കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

വിശപ്പ്‌

ഞാന്‍ വരികള്‍ക്ക് വേണ്ടി കാത്തിരുന്നു
മുളങ്കാടിന്റെ മക്കളെ ഞാന്‍ നശിപ്പിച്ചു വലിച്ചെറിഞ്ഞു
കുറെ കാത്തിരുന്നു

ആരും വന്നില്ല
അക്ഷരങ്ങളുടെ ദേവത കാരണം പറഞ്ഞു
നീ ഒന്നും അറിഞ്ഞിട്ടില്ല
നിനക്ക് വിശപ്പില്ല

ഞാന്‍ മനസ്സിലാക്കി
അറിയണം
ഇനിയും അറിയണം

വിശന്നു തുടങ്ങിയിരിക്കുന്നു
കുറെ അക്ഷരങ്ങള്‍ തിന്നു
പോരാ....
വിശപ്പ്‌ മാറുന്നില്ല
പിന്നെയും തിന്നു
തിന്നും തോറും തൂലിക ചലിക്കുന്നു

കുതിരക്കുളമ്പടികളുടെ
അവ്യക്തമായ സ്വരങ്ങള്‍
അപ്പോള്‍ അക്ഷരങ്ങളുടെ ദേവത
എന്നോട് ചോദിച്ചു
വിശപ്പ്‌ മാറിയോ?
ഇല്ല
മാറിയില്ല
മാറില്ല
മാറാന്‍ പാടില്ല

ദീപക് ദേവാനന്ദ്. (പത്താം ക്ലാസ് .സി )എസ്.ബി.ഹൈസ്ക്കൂള്‍ .കുറുമ്പിലാവ്,തൃശൂര്‍

1 അഭിപ്രായം:

പദസ്വനം പറഞ്ഞു...

വിശപ്പ്‌ കൂടിക്കൊണ്ടിരിക്കട്ടെ...
അവസാനം അത്യാര്‍ത്തി ആക്രാന്തം അങ്ങിനെ എന്തെങ്കിലും?? :-s

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്