കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

എസ്. സി . ഇ . ആര്‍ .ടി ചോദ്യബാങ്ക് എങ്ങനെ കോപ്പി ചെയ്തു ചോദ്യപേപ്പര്‍ ആക്കും?



ഫോണ്ടുകള്‍ ആവശ്യമില്ലാതെ കോപ്പി പേസ്റ്റ് ചെയ്യാം



എസ്. . ആര്‍ .ടി യുടെ ചോദ്യങ്ങള്‍ ഇന്ന് എല്ലാവരും ഡൌന്‍ലോഡ് ചെയ്തു പരിശോധിച്ച് കഴിഞ്ഞു.. ചോദ്യങ്ങളെല്ലാം നിലവാരം കൊണ്ട് ശ്രദ്ധേയമായി .. കുട്ടികളുടെ നിശ്ചിത ശേഷികള്‍ വിലയിരുത്തുന്നതിനുമുള്ള നല്ലൊരു മാതൃകയാണ് ഈ ചോദ്യബാങ്കിലൂടെ ലഭിച്ചത്...

ചോദ്യങ്ങളെല്ലാം
ലഭിച്ചു കഴിഞ്ഞപ്പോള്‍ പിന്നെ അടുത്തത്‌ തിരഞ്ഞെടുപ്പാണ്...ചോദ്യബാങ്കിലുള്ള നിരവധിയായ ചോദ്യങ്ങളില്‍ നിന്നും സ്കൂളിലെ കുട്ടികള്‍ക്കുള്ള ചോദ്യങ്ങള്‍ മാത്രം എടുത്തു , അവയെല്ലാം കൂട്ടിച്ചേര്‍ത്തു ഒരു ചോദ്യപേപ്പര്‍ ആക്കണം..അതിനുള്ള മാര്‍ഗമെന്താണ്? ......


പ്രശ്നം
വളരെ ലളിതമാണ് ; എന്നാല്‍ അത്ര സങ്കീര്‍ണമ ല്ല
താനും എന്ന രീതിയില്‍ ഒരു പ്രശ്നം.ചോദ്യബാങ്ക് കിട്ടിയത് മുഴുവന്‍ പി .ഡി .ഏഫു ഫയലുകളാണ്....അത് പിന്നെ അങ്ങനെയാണല്ലോ കിട്ടേണ്ടത്.....അപ്പോള്‍ ഈ പി .ഡി .ഏഫു .ഫയലുകളില്‍ നിന്നും ആവശ്യമായ ചോദ്യങ്ങള്‍ മാത്രം കോപ്പി പേസ്റ്റ് ചെയ്യുവാനും അങ്ങനെ ഒരു ചോദ്യപേപ്പര്‍ പ്രിന്റ്‌ എടുക്കുവാനും സാധിക്കണം..... ..

പ്രശ്നം പരിഹരിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ചു അധ്യാപകര്‍ തലങ്ങും വിലങ്ങും ഫോണ്‍ വിളിതന്നെയായിരുന്നു.........
ഈ പ്രശ്നം പരിഹരിക്കാന്‍ വിന്‍ഡോസില്‍ സോഫ്റ്റ്‌ വെയറുകള്‍ ലഭ്യമാണ്.ഉബുണ്ടുവില്‍ സോഫ്റ്റ്‌ വെയര്‍ ഉണ്ടാകുമോ?

നെറ്റില്‍
തപ്പി ..... കയ്യില്‍ തടഞ്ഞു....ഫോക്സിറ്റ് റീഡര്‍ സോഫ്റ്റ് വെയറിന്റെ .ഡെബ് ഫയല്‍ കിട്ടി....അത് ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ നമുക്ക് പി .ഡി .എഫില്‍ നിന്നും ആവശ്യമുള്ള ചോദ്യങ്ങള്‍ മാത്രം കോപ്പി പേസ്റ്റ് ചെയ്യാം.....


ആദ്യം ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക...( ഇവിടെ ക്ലിക്ക് ചെയ്യുക )

ഇവിടെ നിന്നും .deb ഫയല്‍ ക്ലിക്ക് ചെയ്യുക.താഴെ കാണുന്നതാണ് നെറ്റില്‍ ലഭിക്കുക


താഴെ കാണുന്ന .deb ഇല്‍ ക്ലിക്ക് ചെയ്താലും സോഫ്റ്റ്‌ വെയര്‍ ലഭിക്കും

URL2: Download .deb (Size:3.61 MB) MD5: 791F86E938A59C2B850CA0F36B8A7F3D
SHA1: DA18E1504E37A38D822132D127BD2922ED3C3AED


ഈ ഫയല്‍ openwith ok ചെയ്യുക.gdebi package installer വഴി ഇന്‍സ്റ്റാള്‍ ചെയ്യുക.പരമാവധി ഉബുണ്ടുവില്‍ ത്തന്നെ ചെയ്യുക... install packege ക്ലിക്ക് ചെയ്യുക. സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ആയി..

ഈ സോഫ്റ്റ്വെയര്‍ വെയര്‍ Application - office ഇല്‍ foxitreader കാണും. അത് തുറക്കുക..

നമുക്കാവശ്യമായ ചോദ്യപേപ്പര്‍
file - open വഴി തുറക്കുക.



ഈ ചിത്രത്തില്‍ ക്ലിക്ക് ചെയ്തു സൂം ചെയ്‌താല്‍ നിങ്ങള്‍ക്ക് ക്യാമറ ഐക്കണ്‍ കാണാം

ഫോക്സിറ്റിന്റെ വിന്‍ഡോയില്‍ കാണുന്ന ക്യാമറ ക്കണില്‍ ക്ലിക്ക് ചെയുക. marquee select a screen area for copying as a image എന്ന് ക്കണില്‍ വിവരണം എഴുതിക്കാണും...

ക്കണില്‍ ക്ലിക്ക് ചെയ്തതിനു ശേഷം ആവശ്യമുള്ള ചോദ്യഭാഗങ്ങള്‍ മൌസ് കൊണ്ട് ഡ്രാഗ് ചെയ്ത് സെലക്റ്റ് ചെയ്യുക. കോപ്പി ചെയ്യുക ...വേര്‍ഡ് പ്രോസസ്സര്‍ തുറന്നു അതില്‍ പേസ്റ്റ് ചെയ്യുക....മലയാളവും ഹിന്ദിയും ഇംഗ്ലീഷും സംസ്കൃതവും , ചിത്രങ്ങളും കൂടി ഇങ്ങനെ പേസ്റ്റ് ചെയ്യാം......


വിദ്യ പരീക്ഷിച്ചു നോക്കി പറഞ്ഞു തന്നത് തൃശൂരിലെ തലോര്‍ ദീപ്തി ഹൈസ്ക്കൂളിലെ ബയോളജി മാഷായ ശ്രീ. എന്‍ .റ്റി .പോള്‍ ആണ്........


ഫോക്സിറ്റ് സോഫ്റ്റ്‌ വെയര്‍ വിന്‍ഡോസില്‍ ഡൌണ്‍ലോഡ് ചെയ്തു ചോദ്യപേപ്പര്‍ നിര്‍മ്മിക്കാം

ഫോക്സിറ്റ് സോഫ്റ്റ്വെയറിലൂടെ പി.ഡി .എഫു .എഡിറ്റ് ചെയ്യുന്ന രീതി വീഡിയോയില്‍ കാണാം...ഈ ഡെമോയില്‍ വിന്‍ഡോസ് 7 ന്റെ വേര്‍ഡ് പ്രോസസ്സര്‍ ആണ് കാണിക്കുന്നത് .എന്റെ എഡിറ്റര്‍ എന ബ്ലോഗര്‍ കമന്റില്‍ പറഞ്ഞ സംശയം പരിഹരിക്കുവാന്‍ വേണ്ടി നല്‍കുന്നതാണ്...



ഈ ഡെമോ ഡൌണ്‍ലോഡ് ചെയ്യാം. 2.47 mb സൈസ്

വിന്‍ഡോസ് എക്സ്പി യിലെ ഡെമോ കാണുവാന്‍ ക്ലിക്ക് ചെയ്യാം

ഫിലിപ്പ്

11 അഭിപ്രായങ്ങൾ:

രഘു മാഷ്‌ പറഞ്ഞു...

വളരെ നന്ദി....ഇന്ന് ആകെ ..... പണി ഇതായി...മലയാളം ബ്ലോഗിന് അഭിനന്ദനങ്ങള്‍......

എഡിറ്റർ പറഞ്ഞു...

വിൻഡോസിൽ എം.എസ് വേഡിലേക്ക് കോപ്പി‌..പേസ്റ്റ് ചെയൂമ്പോൾ മലയാളം ഫോണ്ട് കിട്ടുന്നില്ല.pdf proprietiesഇൽ ഫോണ്ട് രേവതി എന്നാണ് കാണിക്കുന്നത്. വേഡിൽ രേവതി സെലക്റ്റ് ചെയ്തിട്ടും രക്ഷയില്ല..ISM Malayalam വേണ്ടി വരുമോ ?

philipollur പറഞ്ഞു...

വിന്‍ഡോസില്‍ മലയാളം ഫോണ്ട് ആവശ്യമില്ല..ഫോക്സിറ്റ് റീഡര്‍ സോഫ്റ്റ്‌ വെയര്‍ തുറന്നു പി .ഡി .എഫു ഫയല്‍ ഓപന്‍ ചെയ്തതിനു ശേഷം കേമറ ഐക്കണില്‍ ത്തന്നെ ക്ലിക്ക് ചെയ്തു കോപി ചെയ്യുക...എന്നിട്ട് വിന്‍ഡോസ് മൈക്രോസോഫ്റ്റ് വേര്‍ഡ് പ്രോസസ്സര്‍ തുറന്നു ചുമ്മാ പേസ്റ്റ് ചെയ്യുക...ഏതു ഭാഷയും ഏതു ഇമേജും പെസ്റ്റാകും....കാരണമുണ്ട്...എവിടെ ഫോണ്ട് അല്ല പേസ്റ്റ് ആകുന്നതു...ഇമേജു ആയാണ് പേസ്റ്റ് ആകുന്നതു.....

ജനാര്‍ദ്ദനന്‍.സി.എം പറഞ്ഞു...

പ്രിയ ഫിലിപ്പ് സാര്‍,
രണ്ടു മൂന്നു കാര്യങ്ങള്‍ പറയാനുണ്ട്. അതില്‍ ആദ്യത്തേത് പറയുമ്പോള്‍ പരിഭവിക്കരുത്.
പ്രശ്നം വളരെ ലളിതമാണ് ; എന്നാല്‍ അത്ര സങ്കീര്‍ണമ ല്ലതാനും എന്ന രീതിയില്‍ ഒരു പ്രശ്നം.
ഇതിന്റെ അര്‍ത്ഥം എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല.

കേമറ ഐക്കണ്‍ ഉപയോഗിച്ചു സെലക്ട് ചെയ്യുമ്പോള്‍ ഭാഷയുടെ പ്രശ്നമില്ല. ശരി തന്നെ. എന്നാല്‍ അവിടെ എഡിറ്റിംഗ് സാധ്യമല്ലാ എന്ന ഒരു ന്യൂനതയുണ്ട്.
കേമറ ഐക്കണ് തൊട്ടു ഇടതു വശത്തുള്ള ഐക്കണുപയോഗിച്ചു സെലക്ട് ചെയ്താല്‍ പേസ്റ്റു ചെയ്ത മാറ്റര്‍ നമുക്ക് എ‍ിറ്റു ചെയ്യാം. പക്ഷെ നിശ്ചിത ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം(ഇംഗ്ലീഷല്ലെങ്കില്‍)

ഏതായാലും പോസ്റ്റ് പലര്‍ക്കും ഉപകാരപ്രദമായി എന്നുള്ള കാര്യത്തില്‍ സംശയമില്ല.അഭിനന്ദനങ്ങള്‍

jollymash പറഞ്ഞു...

valare naal parishramam. oru paadu peerkku help aayi..

എന്റെ മലയാളം പറഞ്ഞു...

മാഷേ.....ഞാന്‍ "പ്രശ്നം ലളിതമാണ് എന്നാല്‍ അത് സംഗീര്‍ണമല്ല താനും" എന്ന് എഴുതിയത് വെറുതെ ഒരു കോമാളി സ്വഭാവം എന്റെ കൂടെ ഉള്ളതിനാലാണ്....
ഈ കാര്യങ്ങള്‍ സുന്ദരമായി കൈകാര്യം ചെയ്യുന്നവര്‍ കുറെയുള്ളതിനാല്‍ എന്നെ പോലുള്ള നിസ്സാരക്കാരുടെ പരിശ്രമങ്ങള്‍ക്ക് ഒരു ഉണ്ടചുരുട്ട് വേണ്ടേ? അത്രയേ ഉദ്ദേശിച്ചുള്ളൂ.... മാഷിന്റെ അഭിപ്രായങ്ങള്‍ എനിക്ക് വളരെ പ്രിയമാണ്...മാഷിന്റെ ഒരു അഭിപ്രായത്തിലാണ് മലയാളം ബ്ലോഗിന്റെ തീം മാറ്റിയത്...നിലവാരമുള്ള പോസ്റ്റുകള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുമ്പോള്‍ എല്ലാം മാഷിനെ ഓര്‍ക്കാറുണ്ട്.........നന്ദി.....

എഡിറ്റർ പറഞ്ഞു...

എന്റെ സംശയം ഇപ്പോഴും ബാക്കി!! എഡിറ്റ് ചെയ്യാൻ ഇമേജ് കോപ്പി>പേസ്റ്റ് നടക്കില്ല.ഞാൻ അങ്ങനെയല്ല ചെയ്തത്. സെലക്റ്റ് ടൂൾ (windows7) ഉപയോഗിച്ച് അക്ഷരം മാത്രം കോപ്പി ചെയ്താൽ എം എസ് വേഡിൽ ഇംഗ്ലീഷ് ഫോണ്ട് മാറ്റാം.അതു പോലെ മലയാളം എഡിറ്റ് ചെയ്യാമോ എന്നാണ് അറിയേണ്ടത്.

philipollur പറഞ്ഞു...

പ്രിയ എഡിറ്റര്‍ ,
വിന്‍ഡോസ് 7ന്റെ ഡെമോ കൊടുത്തിട്ടുണ്ട്...കാണുമല്ലോ?

സെല്ലക്റ്റ് ടൂള്‍ ഉപയോഗിക്കുമ്പോള്‍ എന്റെ അറിവില്‍ മലയാളം ഫോണ്ട് വേണം...

ദേവി പറഞ്ഞു...

എന്തിനായിരുന്നു ഈ മാസത്തെ അധ്യാപക ശാക്തീകരണം എന്നറിവുള്ളവര്‍ ഒന്ന് പറഞ്ഞു തരണം. വെറുതെ കുറെ ബ്ലോഗുകള്‍ ഹിറ്റ് കൂട്ടാന്‍ വേണ്ടി തയ്യാറാക്കിയ മോഡ്യൂളിന് അംഗീകാരം നല്‍കിയ SCERT - യെ സമ്മതിച്ചു കൊടുക്കണം. ഇനിയും ഇത്തരം ശാക്തീകരണം ഞങ്ങള്‍ക്ക് തരണേ.........

അജ്ഞാതന്‍ പറഞ്ഞു...

ഇതൊക്കെ SCERT കാനുന്നുണ്ടോന്നു ആര്‍ക്കറിയാം. ഇതൊക്കെ വെറുതെ സമയം കളയാന്‍ ഒരു പരിപാടിയല്ലേ .

philipollur പറഞ്ഞു...

ബ്ലോഗുകള്‍ വെറുതെയാവില്ല.....ഹിറ്റുകള്‍ വെറുതെയാകാം......ഹിറ്റ്‌ കൌണ്ടര്‍ ബ്ലോഗര്‍മാര്‍ത്തന്നെ സൗകര്യം പോലെ കൂട്ടി കൊടുത്താല്‍ അത് വെറുതെയാകും........എന്തായാലും രാത്രി പകലാക്കി ചില ഭ്രാന്തന്മാര്‍ ബ്ലോഗെഴുതുവാന്‍ വേണ്ടി പരിശ്രമിക്കുന്നത്.....അന്നത്തിനു വേണ്ടിയോ...നോട്ടിരട്ടിക്കാന്‍ വേണ്ടിയോ അല്ല......കൈയില്‍ നിന്നും പണം , സമയം എന്നിങ്ങനെ പലതും കളഞ്ഞിട്ടാണ് ഈ ബ്ലോഗുകള്‍ നിലനില്‍ക്കുന്നത്.....scert പോലുള്ളവര്‍ എന്തായാലും ക്സസ്ടരില്‍ ബ്ലോഗു മോഡ്യൂള്‍ തയ്യാറാക്കിയത് ഈ പാവം ബ്ലോഗര്‍മാരെ കണ്ടിട്ടൊന്നുമാവില്ല..... കാലത്തിന്റെ ആവശ്യമാണതു .......

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്