കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ജപ്പാനില്‍ ഇന്ന് ലോകാവസാനം

ജപ്പാനില്‍ ഇന്ന് ലോകാവസാനം
പെനാല്‍ടി ഷൂട്ട്‌ ആരാണ് കണ്ടുപിടിച്ചത് ?പരസ്പരം ഗോളടിക്കാത്ത വിജയികള്‍ ദൈവത്തിനും ചെകുത്താനുമിടയില്‍ ഗോളിനിരയാകുന്നു. അതില്‍ ഫുട്ബാളിന്റെ മാന്ത്രികതയില്ല. പാസുകളില്ല.ക്രോസ്സുകലില്ല.ഫ്രീകിക്കുകളില്ല.ഒറ്റ വെടിയില്‍ പാടുന്ന ചരമഗീതം.ഒരു നിമിഷത്തില്‍ മൈതാനവും കാണികളും മരപ്പാവകാളുന്നു.പന്ത് വലയില്‍ വീഴല്ലേ എന്ന പ്രാര്‍ത്ഥന.ഒടുവില്‍ വിജയികളുടെ കുതിപ്പ്.ഗാലറിയില്‍ ഇരുന്നു കരയുന്ന ജപ്പാന്‍ സ്ത്രീയെ കണ്ടില്ലേ ?കവാബെത്തയുടെയും ടോടോചാന്റെയും നാട്ടില്‍ നിന്നും വന്നവള്‍.ഒടുവില്‍ പരാജിതരും വിജയികളും കയ്യ്കൊടുത്തു മടങ്ങുമ്പോള്‍ ഫുട്ബോളിന്റെ വട്ടം പൂര്‍ത്തിയാകുന്നു.
"ഓം പുര്‍ണമിതം..........."
പരാഗ്വയുടെ ഫുട്ബാളില്‍ നിന്നും ജപ്പാനീസ് വനിതയുടെ കണ്ണീരില്‍ കുതിര്‍ന്ന ഫുട്ബാളിനെ കിഴിച്ചാല്‍ ശിഷ്ടം പൂജ്യമല്ല ; ഫുട്ബാള്‍ തന്നെ.ഫുട്ബാളിന്റെ ഒടുങ്ങാത്ത ലഹരി തന്നെ.ലക്ഷക്കണക്കിന്‌ കാണികള്‍ക്ക് മുമ്പില്‍ ഏകാന്തനായി നില്‍ക്കാന്‍ ഇഷ്ടമില്ലാതിരുന്ന ഹിഗ്വിടയുടെ അച്ഛനായ എന്‍ . എസ് .മാധവന്‍ വളര്‍ത്തുപുത്രിക്കായി അവസാനം ചെയ്ത ഫ്രീകിക്കില്‍ നമ്മുടെ ലോകം അവസാനിക്കാതെ തുടരുകയാണ്. ഫുട്ബാളിന്റെ താളങ്ങള്‍ തുടരുകയാണ്.
ഫിലിപ്പ്, മലയാളം...കായികം(എന്റെ മലയാളം ടീം)

അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്