കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ഉപദേശം



നട്ടുച്ചക്ക്,
വയലിറമ്പത്തു തപസ്സിരിക്കുന്ന
വൃദ്ധതാപസനായ ഒരു കൊറ്റിയോട്
വേനലില്‍ വറ്റാറായ കുഴിയില്‍ നിന്നും
ഏകാകിയായ ഒരു യുവ മത്സ്യം ചോദിച്ചൂ:

"മഹാഗുരോ. ജീവിതത്തിന്റെ അര്‍ഥം
നഷ്ടപ്പെട്ട ഞാന്‍ എന്ത് ചെയ്യണം?"
താപസനു ദേഷ്യം വന്നു
അയാള്‍ പറഞ്ഞു:

"അല്പനായ നീ നിന്റെ ചോദ്യം കൊണ്ട്
എന്റെ മഹത്തായ മൌനത്തെ
ഉടച്ചിരിക്കുന്നു.
അതുകൊണ്ട്................."

കൊറ്റി , യുവമത്സ്യത്തെ കൊത്തിയെടുത്ത്
ആകാശത്തിന്റെ മറ്റേ ചെരുവിലേക്ക്‌
പറന്നു പോയി!



ശിവലാല്‍.കെ.ജി.
മലയാളം അദ്ധ്യാപകന്‍
ഗവണ്‍:നളന്ദ എച്ച്.എച്ച്.എസ്സ്
കിഴുപ്പിള്ളിക്കര ,തൃശ്ശൂര്‍.

3 അഭിപ്രായങ്ങൾ:

Pranavam Ravikumar പറഞ്ഞു...

ഒരു വ്യതസ്ത ചിന്ത.. ആശംസകള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

നല്ല ആശയം

हिंदी मंत्रणसभा,कोट्टारक्करा പറഞ്ഞു...

സര്‍
താങ്കളുടെ പ്രയത്നത്തിന് നന്ദിയും അഭിനന്ദനങ്ങളും!
നമ്മുടെ അധ്യാപക സമൂഹം ഇതേറ്റെടുത്ത് മെച്ചപ്പെടുത്തി അവതരിപ്പിക്കട്ടെ!

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്