കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ജീവിതനടനംഒരു വെണ്‍പിറാവുപോലിന്നെന്റെ മുന്നിലാ
യമ്പേററുവീഴുന്ന സ്നേഹപ്രകാശമേ...
എങ്കിലും വറ്റാത്തൊരുറവയായ് മണ്ണിലും
ഹൃത്തിലുമൊഴുകുന്ന പുണ്യാഹതീർത്ഥമേ...
കത്തുന്നമെഴുകുതിരിപോലെനിന്‍
മനതാരിലുരുകുന്നതെന്തെന്തുമാകാം...
ഏതൊരു പദവിയുമലംങ്കൃതയായവള്‍ ...
ഏതൊരു ഭാവവുമാനനത്തിൽ തൂകു -
മപ്പോളതിന്‍ ഭംഗിയൊന്നുവേറെത്തന്നെ
യെന്നു ചൊല്ലീടുന്നു വിണ്‍താരകങ്ങളും...
അവളുടെയാനനം ഭാവത്തിനനുകൂലമെങ്കിലു
മവള്‍ നിസ്സഹായയെന്നറിവൂ...
ഒരു കെട്ടുതാലിതന്‍ കെട്ടില്‍ കുരുങ്ങുന്നു ...
അവളുടെ പാവനമാകുന്ന ജീവിതം...
മക്കളെ പോറ്റാനായ് നെട്ടോട്ടമോടുമ്പോള്‍
തലമുടിക്കെട്ടുകളുലയുന്നു മരമായ് ...
ഇതിനിടയിൽ ജപ്തിനോട്ടീസുമായഞ്ചു-
ഓഫീസര്‍മാരുടെ കൊലവിളിയും...
ഒടുവിലനാഥമായ് തെരുവിന്റെ വീഥിയില്‍
ഇഴയുന്ന പുഴുവിന്റെ വേദനപോലെനീ...
ജീവിതകഥയിലെ നായികയായി നീയാടുന്നു
കോമരജീവിതനടനങ്ങൾ.....
ചോടുപിഴച്ചുപോയ് താളംമറന്നുപോയ്
ഈ വേദിയിൽ നീയൊറ്റയ്ക്കുമായീ......................ശ്രുതി എ ആർ
10 B
 ജി വി എച്ച് എസ് എസ് പുത്തന്‍ചിറ,തൃശ്ശൂര്‍

4 അഭിപ്രായങ്ങൾ:

ബൈജു മണിയങ്കാല പറഞ്ഞു...

മക്കളെ പോറ്റാനായ് നെട്ടോട്ടമോടുമ്പോള്‍
തലമുടിക്കെട്ടുകളുലയുന്നു മരമായ് ...നല്ല കവിത എഴുത്ത് ആശംസകൾ

സൗഗന്ധികം പറഞ്ഞു...

നല്ല കവിത

പുതുവത്സരാശംസകൾ....

Cv Thankappan പറഞ്ഞു...

പുതുവത്സരാശംസകള്‍

ajith പറഞ്ഞു...

വളരെ നന്നായിട്ടുണ്ട് കേട്ടോ

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്