കൂട്ടങ്ങളെ കണ്ടിട്ടുണ്ടോ?

thattam പറഞ്ഞു...

മഞ്ഞ വെയില്‍ മരണങ്ങളിലെ ദ്വീപ് ഉള്ളതാണോ?

chunkangal പറഞ്ഞു...

ഇത് നന്നായി. ബന്യാമിനുമായി കമന്റു എഴുതി സംസാരി ക്കാന്‍ ലഭിച്ച അവസരം മലയാളം അധ്യാപകര്‍ നന്നായി ഉപയോഗിക്കണം..കമ്പ്യൂട്ടര്‍ അറിയുന്നവരും കമന്റു എഴുതാന്‍ അറിയുന്നവരും ഇപ്പോഴും ഉണ്ട്.
എനിക്ക് ഇത് വലിയൊരു ഭാഗ്യമായി തോന്നുന്നു.ഇപ്പോഴും പുറം രാജ്യത്ത് പോകാണാം എന്നാ എന്റെ ഭ്രാന്തു പിടിച്ച മനസ്സിനെ തണുപ്പിച്ചത്‌ ആടുജീവിതമാണ്.
ആടുജീവിതം വായിച്ചപ്പോള്‍ പ്രവാസിയുടെ വിഷമം അറിഞ്ഞു. സങ്കടം അറിഞ്ഞു. പ്രവാസി കവിതകള്‍ ഇടയ്ക്കിടയ്ക്ക് നെറ്റിലൂടെ കാണാറുണ്ട്‌. കഷ്ടം തന്നെ....

hritha remash10a പറഞ്ഞു...

priya sir aadujeevitham 50th editon erangiyathine kurichu anthanu parayanullathu? matha hs hrithya remash 10a tcr

raghuve പറഞ്ഞു...

എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം

matha hs 10th students tcr പറഞ്ഞു...

matha h.s.leku nattil varumbal varanam now schoolil sub distic kalolthsavam aanu. sir hospitialil after the operation why u think about suicide?aadu jeevitham aram pattiyathu poley thonniyo? which is your first story? matha hs tcr 10th students

kochu mullakal പറഞ്ഞു...

the novel aadujeevitham is the real cruel manner of people againt people and other livings

അജ്ഞാതന്‍ പറഞ്ഞു...

GMRS SCHOOLWADAKKANCHERRY TEACHERS

WE ARE TEACHING ADUJEEVITHAM TO THE STUDENTS WHO DISLIKE TO SEE "GADDHAMA" MOVIE BUT AFTER TEACHING NOW WE ARE INTERESTED TO SEE THAT FILM AND OUR STUDENTS READ FULL NOVEL FROM OUR LIBRARY

രാഖി പട്ടാമ്പി പറഞ്ഞു...

മഞ്ഞ വെയില്‍ മരണം എനിക്ക് ഇഷ്ടമായി മാര്‍ക്വസിന്റെ കോളറ കാലത്തെ പ്രണയം പോലെ വലിയ കാര്യങ്ങള്‍ .... എങ്ങനെയാണ് ഈ നോവല്‍ കഥ ഉണ്ടായത്? നോവലില്‍ പറയുന്ന ഈ മെയിലുകള്‍ സത്യം തന്നെയാണോ? അതോ?

abhisha ramesh പറഞ്ഞു...

ആടുജീവിതം വായിച്ചു..ഇതു പോലെ ഇതൊന്നു മാത്രമേ കാണു എന്നാണ് ഞാന്‍ കരുതുന്നത്.വായനയുടെ ലോകത്തേക്ക്‌ എന്നെ ആദ്യമായി കൈപിടിച്ച് കയറ്റിയ ഈ പുസ്തകം മലയാളത്തിന് സമ്മാനിച്ച ബെന്യാമിന് നന്ദി..

Lini പറഞ്ഞു...

ആടുജീവിതം എന്ന നോവല്‍ മലയാളിക്ക്‌ സമ്മാനിച്ച ബെന്യാമിന് അഭിനന്ദനങ്ങള്‍ !നജീബ് ഇപ്പോള്‍ എവിടെ? എങ്ങനെ?ഈ നോവലിന്‍റെ ആസ്വാദനക്കുറിപ്പ് ബ്ലോഗില്‍ [elamkunnapparavakal.blogspot.com] ഇടാന്‍ ശ്രമിച്ചു.... ആസ്വദിച്ചത്തിന്റെ ഒരംശം ഭാഷയിലൂടെ പകര്‍ത്താന്‍ കഴിയുന്നില്ല.....

ബെന്യാമിന്‍ പറഞ്ഞു...

ഇവിടെ എഴുതുകയും വായനയും സ്നേഹവും പങ്കുവയ്ക്കുകയും ചെയ്‌ത എല്ലാ കൂട്ടുകാർക്കും വായനക്കാർക്കും ആദ്യമെ തന്നെ എന്റെ നന്ദി അറിയിക്കട്ടെ. ആടുജീവിതവും മറ്റ് പുസ്‌തകങ്ങളും നിങ്ങൾക്ക് ഇഷ്‌ടമാവുന്നു എന്നറിയുന്നതിൽ അതിയായ സന്തോഷം.
ഇനി ചില സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ നല്കാം :
1) നെല്ലിമരത്തിന് : അർബാബിന്റെ കൂടാരത്തെക്കുറിച്ച് നജീബ് പറഞ്ഞു കേട്ട അറിവേ എനിക്കുള്ളൂ. മസറ ഞാൻ കണ്ടിട്ടില്ല. ഒട്ടകങ്ങൾ അവിടേക്ക് വരുന്നതും കണ്ടിട്ടില്ല. എന്നാൽ നിരവധി ഒട്ടകങ്ങളെയും ഒട്ടകക്കൂട്ടങ്ങളെയും ഞാൻ കണ്ടിട്ടുണ്ട്. നമ്മുടെ ഭാവനകൂടി ഉപയോഗിച്ചുകൊണ്ടാണല്ലോ നോവൽ എഴുതുന്നത്.
2) തട്ടത്തിന്: അതെ. ഡീഗോ ഗാർഷിയ എന്നൊരു ദ്വീപു സമൂഹമുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ. ബ്രിട്ടന്റെയും അമേരിക്കയുടെയും കൈവശമാണ് അതിപ്പോൾ ഉള്ളത്.
3) ഹൃതയ്ക്ക് : വളരെ സന്തോഷം തോന്നുന്നു. ആടുജീവിതത്തിന്റെ വായന തീർച്ചയായും മലയാള സാഹിത്യത്തിന് ഗുണം ചെയ്‌തിട്ടുണ്ട് എന്നാണ് വിശ്വസിക്കുന്നത്. നിരവധി ആളുകളെ വായനയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. അൻപതാം പതിപ്പ് ഒരു അദ്ഭുതമാണ്. വായനക്കാരാണ് ആ പുസ്‌തകത്തെ അവിടെ എത്തിച്ചത്.
4) രാഖി പട്ടാമ്പിയ്ക്ക് : ഒരു നോവൽ വളരെ ഏറെ കാലത്തെ ആലോചനയ്ക്കും പഠനത്തിനും ഒക്കെ അവസാനമാണ് പിറക്കുന്നത്. 2005-ൽ ഭാഷാപോഷിണി മാസികയിൽ വി.കെ ശ്രീരാമൻ എഴുതിയ അന്ത്രപ്പേർ കുടുംബചരിത്രത്തിൽ നിന്നാണ് ഈ നോവലിന്റെ പിറവി. ഭൂഖണ്ഡങ്ങൾ താണ്ടി ജീവിക്കുന്ന ഒരു കുടുംബത്തെക്കുറിച്ച് ഒരു കഥ എന്റെ സ്വപ്‌നമായിരുന്നു. അങ്ങനെയാണ് അന്ത്രപ്പേർ കഥയിൽ എത്തുന്നത്. പിന്നീട് അതിനുവേണ്ടി നടത്തിയ പഠനങ്ങളും യാത്രകളും ഒക്കെ നോവലിന് സഹായകമായിട്ടുണ്ട്. രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം രഹസ്യമായിരിക്കട്ടെ. ഒരു നോവലിനെക്കുറിച്ച് എല്ലാം അറിഞ്ഞു കഴിഞ്ഞാൽ അതിലുള്ള രസം പോയ്പ്പോകും. ചില രഹസ്യങ്ങൾ കൂടിയാണ് വായനയുടെ സുഖം..!
5) ലിനിയ്ക്ക്: നജീബ് ഇപ്പോൾ ബഹ്‌റൈനിലാണ് ജീവിക്കുന്നത്. സുഖമായിരിക്കുന്നു.
അഭിപ്രായങ്ങൾ എഴുതാൻ സൌമനസ്യം കാണിച്ച സൌ‌മ്യ ധർമ്മടം, പ്രമോദ്, രാഖി കോട്ടയം, ജമ്മ വേണി, ഡാനിയേൽ ജോസ്, ചുങ്കങ്ങൾ, രഘു വി.ഇ, കൊച്ചുമുല്ലകൾ, വടക്കഞ്ചേരി ഇ.എം.ആർ. എസ് സ്കൂളിലെ അധ്യാപകർ, ത്രിശൂർ മാത എച്ച്. എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ, അഭിഷാ രമേഷ് എന്നിവർക്കും എന്റെ സ്നേഹവും നന്ദിയും. സംശയങ്ങളും ചോദ്യങ്ങളും ഇനിയും നിങ്ങൾക്ക് എഴുതാം. നന്ദി.

എന്റെ മലയാളം പറഞ്ഞു...

വളരെ നന്ദി!


സുന്ദരമായിരിക്കുന്നു........

ഇന്ന് വൈകുന്നേരം മനസ്സില്‍ വന്ന കാര്യം പറയട്ടെ......

എല്ലാം വായനയാണ്.. ഇലയെ കാണുന്നതും മരത്തെ നോക്കുന്നതും ഇലക്ട്രിക്കല്‍ വയറുകളുടെ കണക്ഷന്‍ നോക്കി പഠിക്കുന്നതും മദര്‍ ബോര്‍ഡുകള്‍ പരിശോധിക്കുന്നതും പ്രോഗ്രാം ഭാഷ പഠിക്കുന്നതും നോവല്‍ വായിക്കുന്നതും എല്ലാം വായനയാണ്....

അതുകൊണ്ട് നജീബു പോയതും അര്‍ബാബ് അവനെ ദ്രോഹിച്ചതും ഹക്കീം മരിച്ചു പോയതും മണല്‍ കാറ്റടിച്ചതും പോലീസ് സ്റ്റേഷന് മുന്നില്‍ ഭക്ഷണത്തിനായി ചെന്ന് നിന്നതും എല്ലാം വലിയ വായനകളാണ്..

അതില്‍ ആടുജീവിതം മനുഷ്യാവസ്ഥകളുടെ പുറപ്പാടാണ്.....റിയാലിറ്റികളുടെ .........
ഇതാണ് ജീവിതം എന്ന് എല്ലാവരെയും പഠിപ്പിച്ച വലിയ എഴുത്തുകാരാ
നന്ദി.
മലയാളം ബ്ലോഗ്‌ ടീം

എന്റെ മലയാളം പറഞ്ഞു...

എല്ലാം വായനയാണ്.. ഇലയെ കാണുന്നതും മരത്തെ നോക്കുന്നതും ജീവിക്കാന്‍ വേണ്ടി .........ഇലക്ട്രിക്കല്‍ വയറുകളുടെ കണക്ഷന്‍ നോക്കി പഠിക്കുന്നതും മദര്‍ ബോര്‍ഡുകള്‍ പരിശോധിക്കുന്നതും പ്രോഗ്രാം ഭാഷ പഠിക്കുന്നതും നോവല്‍ വായിക്കുന്നതും എല്ലാം വായനയാണ്....

സൌമ്യ ധര്‍മ്മടം പറഞ്ഞു...

ഇന്നലെ ബന്യാമിന്‍ മറുപടി എഴുതിയത് കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം ....പെട്ടന്ന് കരണ്ട് പോയി.....നമ്മടെ നാടിന്റെ ഒരു ഗുണം......
ഇന്ന് രാവിലെ കുട്ടികള്‍ക്ക് സാമ്പാറു ഉണ്ടാക്കി വേഗം ഈ ബ്ലോഗു തുറന്നു എഴുതുകയാണ്......
ശ്രീ.ബന്യാമിന്‍ താനകള്‍ ഒരു പരിചയവുമില്ലാത്ത എനിക്ക് മറുപടി നല്‍കിയതിനു നന്ദി........പഴയ കാലത്ത് കത്തെഴുതുന്നതിന്റെ സുഖം തോന്നുന്നു.....ഇനിയും എനിക്ക് എഴുതണം...വൈകുന്നേരം എഴുതാം.....

സുധാകരന്‍ പാങ്ങോട് പറഞ്ഞു...

ആടുജീവിതം ഞാന്‍ കഴിഞ്ഞ കൊല്ലം വായിചു ...വിശ്വ സാഹിത്യത്തില്‍ ചര്‍ച്ച ചെയ്യുവാന്‍ യോഗ്യമായ നോവലാണിത്‌...ബന്യാമിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു. ഈ നോവലില്‍ മസറയിലെ ജീവിതം മറക്കില്ല.......എങ്ങനെ ഇത് എഴുതി.....

Lini പറഞ്ഞു...

മറുപടി തന്നതില്‍ വളരെ സന്തോഷം...നന്ദി...ശ്രീ.ബെന്യാമിനും 'എന്‍റെ മലയാളം'ബ്ലോഗിനും

ശ്രീദേവി ടീച്ചര്‍ ,ചേലക്കര പറഞ്ഞു...

ആടുജീവിതം പുതിയ ഒരു വയാനാ അനുഭവം തന്നു. ഒരു സിനിമ കാണുമ്പോള്‍ നമ്മള്‍ നായകനായി സ്വയം മാറുന്നത് പോലെ ഒരു അനുഭവം ആയിരുന്നു.....

hrithya remash matha hs പറഞ്ഞു...

thank u very much sir

അജ്ഞാതന്‍ പറഞ്ഞു...

The" Paleo meal plan. I also have a detailed free eBook called" Making
the Paleolithic Diet Work for You" on my site.

my website ... what can i eat on a paleo diet

അജ്ഞാതന്‍ പറഞ്ഞു...

They had to play Tetris for approximately 30 minutes each day,
there is a down side to increasing realism in black friday video game sales.
A Marshall's history of World War II in the past, nowadays the black friday video game sales systems increase.

My weblog ... names of video games

SREENATH S പറഞ്ഞു...

പ്രിയ ബെന്യാമിന്‍,
താങ്കളുടെ'ആടുജീവിതം'വായിച്ചു.സത്യത്തില്‍ ഞാന്‍, നജീബും ഹക്കീമും ആയി മാറുകയായിരുന്നു.ഈ ഒരു രചനയോടുകൂടി ഞാന്‍ പ്രവാസിജീവിതത്തെ വെറുത്തു തുടങ്ങി.
നല്ലൊരു അനുഭവം സമ്മാനിച്ചതിനു നന്ദി.
-ശ്രീനാഥ്.എസ്,ചിറ്റൂര്‍

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്