കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ചാക്യാര്‍ കൂത്തിന്റെ പുതിയ ഭാഷ്യങ്ങള്‍

മുരിഞ്ഞപ്പേരീം ചോറും ഇനിയും ചര്‍ച്ച ചെയ്യേണ്ടതുണ്ട് എന്ന് തോന്നുന്നു.പുരാതന കാലത്തിന്റെ ഈ കലാരൂപം അഭിനയത്തിന്റെ ആഴത്തിലുള്ള പ്രകടനത്തിന് വളരെയധികം സാധ്യതകള്‍ നല്‍കുന്നുണ്ട്.കുട്ടികളുടെ അഭിനയ ശേഷി വളര്‍ത്തുവാന്‍ ഈ കലാരൂപം വളരെ ശക്തമാണ്.അതോടൊപ്പം സാമൂഹ്യ വിഷയങ്ങളില്‍ സ്വയം ചിന്തകളിലൂടെ ജ്ഞാന നിര്‍മ്മിതിക്ക് വളരെ ഉപകാരപ്പെടുന്ന പ്രവര്‍ത്തനവുമാണ്.

ആദ്യം വേണ്ടത്.............................കൂടിയാട്ടം അവരെ കാണിക്കുക.

സദസ്സിനെ ചൂണ്ടി കാണിച്ചു അവരെയും കഥാപാത്രമാക്കുന്ന ചാക്യാരുടെ വാഗ്വിലാസം കുട്ടികള്‍ കണ്ടു മനസ്സിലാക്കട്ടെ.

തുടര്‍ന്ന് ഏതാനും സാമൂഹ്യ വിഷയങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാം.


1. കുട്ടികളുടെ ബസ്സ് യാത്ര തന്നെ ഒരു വിഷയമായി കൊടുക്കാം.


എന്താണ് ബസ്സ് യാത്രയിലെ വിശേഷങ്ങള്‍ എന്ന് വച്ചാല്‍.എന്താ കുട്ടീ തന്നോടാ ചോദിച്ചേ?ഏയ്‌! തന്റെ ഇരിപ്പ് കണ്ടാല്‍ താന്‍ ബസ്സിലോന്നും കയറിയിട്ടില്ലാ എന്ന് തോന്നല്ലോ?ആ!! തന്നോടന്നെ.എങ്ങനാ നിങ്ങളുടെ സ്കൂള്‍ യാത്ര?ബസ്സില്‍ വല്യ കേമാന്മാരായിട്ടങ്ങനെ ഇരുന്നിട്ടാണോ വരണത്?ഏ? ഏ ? അല്ലെ? അപ്പൊ വല്യ യോഗ്യന്മാരായിട്ടല്ലേ വരണെ?

കുട്ടികള്‍ ബസ്സില്‍ വരുന്ന രംഗം മിടുക്കുള്ള കുട്ടികള്‍ക്ക് അസ്സലായി അവതരിപ്പിക്കുവാനുള്ള അസ്സല്‍ വിഭവം തന്നെയാണ്.


2.പണ്ട് കാലത്ത് നമ്മള്‍ കല്യാണത്തിനു പോയിരുന്നത് ഓര്‍ക്കുന്നില്ലേ?അന്ന് കല്യാണം കാണുവാനാണ് പോകുന്നത്.ഇന്നാകട്ടെ കല്യാണത്തിനു പോകാന്നും.എന്താ കാര്യം?


കാര്യണ്ട്‌.കല്യാണത്തിനു ചെന്നപ്പോള്‍ എല്ലാവരും തിരക്കിലന്നെ.കുറേപ്പേര് സംസാരിച്ചിരിക്ക ണ്ണ്ട്.അവരൊക്കെ ബന്ധുക്കളാണ്.പിന്നെ നോക്കുമ്പോ അപ്പുറത്തെ മൂലയില്‍ ഒരു ആള്‍ക്കൂട്ടം.കുറേപ്പേര്‍ അങ്ങോട്ട്‌ കയറണ്ണ്ട് .പിന്നെ കുറേപ്പേര്‍ അവരടെ ഇടയിലൂടെ ഇങ്ങോട്ടും.ഏയ്‌?ഇതെന്താ കഥ?ചെന്ന് നോക്ക്യന്ന്യാ.ചെന്നു.എന്താ അവിടെ വിശേഷം?ചെന്നപ്പോഴല്ലേ കാണണതു .എന്താ കഥ ?കുറേപ്പേര് അവിടവിടെ ഇരിക്കാണ്ണ്ട് .അതിനിടയില്‍ കുറേപ്പേര്‍ പായാണ്‌ണ്ട് .ഏയ്‌?എന്താ ഇവര് ഇങ്ങനെ പായണെ? ആ കാര്യന്താ? അവര് തിന്നാന്‍ വേണ്ടി ഓടിനടക്കാ..ഏ ?ഏ ?സീറ്റെവിടാ?സീറ്റെവിടാ?ഔ!!വശക്കേടായി.ഏയ്‌?മോശം.

കല്യാണത്തിനു സദ്യ കഴിക്കാന്‍ ജനം പരക്കം പായുന്നത് കുട്ടികള്‍ക്കറിയാം.അവര്‍ അത് സുന്ദരമായി അവതരിപ്പിക്കും.


3.പഠിക്കാന്‍ മോശമായ കുട്ടികള്‍ കാണിക്കുന്ന സൂത്രങ്ങള്‍...
പണിയെടുക്കാന്‍ താല്‍പ്പര്യം,യൂത്ത് ഫെസ്റിവല്‍ പേരില്‍ ക്ലാസ് കട്ട് ചെയ്യല്‍.പഠിക്കാന്‍ മോഹല്ല്യ.


ഏയ്‌?നിങ്ങള് എന്താ ഇവിടങ്ങനെ കൂടിയിരിക്കണേ?ഏ ?ഏ ?എന്താ കഥ?ഇപ്പൊ ക്ലാസ്സില്ലേയ്?ഇല്ലാന്നാണോ?ഏ?അല്ലെ?ഏ?ക്ലാസ്സുണ്ട്‌.അപ്പൊ നിങ്ങള്ക്ക് ക്ലാസ്സുണ്ട്‌.ആ?ഞാന്‍ ചോദിക്കുന്നതില്‍ വേറൊന്നും തോന്നരുത്.ചാക്ക്യാര്‍ക്ക് നിങ്ങടെ ഇരിപ്പങ്ങനെ കണ്ടപ്പോ നിങ്ങളെ പരിചയപ്പെടണംന്നു ആശ...ആ എന്താപ്പാ ഇവിടെ ?ആ കൂത്തവതരിപ്പിക്ക്യാണോ?ഏ?മത്സരത്തിനോ?ആ...അത് ശരി.അപ്പൊ കൂത്തവതരിപ്പിക്കനത് നന്നന്ന്യേ..കൊള്ളാം .പക്ഷെ അതിനു ക്ലാസ്സ് കട്ട് ചെയ്യണത് ?അപ്പൊ വിദ്വാന്മാര് ചാക്ക്യാരുടെ സല്‍പ്പേര് കളയാനുള്ള വല്ല പ്ലാനാണോ?


ഇനിയും ഇനിയും വിഷയങ്ങള്‍ കണ്ടെത്താം....

കുട്ടികള്‍ക്ക് ചാക്ക്യാരുടെ രീതികള്‍ അറിയുവാന്‍ ഈ വീഡിയോ അങ്ങട്ട് കാണിക്ക്യാ...ഏ?അപ്പൊ ഇത് ഭേഷല്ല്യെ?അതന്നെ.....

ചാക്യാര്‍ ജനങ്ങളെ നോക്കി പറയുന്ന ഭാഗം വീഡിയോ കാണിക്കാം




ഈ വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം ഇവിടെ ക്ലിക്ക് ചെയ്യുക(ഈ വീഡിയോ 42.7 mb സൈസ് . ഈ വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ ചുരുങ്ങിയത് 1 മണിക്കൂര്‍ )

ഈ ഭാഗം നല്‍കിയത് പ്രസിദ്ധ കലാകാരനായ മാര്‍ഗി മധു ചാക്ക്യാരാണ്.കുട്ടികള്‍ക്ക്ക് വേണ്ടി ഈ കലാപ്രകടനം നല്‍കുന്നതില്‍ അദ്ദേഹം നല്‍കിയ സഹകരണത്തിന് എന്റെ മലയാളം -നമ്മുടെ മലയാളം ബ്ലോഗ്‌ ടീമിന് എന്തെന്നില്ലാത്ത കടപ്പാടുണ്ട്.

ഗണപതി പ്രാതല്‍ എന്ന ഭാഗത്തുള്ള അഭിനയ പൂര്‍ണ്ണതയുടെ ഏതാനും ഭാഗങ്ങള്‍ മുറിച്ചു മുറിച്ചാണ് ഇത് നല്‍കുന്നത്.ചാക്ക്യാര്‍ സദസ്സിനെക്കൂടി തന്റെ അഭിനയ ചാതുര്യത്തിലൂടെ കഥാപാത്രങ്ങളാക്കുന്ന രസായന വിദ്യ കണ്ടാല്‍ നമ്മുടെ മിടുക്കരായ കുട്ടികളുടെ പ്രതിഭ വളരുമെന്നതിനു സംശയമില്ല.


നിങ്ങള്‍ക്ക് അദ്ദേഹത്തെ വിളിക്കാം.ഇതാ ഫോണ്‍ നമ്പര്‍.സ്കൂളില്‍ കുട്ടികള്‍ക്ക് ഇത് അവതരിപ്പിക്കുന്നത്‌ നല്ല കാര്യല്ലേ?
മാര്‍ഗി മധു ചാക്ക്യാരുടെ ഫോണ്‍ നമ്പര്‍ : 9447209421


മലയാളം ബ്ലോഗ്‌ ടീം

2 അഭിപ്രായങ്ങൾ:

കാകന്‍ പറഞ്ഞു...

ബെസ്റ്റ്

രാജു പറഞ്ഞു...

ഗംഭീരം

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്