കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

വൃത്തസഹായി-കവിതകളുടെ വൃത്തം കണ്ടുപിടിക്കാനും വൃത്തത്തില്‍ കവിത രചിക്കാനും ഒരുപാധി

സുഷേണ്‍.V.കുമാര്‍ , സഞ്ജീവ് കൊഴിശ്ശേരി എന്നിവരുടെ സൃഷ്ട്ടിജാലം പരിചയപ്പെടൂ;ഉപയോഗിക്കൂ
കേരള വിദ്യാഭ്യാസ വകുപ്പിന്റെ മലയാളം പാഠാവലിയില്‍ വൃത്ത പഠനത്തിനു വലിയ പ്രാധാന്യമില്ല.സംസ്കൃത വൃത്തങ്ങളേക്കാള്‍ ഭാഷാ വൃത്തങ്ങള്‍ക്ക് പഠനത്തില്‍ സ്ഥാനം നല്‍കുന്നതിനാല്‍ കവിതകള്‍ താളത്തില്‍ ചൊല്ലി ആസ്വദിച്ച് അവയുടെ വൃത്തങ്ങള്‍ കണ്ടുപിടിക്കാമെന്ന സമീപനമാണ് ഇപ്പോള്‍ മലയാളം ക്ലാസ്സ് മുറികളില്‍ പ്രചാരത്തിലുള്ളത്.അതിനാല്‍ വൃത്തത്തിലുള്ള നിഷ്ഠ കുറെ കുറഞ്ഞിരിക്കുന്നു.
ഇവിടെ നല്‍കിയിരിക്കുന്ന "വൃത്തസഹായി" സോഫ്റ്റ്‌ വെയര്‍ രൂപപ്പെടുന്നതിന് തുടക്കമിട്ട മിസ്റ്റര്‍:സുഷേണന്‍ പറയുന്നത് ശ്രദ്ധിക്കാം. "കേന്ദ്രീയ വിദ്യാലയത്തില്‍ പഠിച്ചതു കൊണ്ടു് എനിക്കു് മലയാളം പഠിക്കാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടില്ല. "മലയാള വ്യാകരണം ഭയങ്കര വിഷമമാണു്", "മലയാളത്തിനു് മാര്‍ക്ക് കിട്ടില്ല" എന്നിങ്ങനെയുള്ള സ്ഥിരം പല്ലവികള്‍ കേള്‍ക്കാറുള്ളതു് കൊണ്ടു്, സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇതൊരനുഗ്രഹമായി തോന്നിയെങ്കിലും, മലയാളം പഠിക്കാതെ പോയതു് ഒരു വലിയ നഷ്ടമായി എന്നിപ്പോള്‍ തോന്നാറുണ്ടു് എന്നതാണു് സത്യം. എന്തായാലും കഴിഞ്ഞതിനെപ്പറ്റി ദുഃഖിച്ചിട്ടു് കാര്യമില്ലല്ലോ. ഇനി ഒരു പക്ഷേ, പഠിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു സംരംഭത്തിനു മുതിരാന്‍ എനിക്കു ധൈര്യം ഉണ്ടാകുമോ എന്ന വിഷയവും ചിന്തനീയമാണു്"

അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്