കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

വയനാടിന്റെ കൊല്ലിമൂലയില്‍ നിന്നും വെള്ളിത്തിരയിലേക്ക് ഒരു ഓടപ്പന്തം!!!!ഹ്രസ്വ ചിത്രത്തില്‍ ത്രിശിലേരിയുടെ ആനപ്പന്തല്‍!!!!

"കാവല്‍ ശരിയായാല്‍ നാളെ രാവിലെ വല്ലി കിട്ടും.കാവല്‍ വല്ലി.രണ്ട് അവില്‍ മാനം പച്ചനെല്ല്.സെയ്തിന്റെ പീടികയില്‍ കൊടുത്ത് പച്ചയും വെല്ലവും വാങ്ങി തിന്നണം.കൊട്ടപ്പഴം പോലെ ചുവന്ന വെല്ലത്തിന്റെ അച്ചുകള്‍.അവന്‍ വായിലൂറിയ നീര്‍ ഇറക്കി.ചാക്ക് കാലിന്മേല്‍ നിന്നു കുറെക്കൂടി വലിച്ചു നെഞ്ചത്തേക്കിട്ടു.ഉള്ളങ്കാല്‍ തണുത്താല്‍ ഉറക്കം വരില്ല.നെഞ്ചില്‍ അങ്ങിങ്ങ് മുളച്ചു കണ്ട നേര്‍ത്ത രോമങ്ങള്‍ പിടിച്ചു വലിച്ചു.കൈകള്‍ കൂട്ടിത്തിരുമ്മി അവ പിണച്ചു നെഞ്ചില്‍ ചേര്‍ത്ത് രണ്ട് ചെവികളും അമര്‍ത്തിയടച്ചു.എന്തൊരു തണുപ്പ്."
പത്താം ക്ലാസ്സിലെ കുട്ടികള്‍ വായിക്കുന്ന ചെറുകഥ;
കഥയുടെ പേര് "കാവല്‍";
രചന:പി.വത്സല.
സ്വപ്നങ്ങള്‍ കണ്ടുതുടങ്ങുന്ന പതിനാലിന്റെ പ്രായത്തില്‍ പത്താം ക്ലാസ്സിലെ കുട്ടികള്‍ മലയാളം പാഠ പുസ്തകത്തില്‍ പി.വത്സലയുടെ ചെറുകഥയായ കാവല്‍ വായിക്കുമ്പോള്‍ കുട്ടികള്‍ വയനാട്ടിലെ ആദിവാസി സമൂഹത്തിലെ "ജോഗി"യുടെ സ്വപ്നങ്ങള്‍ കണ്ടു അമ്പരന്നു പോകുന്നതായി കാണാം.വത്സലയുടെ ചെറുകഥ ക്കു തന്നെ ഒരു സിനിമാറ്റിക്ക് ശൈലിയുണ്ട്.ഒരൊറ്റ പാഴ്മുളം തണ്ടില്‍ നിന്നും വരുന്ന വികാരത്തിന്റെ തണുത്തു വിറച്ച അലകള്‍.വെള്ളച്ചാലിനടുത്തു ആനപ്പന്തലില്‍ നിന്നും വരുന്ന ഉച്ചത്തിലുള്ള പാട്ടുപോലെ ഒരു രചന.
കേരളത്തിലെ മുഴുവന്‍ പത്താം ക്ലാസ്സുകാരുടെ ഉറക്കത്തിലുണ്ടാകുന്ന സ്വപ്നങ്ങളില്‍ വയനാട്ടിലെ ഇരുണ്ട രാത്രിയിലെ 'വട്ടവിത'യുടെ അനങ്ങുന്ന നിഴലും കൊല്ലിമൂലയിലെ ഓടപ്പന്തവും പലപ്പോഴും വന്നിരിക്കാം.വെറുതെയല്ല വയനാട്ടിലെ ത്രിശിലേരിയിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറിയിലെ കുട്ടികള്‍ ജോഗിയുടെ സ്വപ്നങ്ങള്‍ക്കു ക്യാമറയുടെ കണ്ണുകള്‍ നല്‍കിയത്.കാരണം ജോഗി ത്രിശിലേരിയിലെ കുട്ടികള്‍ക്കരികിലൂടെ പലപ്പോഴും കടന്നു പോയിട്ടുണ്ടായിരിക്കാം.
2007 ലാണ് വയനാട്ടിലെ തൃശിലേരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ സിനിമാ ക്ലബിലെ കുട്ടികളുടെ കൂട്ടായ്മയുടെ നേതൃത്തത്തില്‍ നടത്തിയ ചലച്ചിത്രോല്സവവും തിരക്കഥ രചനാ ശില്പശാലയുംകുട്ടികളെ ചലന ചിത്രത്തിന്‍റെ വെള്ളിവെളിച്ചത്തിലേക്ക് കൂട്ടികൊണ്ട് പോയി.തിരുനെല്ലി പശ്ചാത്തലമായ "കാവല്‍"ചെറുകഥയുടെ തിരക്കഥ ശില്‍പ്പശാലയിലെ ശ്രദ്ധിക്കപ്പെട്ട ഒരു സംഭവമായി.

സീന്‍-1
പി.വത്സലയുമായി അഭിമുഖം.
കുട്ടികളും കഥാകൃത്തും സംസാരിക്കുന്നു.

സീന്‍-2
വിദ്യാര്‍ത്ഥികളും അധ്യാപകരും അഭിനയിക്കുവാന്‍ ഒരുങ്ങുന്നു.
ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

സീന്‍-3
ഗദ്ധിക കലാകാരനും ഗ്രാമ പഞ്ചായത്ത് അംഗവുമായ പി.കെ.കരിയന്‍,രക്ഷിതാവായ വട്ട അമ്പലമൂല എന്നിവര്‍ വേഷമിടുന്നു.

സീന്‍-4
2007 ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുന്നു.തിരുനെല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിത്രീകരണം നടക്കുന്നു.

സീന്‍-5

ക്ലൈമാക്സ്
2008 മാര്‍ച്ചില്‍ തിരുവനന്തപുരത്തു നടന്ന കുട്ടികളുടെ ചലച്ചിത്രമേളയില്‍ ആറ് അവാര്‍ഡുകള്‍ കരസ്ഥമാക്കി.
ക്ലോസപ്പ്:ഏറ്റവും മികച്ച സംവിധായകനുള്ള പി.രാമദാസ് അവാര്‍ഡ് (മാസ്റ്റര്‍:പ്രവീണ്‍ ദാസ് )
മിഡില്‍ ഷോട്ട് :കുട്ടികള്‍ നിര്‍മ്മിച്ച മികച്ച ചിത്രം
:സെറ്റ് ഡിസൈനിംഗ്:(മാസ്റ്റര്‍ ഹരികൃഷ്ണന്‍)
:ക്യാമറ:ബിജു കൊയ്ലേരി
:ശബ്ദലേഖനം:ജോസ് മാത്യു
:പശ്ചാത്തല സംഗീതം:ജോസ് മാത്യു
തിരക്കഥ,സംവിധാനം,ഡബ്ബിംഗ്,എഡിറ്റിംഗ്

പ്രവീണ്‍ ദാസ്
അതുല്‍.പി.കെ
ഹുസൈന്‍
അന്‍ഷാദ്
നിമിഷ
റോണി
ശ്രീരാഗ്
ഹരികൃഷ്ണന്‍

മാര്‍ഗ്ഗനിര്‍ദ്ദേശം

കെ.വി.സുകുമാരന്‍
റാണി കുര്യാക്കോസ്
ലീബ
സൂസന്‍ ബാബു
ധന്യ
മനോജ്‌
ജോസഫ് സി പോള്‍

സഹായം

രാജേഷ് മമ്പറം
കെ റെജി കുമാര്‍
ബിജു കൊയ്ലേരി
ജോസ് മാത്യു
റസല്‍ തരകന്‍

സാമ്പത്തിക സഹായം

എസ്.എസ്.എ
പി.റ്റി.എ.




ഈ ഹൃസ്വ ചിത്രം ഈ വരിയില്‍ ക്ലിക് ചെയ്ത് കമ്പ്യൂട്ടറിലേക്ക് ഡൌന്‍ലോഡ് ചെയ്യാം.ഈ വിഡിയോ ഫോര്‍മാറ്റ് മാറ്റി വലിപ്പം കുറച്ചതാണ്.

നിങ്ങള്‍ക്ക് വിളിക്കാം ജോസഫ്.സി.പോള്‍
ഫോണ്‍: 9961902689
akhil.wayanad@gmail.com

1 അഭിപ്രായം:

nellimaram പറഞ്ഞു...

ഈ ബ്ലോഗ്‌ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വളരെ ഉപകാരപ്പെട്ടതാണ് .പ്രവര്‍ത്തകര്‍ക്ക് നന്ദി.

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്