കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഉള്ളിലൂടെ -ഭാഗം 1

മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിച്ചാല്‍ പലപ്പോഴും എഴുതണമെന്നു വിചാരിക്കാറുണ്ട്...
കത്തായോ ലേഖനമായോ എന്തെങ്കിലും മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കണം.....
അതാകട്ടെ സമയത്തിന്റെ പരിമിതികളില്‍ കുടുങ്ങി ഞെരുങ്ങി ഇടുങ്ങി പിന്നെയാകാം പിന്നെയാകാം എന്ന് നിരീച്ചു നീണ്ടങ്ങ്‌ പോകും...

ഇനി അയച്ചാല്‍ അത് ആഴ്ചപ്പതിപ്പില്‍ വന്നു കാണുമെന്ന് വിചാരിക്കുന്നുമില്ല..
എത്ര പേര്‍ അയക്കുന്നു...


എന്റെ സ്നേഹിതന്റെ ഒരു അനുഭവം പറയാം:
ഏകദേശം എട്ടു വര്‍ഷം മുന്‍പ് എന്റെ സ്നേഹിതന്‍ അയച്ചയച്ചു വിവശനും അക്ഷമിയുമായ ഒരു ദിനം വളരെ സ്നേഹത്തോട് കൂടി ഒരു കവിത കവറില്‍ ഇട്ടു ആഴ്ച്ചപ്പതിപ്പിലേക്ക് അയച്ചു..
കവിതയുടെ കൂടെ കുറച്ചു വൈക്കോല്‍ പൊടി കൂടി അയക്കാന്‍ അയാള്‍ മറന്നില്ല.

എന്ത് സംഭവിച്ചു?

ഒന്നും ഉണ്ടായില്ല.

ഇന്നയാള്‍ "പച്ചക്കുതിരയില്‍" സ്ഥിരമാണ്.ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചു.ഡി .സി ബുക്ക്സില്‍ പുസ്തകം ഇറക്കി..

പക്ഷെ മാതൃഭൂമി പ്രതികരണമില്ലാതെ മുന്‍വാതില്‍ അടച്ച് ആസ്സന്നസ്ഥനായി ഇയാള്‍ക്ക് മുന്‍പില്‍ ഇപ്പോഴും....


ഇങ്ങനെയാണ് ഞാന്‍ അറിഞ്ഞ മാതൃഭൂമിയെങ്കിലും അത് വായിക്കുമ്പോള്‍ തോന്നുന്ന ചിന്തകള്‍ മലയാളം ബ്ലോഗിലൂടെ പങ്കു വക്കുന്നത് ഒരു സൌകര്യമാണെന്ന് വിചാരിക്കുന്നു.

2011 ജനുവരി 23


ഈ ലക്കത്തില്‍ പ്രസിദ്ധീകരിച്ച സൃഷ്ടികളില്‍ നിന്നും മൂന്നെണ്ണമാണ് മാധ്യമ വിചാരത്തിനായി സ്വീകരിക്കുന്നത്.

1 ."റെഡ് ക്രോസ് " (ചെറുകഥ----പ്രമോദ് രാജന്‍ രചിച്ചത്)

2. നീതിയും ന്യായവും നഷ്ടമാകുന്ന വിധികള്‍ (അഭിമുഖം---അഡ്വോക്കെറ്റ് ജയശങ്കറുമാ മായി ജസ്റ്റിന്‍ നടത്തിയത് )

3."തോറ്റവരുടെ പാട്ടുകള്‍" (അന്വേഷണം----സച്ചിദാനന്ദന്‍ )



1."റെഡ്ക്രോസ്"


അച്ഛന്റെ കാമവെറിക്ക് മുന്‍പില്‍ തന്റെ മകള്‍ ഇരയാകുമോയെന്നു ഭയപ്പാടോടെ ജീവിക്കുന്ന ഒരു അമ്മയുടെ നരക മാനസം മരവിക്കപ്പെട്ട വിധേയത്തോടെ ആവിഷ്ക്കരിക്കുന്നു.......റെഡ്ക്രോസ്.

നിയമവും ചട്ടവുമില്ലാത്ത ഭര്‍ത്താവ്......അയാളുടെ സ്വാഭാവഗതി "വിചിത്രമാണ്.അയാളുടെ സ്ഥിരത ഇളക്കങ്ങളുടെ സ്ഥിരതയായിരുന്നു. "(ഭാര്യയോടുള്ള സ്ഥിരതയാണ് ഉദേശിക്കുന്നത്)"ആ മനുഷ്യന്റെ സ്ഥലകാലങ്ങള്‍ എപ്പോഴും എതിര്‍

ദിശകളിലേക്ക് എപ്പോഴും ഇളകിക്കൊണ്ടിരിക്കുന്നു.അതിനാല്‍ ചെയ്തികള്‍ സമയങ്ങളെ

വിട്ടുപോകുന്നു. അയാളിലൂടെ ഓരോ ദിവസവും ഒരു പാട് പേര്‍ കടന്നു പോകും."തദേവൂസ് എന്നാണയാളുടെ പേര്.

ഭാര്യയെ നിത്യവും പീഡിപ്പിക്കല്‍.കള്ളുഷാപ്പിലെ കടം വീട്ടാനായി നാട്ടുകാര്‍ക്ക് മൊബൈലില്‍ പകര്‍ത്തുവാനുള്ള ചൂട് പിടിച്ച താഡനങ്ങള്‍ .ഇടയ്ക്കിടെ കേള്‍ക്കാം..
ബിയാട്രിസേ ദേ, നിന്നെ തല്ലാന്‍ ദേണ്ടെ അപ്പച്ചന്‍ കുരിടുത്തൂണ്ടും വരുന്നു...മകളുടെ ഓളി കേള്‍ക്കാം....

കഥ പറയാനുള്ളതല്ല...അല്ലെങ്കില്‍ ഇത് കഥയല്ല..


കാര്യത്തിലേക്ക് കടക്കട്ടെ....

മകളെ ഒരിക്കല്‍ അച്ഛന്‍ പീഡിപ്പിക്കുമെന്ന ഒരമ്മയുടെ ഭീതി ഈ കഥയില്‍ മരവിച്ച ജീവിതത്തിന്റെ എല്ലാ രുഗ്ണതയോടും എഴുതിയിരിക്കുന്നു.വായനയുടെ ആഴവും

പരപ്പും സങ്കീര്‍ണതകളുമുള്ള ഒരു ലോകത്താണ് കഥാകൃത്തിന്റെ ബിയാട്രിസ്,അവരാകട്ടെ ഒരു ആശുപത്രിയിലെ സാധാ തൊഴിലാളിയും ....


ഇത് തന്നെ എന്റെ വായനയുടെ സാരസ്വതം...


ബിയാട്രിസിന്റെ പീഡനം അവള്‍ അവതരിപ്പിക്കുന്നതില്‍ ഒരു വികാരവുമില്ല.
ഫീലിങ്ങ്സ്‌...നഹിം ഹേ..


ഞാനപ്പോള്‍ "ആട് ജീവിതം" ഓര്‍ത്തു:അതില്‍ "അര്‍ബാബേ "എന്നാ വിളി ശീഘ്രം പായുന്ന വണ്ടിയുടെ പിറകില്‍ അള്ളിപ്പിടിച്ചു ആ രണ്ടു ആത്മാക്കളുടെ ദീന വിലാപം....


റെഡ്ക്രോസ് എഴുതിയ പ്രമോദ്....ഒന്നു ചോദിക്കട്ടെ!!!താങ്കള്‍ ഈ കഥയെഴുതിയത് സാഹിത്യം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണോ?

ബിയാട്രിസിന്റെ വേദനകള്‍ കണ്ടു രസിക്കുന്ന നാട്ടുകാരുടെ ക്രൂരത ബിയാതൃസിനെ എത്തിച്ച മരവിപ്പിനെയാണോ താങ്കള്‍ ആവിഷ്ക്കരിച്ചത്...വായനയും ചിന്തയും ജ്വലിപ്പിച്ച രചനയില്‍ നിര്‍ജീവത ......എന്തുകൊണ്ട്?

മകളെ ഒരിക്കല്‍ ഭര്‍ത്താവ് ഉപയോഗിക്കുമെന്ന ചിന്തകളില്‍ ഭയമുണ്ടെങ്കിലും അവതരണം കഥാവസാനം വരെ നിര്‍ജീവത....വായനക്കും ഈ നിര്‍വികാരത വരുന്നു.

കഥാപാത്രങ്ങള്‍ക്ക് ജീവനില്ലാത്ത കുറെ തൊങ്ങലുകള്‍ കൊണ്ട് അലങ്കരിച്ച ഒരു തണുത്ത പുരുഷ ശവം പോലെ....

കഥയിലെ പരീക്ഷണങ്ങള്‍ മാത്രമാണ് പ്രമോദിന്റെ ഏക മാര്‍ഗം....അതിനാല്‍ ചിരപരിചിത ക്യാന്‍വാസില്‍ ഒരു കഥയെ തുന്നിക്കല്‍....

നമ്മുടെ കഥകള്‍ മനുഷ്യനെ വിട്ടു ശവങ്ങളാകുന്നതിന് കാരണം വേറൊന്നുമല്ല....


2."നീതിയും ന്യായവും നഷ്ടമാവുന്ന വിധം."


മക്കള്‍ മൂലം കടുത്ത ദു:ഖം പേറേണ്ടി വന്ന അച്ഛന്മാരുടെ വിധി തന്നെ ജസ്റ്റിസ് ബാലകൃഷ്ണന്‍ അനുഭവിക്കുന്നത്...ഇതാണ് മാധ്യമ വിമര്‍ശകനായ ജയശങ്കരുടെ നിലപാടുകള്‍ .

എന്നാല്‍ പലപ്പോഴും തന്റെ പദവിയുടെ മറപറ്റി മക്കള്‍ എങ്ങനെ പെരുമാറുന്നുവെന്ന് അറിഞ്ഞിരിക്കേണ്ട ബാധ്യത അതാത് അച്ഛന്മാര്‍ക്കുണ്ട്.

മാധ്യമങ്ങള്‍ വ്യക്തികളെ ആഘോഷിക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക തകര്‍ച്ചയായി ജയശങ്കര്‍ ഇതിനെ കാണുന്നു.

മാത്രമല്ല കോടതിയും നിയമവും അറിയാത്ത മാധ്യമ പ്രവര്‍ത്തകര്‍ കോടതിയോട് കാണിക്കുന്ന അന്ധമായ ബഹുമാനം നമ്മുടെ കേരളത്തിന്റെ ശാപമാണെന്ന ബോധ്യവും ജയശങ്കര്‍ പറയുന്നു...


ഈ വിചാരണ എത്രത്തോളം ശരി?

കേസ് പരിഗണനയിലുള്ള വിഷയങ്ങള്‍ മാധ്യമങ്ങള്‍ വിധി കല്‍പ്പിച്ചതുപോലെ അവതരിപ്പിക്കുന്നതിലെ ജനാധിപത്യ ധ്വംസനം നമുക്ക് ഒരു ശീലമായിരിക്കുന്നു.വ്യക്തിഹത്യ മാധ്യമങ്ങള്‍ക്ക് പതിന്മടങ്ങ്‌ പ്രചാരം നല്‍കുന്നുണ്ടല്ലോ?
ഇതൊന്നുമല്ല എന്റെ ശ്രദ്ധയെ ആകര്‍ഷിച്ചത്...
പലപ്പോഴും ഗൌരവപ്പെട്ട പ്രമേയത്തിനോടുവില്‍ ചില ചോര്‍ച്ചകള്‍ കാണാം.പൂര്‍ണമായും വെളിപ്പെടുത്താത്ത ഒരു കേസ് വിവരണം ഈ അഭിമുഖത്തിലുണ്ട്...


അത് റിലയന്‍സ് കുടുംബത്തിലെ തര്‍ക്കമാണ്.....

അതിന്റെ വിശദീകരണത്തില്‍ ജയശങ്കര്‍ പറഞ്ഞ വാദം ചില മേഘലകളെ പൂര്‍ണമായി വെളിപ്പെടുത്തിയില്ല....

ജസ്റ്റിസ് ബാലകൃഷ്ണന്‍ സുപ്രീം കോടതിയില്‍ വിധി പറഞ്ഞ അംബാനിമാരുടെ തര്‍ക്കം പരിഹരിച്ചപ്പോള്‍ അത് ജനങ്ങളുടെ വലിയൊരു വിജയമായി എല്ലാ മാധ്യമങ്ങളും ആഘോഷിച്ചതായി ജയശങ്കര്‍ പറയുന്നു.അംബാനിമാര്‍ രാജ്യത്തെ കൊള്ളയടിക്കുക യാണെന്ന്

മനസ്സിലാകാന്‍ ഒരു മിനുറ്റ് ആലോചിക്കുകയെ വേണ്ടൂ എന്ന് ജയശങ്കര്‍ പറയുന്നു.

എനിക്ക് ജയശങ്കരോട് പറയാനുള്ളത് ഇതാണ്: താങ്കള്‍ ഒരു മിനുറ്റ് ആലോചിച്ചു കണ്ടെത്തിയ ആ സത്യം തുറന്നെഴുതിയാല്‍ എത്ര ഭംഗിയായി?????????

എന്തിനു വെറുതെ വായനക്കാരെ ബുദ്ധിമുട്ടിക്കണം ?

അതൊന്നു എഴുതൂ....മിസ്റ്റര്‍



3."തോറ്റവരുടെ പാട്ടുകള്‍"


സച്ചിദാനന്ദന്‍ എഴുതിയ ഈഴം പാട്ടുകളുടെ ആമുഖം വായിച്ചാല്‍ മനസ്സിലാകുന്നത്‌ കവിത അനസ്യൂതം വളരുകയാണെന്നാണ് ..

എന്നാല്‍ എന്റെ ഒരു സംശയം ഇതാണ്:
മറ്റേതു ജനങ്ങളെയും പോലെ കവിത ആസ്വദിക്കുന്നവരുടെ ആഴവും പരപ്പും ശ്രീലങ്കയിലും ഒരു ചിരട്ടപ്പാത്രത്തോളം അല്ലെ ഉണ്ടാകുള്ളൂ?


തുടരും.......

2 അഭിപ്രായങ്ങൾ:

achanmakan പറഞ്ഞു...

ഇത് നന്നായി...മാതൃഭൂമി ഒരിക്കലും പ്രസിദ്ധീകരിക്കാത്ത ഈ സത്യങ്ങള്‍ കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന്റെ പുരപ്പുറത്തു നിന്നും വിളിച്ചു പറയുന്ന എന്റെ മലയാളം നമ്മുടെ മലയാളം ബ്ലോഗ്‌ വലിയ ധീരത കാണിക്കുന്നു.ഈ ബ്ലോഗ്‌ പുതിയ കാര്യങ്ങള്‍ ചെയ്യുന്നു.best wishes...

Abhisha പറഞ്ഞു...

I appreciate the courage of this blog..I would like to call this as the real freedom of media-especially blogs..

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്