കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം



വെയില്‍ വന്നൊരു മുത്തമിടുമ്പോള്‍
മിഴിവാര്‍ന്നൊരു പാരിതു തന്നില്‍ ,
സമദൂരമളന്നു നടക്കും
നിഴലിന്നൊരു ഭംഗിയതൊന്നേ!
മഴവന്നു വിളിച്ചതു കേട്ടി
ട്ടഴകാര്‍ന്നു ചിരിച്ചു രസിക്കും
പുതുനാമ്പുകള്‍ തന്നുടല്‍ തന്നില്‍
ജലകേളികള്‍ മുത്തുകളായി!
കരിമേഘക്കടലുകളാകെ,
മയിലിന്നുള്‍പ്പുളകവുമായി
തിരതന്നില്‍ ചലനവുമായി
അലസം മൃദു മാരുതനെത്തി!
സിരതന്നില്‍ പടരുന്നഗ്നി
ജനിമൃതികള്‍ക്കര്‍ത്ഥം തിരയെ
ഇണചേര്‍ന്നു കിടക്കും വള്ളികള്‍
അകലത്താ മൃഗതൃഷ്‌ണകളും !
വിടരും നറുമുകുളങ്ങളിലായി
ഭ്രമരങ്ങള്‍ മൂളിനടക്കെ
അടരുന്ന ദളങ്ങള്‍ക്കുള്ളില്‍
അണയാത്തൊരു മോഹമിരിക്കെ
പുതുമഴയാ മണ്ണു കുളിര്‍ക്കെ
ഉയരുന്നൊരു ഗന്ധവുമെന്നില്‍
അറിയാത്തനുഭൂതി നിറയ്ക്കെ
കുളിരാര്‍ന്നു  വിറയ്ക്കും ദേഹം !
വിജയത്തിന്‍ പടഹധ്വനിയായി
ഇടിമിന്നലൊളിച്ചു കളിയ്ക്കെ
സടപോയൊരു സിംഹമതൊന്നില്‍
ജഡരാഗ്നിയുയര്‍ന്നു ജ്വലിയ്ക്കെ,
ഫലമേറെ നിറഞ്ഞങ്ങണിയായി
തരുശാഖികള്‍ മുട്ടിയുരുമ്മും
വിരിയും മഴവില്ലിന്നൊപ്പം
ഉയരും ശലഭങ്ങള്‍ ചിത്രം !
ഒഴുകിന്നിതു നദിയായി ഞാനും
അഴിയുന്നിങ്ങെന്നില്‍ കാലം
ഒടുവില്‍ പല ദൂരം താണ്ടി
അണയുന്നാ കടലതു തന്നില്‍ !!



ഗീത കുമാരി
അദ്ധ്യാപിക
 ഹയര്‍സെക്കണ്ടറി  ഹരിപ്പാട്

9 അഭിപ്രായങ്ങൾ:

Cv Thankappan പറഞ്ഞു...

ഭാവനയില്‍ വിവിധ വര്‍ണ്ണങ്ങളാല്‍ വരച്ചെടുത്ത ചിത്രങ്ങള്‍ മനോദര്‍പ്പണത്തില്‍ ഒളിമിന്നി നില്‍ക്കുന്നു!
മനോഹരമായിരിക്കുന്നു ടീച്ചര്‍ ഈ കവിത.
ആശംസകള്‍

ajith പറഞ്ഞു...

പ്ലസില്‍ ഈ കവിത വന്നപ്പോള്‍ തന്നെ ഞാന്‍ വായിച്ച് ഒരു അഭിപ്രായമെഴുതിയിരുന്നു. അതിമനോഹരമായിട്ടുണ്ട്

harisri പറഞ്ഞു...

veyilin thilakkam

റിയ പറഞ്ഞു...

രസമുള്ള വരികള്‍...

അജ്ഞാതന്‍ പറഞ്ഞു...

Visit http://smsmallu.brinkster.net to read and send more sms

Anniversary SMS
April Fool SMS
ASCII SMS
Birthday SMS
Break Up SMS
Broken Heart SMS
Christmas SMS
Diwali SMS
Easter SMS
Exam SMS
Father's Day SMS
Flirt SMS
Friendship SMS
Funny SMS
Ganesh Chaturthi SMS
Get Well Soon SMS
Ghazal SMS
Good Luck SMS
Good Morning SMS
Good Night SMS
Halloween SMS
Adults Only SMS

ടി. കെ. ഉണ്ണി പറഞ്ഞു...

കവിത വളരെ നന്നായിട്ടുണ്ട്..
ആശംസകള്‍

സൗഗന്ധികം പറഞ്ഞു...

മനോഹരം


നല്ല കവിത

സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്ന്.

ശുഭാശംശകൾ...

Geethakumari പറഞ്ഞു...

നല്ല രചന ,നന്നായി
ആശംസകള്‍

Aswamedham പറഞ്ഞു...

Read malayalam exclusive news at Aswamedham.com

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്