കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

മാര്‍ച്ച് 31






മാര്‍ച്ച്  31 ന്  റിട്ടയര്‍  ചെയ്‌താല്‍ 
നിങ്ങള്‍   എന്ത്  ചെയ്യും ?
റീസോള്‍  ചെയ്യും.........   .
കുന്നിന്‍ ചെരുവില്‍ പോയി  ആകാശം  നോക്കിക്കിടക്കും ,
മാസാന്ത്യത്തില്‍  അനാമാത്തു  ചിലവിനു  മാറ്റിവയ്ക്കാന്‍ 
വാക്കുകളില്ലാതെ  വിഷമിക്കും, ......സ്റാഫ് റൂം  ഇല്ലല്ലോ!.
ചിന്തകളുടെ   തുലാഭാരം  നടത്താന്‍ 
അക്കാദമിയില്‍  പോകാതെ   കടല്‍പ്പുറത്ത്   പോകും.
സര്‍വ്വ  വിധേയത്വത്തിന്റെ   വിഴുപ്പുകെട്ടുകള്‍   പേറുന്ന 
പെറ്റി ബൂര്‍ഷാ  ബുദ്ധിജീവികളുടെ 
മനോവ്യാപാരങ്ങളെ  കല്ലെറിയും.
വഴിവക്കില്‍  പുസ്തകക്കെട്ടു  മാറ്റിവച്ചു
എറിഞ്ഞു  വീഴ്ത്തിയ  കണ്ണിമാങ്ങകളുടെ 
കൗമാരഗന്ധം  ഗൃഹാതുരതയോടെ  ആസ്വദിക്കും.
ചുഴലി  ചുറ്റുന്ന ദാര്‍ശനികതകള്‍ 
തൊട്ടടുത്ത  ബാറിലെ   അച്ചാറു  തൊട്ടുനക്കി 
ഇത്  ഞാന്‍  എറിഞ്ഞു  വീഴ്ത്തിയ
കണ്ണിമാങ്ങയുടെതാണെന്ന്   പറഞ്ഞു  മേനി  നടിക്കും.
എന്ത്  സംഭവിച്ചാലും  പെന്‍ഷന്‍  പ്രായം  കൂട്ടി 
ഇളംപുളിയും തിന്ന് ,  ഇളംകാറ്റും  കൊണ്ട് , 
കാലാട്ടിയിരിക്കാന്‍ - പുളിമരമില്ലാത്തതുകൊണ്ട്
ഹോട്ടലുകാരന്റെ  അടുക്കളപ്പുറത്തെ
പുളിവെണ്ണീര്‍  പോലുമാകാത്ത  എനിക്ക്  
അശ്ശേഷം  കൊതിയില്ല.




സ്കന്ദകുമാര്‍
ബി .പി .ഓ .മുല്ലശ്ശേരി  ,തൃശൂര്‍ 

1 അഭിപ്രായം:

രമേശ്‌ അരൂര്‍ പറഞ്ഞു...

മാര്ച് മുപ്പത്തി ഒന്നിന് മുന്‍പ് റിട്ടയര്‍ ചെയ്താലോ ? :)

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്