കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

സംഗതിയില്ലാതെ!!!

കാലത്തിനെയും പൂവിനേയും വിശ്വസിക്കരുത്.
കഴിയുന്നതും കൊഴിയുന്നതും പെട്ടന്നായിരിക്കും.
സൂര്യനെയും ചന്ദ്രനേയും വിശ്വസിക്കരുത്.
ഗ്രഹണമോ ഒരാമാവാസിയോ ഇവരെ വിഴുങ്ങിക്കളയും.

കാറ്റിനെയും കടലിനെയും വിശ്വസിക്കരുത്
വിഭ്രാന്തിയിലാഴുന്നത് പെട്ടന്നായിരിക്കും
ചീറ്റി വരുന്ന കാറ്റെന്തിനെയും ചുഴറ്റിയെറിയും
ആര്‍ത്തലച്ചു വരുന്നോലലകള്‍
ക്കകത്ത് എന്തുമൊളിപ്പിക്കാം.
വിശ്വാസവും നിശ്വാസവും നിശ്ചലമായ നിശീഥിനിയില്‍
നീയെന്നെ തേടിയെത്തി
നിന്നെയും ഞാന്‍ വിശ്വസിക്കില്ല.
നീ മൂളും രാഗത്തിനുള്ളില്‍
രക്തദാഹമുണ്ട്.

കാമുകിയെന്നു നടിച്ച് സംഗതിയില്ലാ പാട്ടുമായ്
സിറിഞ്ചില്‍ ചോര വലിച്ചെടുക്കും കൊതുരാക്ഷസീ
ഈ പകലെങ്കിലും എന്നെ ജീവിക്കാനനുവദിക്കൂ.


അശ്വതി .കെ എസ്സ്
മാതാ എച്ച് .എസ്സ് . മണ്ണംപെട്ട ,
തൃശൂര്‍

4 അഭിപ്രായങ്ങൾ:

നികു കേച്ചേരി പറഞ്ഞു...

അശ്വതി, കവിത നന്നായിട്ടുണ്ട്,അവസാനമൂന്നുവരികൾ ഒന്നു മാറ്റിയെഴുതിയിരുന്നെങ്കിൽ കവിതയുടെ തലങ്ങൾ കുറച്ചുകൂടി വികസിക്കുമായിരുന്നെന്ന് തോന്നുന്നു.
കവിയുടെ സ്വാതന്ത്രത്തിലുള്ള കൈവെയ്ക്കലായി കരുതരുതേ...
ആശംസകൾ

എന്റെ മലയാളം പറഞ്ഞു...

അശ്വതിയോട്‌ ഞങ്ങള്‍ പറയാം.
അഭിപ്രായത്തിന് ഒത്തിരി നന്ദി ...

jovel master പറഞ്ഞു...

aswathy kollam nalla bhavana eniyum ezhuthuka - jovel master

9 f matha H.S students പറഞ്ഞു...

very good keep it up

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്