ഓണപ്പരീക്ഷ കഴിഞ്ഞു പേപ്പര്‍ നോട്ടവും സമ്പൂര്‍ണ്ണ പദ്ധതിക്ക് വേണ്ടിയുള്ള അസ്സല് കോപ്പി തയ്യാറാക്കലുമായി സമയം ബോറടിച്ചു ബോറടിച്ചു ഇഴഞ്ഞു ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഈ മെയിലില്‍ വന്ന കത്ത് ശ്രദ്ധിച്ചത്.....കത്ത് അയച്ചത് എന്റെ സ്കൂളില്‍ പഠിച്ചു പോയ മിടുക്കനും അനുസരണ ശീലനും വിനയാന്വിതനും പഠന സ്നേഹിയുമായ നല്ലൊരു കുടുംബ മഹിമയുമുള്ള ഡോണി റാഫിയാണ്......
ഡോണിയുടെ കത്ത് നിങ്ങളും വായിക്കുക...അധ്യാപകര്‍ക്ക് മുന്പില് ഇരിക്കുന്ന കുട്ടികളുടെ മനസ്സിനകത്തെന്താണെന്ന് അറിയുവാനുള്ള സിദ്ധികള്‍ പല അധ്യാപകര്‍ക്കും ലഭിക്കാറില്ല...ഈ എനിക്കും....പ്രത്യേകിച്ച് "നല്ല നല്ല കുട്ടികളുടെ "...........
പരീക്ഷാ പേപ്പര്‍ നോക്കുമ്പോള്‍ ഇതും ഒന്ന് ശ്രദ്ധിക്കുക.......
ചുമ്മാ ഒരു രസത്തിനും നമ്മാ ഒരു ബോധ്യത്തിനും..........
മാത്രമല്ല , ബ്ലോഗു രചനക്ക് ഒന്ന് ചൂട് കിട്ടുവാനും..........
വേറൊരു സംഭവം പറയാം
ഒരു ക്രിസ്മസ് കാലം ....ഞാന്‍ അവള്‍ക്കു ഒരു ക്രിസ്മസ് കാര്‍ഡ് കൊടുത്തു.....ഇത് കൊടുക്കുന്നതിനു ഒരു അഞ്ചു ദിവസമെങ്കിലും ഞാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു .... പോസ്റ്റ് വഴി അയച്ചാല്‍ വീട്ടില്‍ പ്രശ്നം ആയാലോ എന്ന് കരുതിയാ നേരിട്ട് കൊടുത്തെ...ഈ കാര്‍ഡ് കൊടുത്തത് എവിടെ വച്ചാണെന്നോ ..?? അന്നത്തെ ഹെഡ് മാസ്റ്ററുടെ ഓഫീസ് റൂമിന് മുന്പില് വച്ച് ....അന്ന് വിന്‍സെന്റ് മാഷ് ആയിരുന്നു പ്രധാന അദ്ധ്യാപകന് .....അന്ന് അത് കൊടുത്തത് മാഷ് കണ്ടില്ലെങ്കിലും ഞങ്ങളെ കമ്പ്യൂട്ടര്‍ പഠിപ്പിച്ചിരുന്ന ടീച്ചറും എന്റെ മാന്യന്മാരായ കുറച്ചു സുഹൃത്തുക്കളും എല്ലാം കാണുന്നുണ്ടായിരുന്നു ....ടീച്ചറെ ഞാന്‍ കണ്ടില്ല....
തീരെ പ്രതീക്ഷിക്കാത്തതാണല്ലോ നമ്മുടെയൊക്കെ ജീവിതത്തില്‍ സംഭവിക്കുന്നത് ..ഇവിടെയും ഏതാണ്ട് അങ്ങനെയൊക്കെ സംഭവിച്ചു ...അന്ന് പോയതിനു ശേഷം അവളും കാത്തിരുന്നു ..ഒരു നല്ല നാളിനു വേണ്ടി ...ഒന്നല്ല ...രണ്ടല്ല ...എന്നെപോലെ അഞ്ചു ദിനങ്ങള്‍ ...
അങ്ങനെ ആ ദിവസവും വന്നു ചേര്‍ന്നു...
ബാങ്കിലെ അക്കൌണ്ടില്‍ കാശില്ലാതാകുമ്പോള്‍ കൊടുത്ത ചെക്ക് മടങ്ങി
വരുന്നത് കണ്ടിട്ടില്ലേ ... ഏതാണ്ട് അത് പോലെ തന്നെ ...അവള് ആ
കാര്‍ഡ് കൊണ്ട് പോയപോലെ തന്നെ എനിക്ക് തിരിച്ചു തന്നു ...!!
പറയാന്‍ വാക്കുകള്‍ കിട്ടാതെ ഒരിക്കല്‍ കൂടി അവളുടെ മുന്പില്
എനിക്ക് നില്‍ക്കേണ്ടി വന്നു ... ഞാന്‍ അത് തിരിച്ചു വാങ്ങി
...തല്‍ക്ഷണം എന്റെ കൈകളാല്‍ അത് സമാധിയുമായി ...
എന്തിനായിരിക്കും അവള് അതെനിക്ക് തിരിച്ചു തന്നത് ..???
ഏതെങ്കിലും ബാഹ്യ ശക്തികളുടെ പ്രേരണ കൊണ്ടാകുമോ..??
അവര്‍ക്ക് എന്നോടിത്ര മാത്രം ശത്രുത എന്തിനായിരിക്കും ...???
ഇന്നും അതൊരു ചുരുളഴിയാത്ത രഹസ്യമായി നില്ക്കുന്നു ...
എങ്കിലും
ഡോണി റാഫി
5 അഭിപ്രായങ്ങൾ:
ജീവനുള്ള കുട്ടികളല്ലേ മാഷേ നമുക്ക് മുന്പില് ഇരിക്കണേ.........
ടോണി തിരിച്ചരിവുല്ലവനാണ്....എല്ലാ കുട്ടികളും ഇങ്ങനെ ആയിരുന്നെങ്കില്‍.....
ഡോണി റാഫിയുടെ പ്രണയത്തേയും പ്രണയ ചിന്തകളേയും ഞാന്‍ ശ്ലാഘിക്കുന്നു. എന്നാല്‍ ഈ രചനയ്ക്കും 12 മാര്‍ക്ക് കൊടുക്കാനേ കഴിയുന്നുള്ളു. ഏറ്റവും വലിയ പോരായ്മയായി തോന്നിയത് സമഗ്രതക്കുറവാണ്. പറയാഗ്രഹിച്ചതെല്ലാം ഡോമി പറയുന്നുണ്ടെങ്കിലും പ്രണയത്തിന്റെ ഗാഢത വരികളില്‍ നിഴലിട്ടു കണ്ടില്ല.
പുതിയ രീതിയില്‍ ഭാഷാപഠനം നടത്തുന്ന കുട്ടികള്‍ക്ക് ഈ ബുദ്ധിമുട്ടില്ല. എത്രമാത്രം വൈവിധ്യമാര്‍ന്ന രചനകളാണ് അവര്‍ നടത്തുന്നത്.
ജനാര്ദ്ദനന് സര് :...സര് പറഞ്ഞത് ശരിയാണ്.... വൈവിധ്യമാര്‍ന്ന രചനകളാണ് അവര്‍ നടത്തുന്നത്....പുതിയ പാട്യ പദ്ധതിയിലെ ആദ്യത്തെ ഇര ഞങ്ങളായത് കൊണ്ട് ഒട്ടേറെ പിഴവുകള്‍ ഉണ്ടായിട്ടുണ്ട്...എന്നാല്‍ ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഞങ്ങളെ പഠിപ്പിച്ച ഫിലിപ് മാഷിനെ പോലെയുള്ള അധ്യാപകര്‍ ഏതൊരു ചോദ്യത്തെയും എങ്ങനെ നേരിടണമെന്ന് വളരെ വ്യക്തമായി പഠിപ്പിക്കുന്നുണ്ട് ....അന്ന് മാഷ് ഞങ്ങള്‍ക്കും പറഞ്ഞു തന്നിട്ടുന്ടെങ്കിലും ഒരു മുന്‍പരിചയം ഇല്ലായ്മ ഞങ്ങളില്‍ നിഴലിച്ചിരുന്നു ...
വലിയ സാഹിത്യമൊന്നും എനിക്കറിയില്ല... ബ്ലോഗില്‍ ആദ്യമായാണ് ...... ......... കുറവുകളുണ്ടെങ്കില്‍ ക്ഷമിച്ചു എല്ലാം പരിഹരിക്കാന്‍ എന്നെ സഹായിക്കുമല്ലോ...!!
പ്രിയ ഡോറാ
എന്റെ കമന്റ് താങ്കള്‍ക്ക് മനപ്രയാസം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ സോറി.
ഞാനൊരു ഭാഷാസ്നേഹി എന്ന നിലയില്‍ പറഞ്ഞു എന്നേയുള്ളു. എനിയും എഴുതണം. എഴുതിത്തെളിയണം. അടുത്തതിനായി കാത്തിരിക്കുന്നു. ഭാവുകങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ