കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

കൃഷിക്കാരന്‍

വൃദ്ധനാണെങ്കിലുമാ കൃഷിക്കാരന്‍
വയലിന്‍ വരമ്പത്തു ചടഞ്ഞിരിക്കും
ചേറില്‍ പുരളുന്ന കാളതന്‍
കളിയാട്ടമോര്‍ത്തു രസിച്ചിരിക്കും
കാതരമോര്‍മ്മതന്‍ താളത്തിലാടുന്ന
ഞാറിന്‍ ചുവടുകള്‍ കണ്ടിരിക്കും
കാളിമ ചുറ്റിയ പാടത്തിന്‍ പഴമയില്‍
പച്ചപ്പരപ്പിന്റെ ഊയലാട്ടം
ഓര്‍ത്തു രസിക്കുമാ ക്കിഴവന്‍
വരമ്പത്തിടിഞ്ഞു ചിരിക്കയായി
"എന്താണ് കോമാ" മാലോകര്‍ ചൊല്ലുമ്പോള്‍
കണ്ണില്‍ ഉപ്പു പൊടിഞ്ഞതെന്തേ ?
ആരാരും കണ്ടീലാ....ആരാരും നോക്കീലാ....
പുഞ്ചയ്ക്കു കൈച്ചാലു വറ്റിയില്ലേ ?
കാലത്തിന്‍ നീരും കരിഞ്ഞതില്ലേ ?


നീലിമ.കെ എസ്സ്
ക്ലാസ്സ് 9. ഡി
സെന്റ്‌: ജോസഫ് സി .ജി .എച്ച് .എസ്സ് .കാഞ്ഞൂര്‍
എറണാങ്കുളം

1 അഭിപ്രായം:

പാവപ്പെട്ടവൻ പറഞ്ഞു...

നല്ല ആരോഗ്യമുള്ള കവിത പ്രോത്സാഹിപ്പിക്കപെടേണ്ടതാണ്..ആശംസകൾ

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്