കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

നൈമിഷിക

ഓണപ്പരീക്ഷ കഴിഞ്ഞു പേപ്പര്‍ നോട്ടവും സമ്പൂര്‍ണ്ണ പദ്ധതിക്ക് വേണ്ടിയുള്ള അസ്സല്‍ കോപ്പി തയ്യാറാക്കലുമായി സമയം ബോറടിച്ചു ബോറടിച്ചു ഇഴഞ്ഞു ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഈ മെയിലില്‍ വന്ന കത്ത് ശ്രദ്ധിച്ചത്.....കത്ത് അയച്ചത് എന്റെ സ്കൂളില്‍ പഠിച്ചു പോയ മിടുക്കനും അനുസരണ ശീലനും വിനയാന്വിതനും പഠന സ്നേഹിയുമായ നല്ലൊരു കുടുംബ മഹിമയുമുള്ള ഡോണി റാഫിയാണ്......


ഡോണിയുടെ കത്ത് നിങ്ങളും വായിക്കുക...അധ്യാപകര്‍ക്ക് മുന്‍പില്‍ ഇരിക്കുന്ന കുട്ടികളുടെ മനസ്സിനകത്തെന്താണെന്ന് അറിയുവാനുള്ള സിദ്ധികള്‍ പല അധ്യാപകര്‍ക്കും ലഭിക്കാറില്ല...ഈ എനിക്കും....പ്രത്യേകിച്ച് "നല്ല നല്ല കുട്ടികളുടെ "...........


പരീക്ഷാ പേപ്പര്‍ നോക്കുമ്പോള്‍ ഇതും ഒന്ന് ശ്രദ്ധിക്കുക.......


ചുമ്മാ ഒരു രസത്തിനും നമ്മാ ഒരു ബോധ്യത്തിനും..........


മാത്രമല്ല , ബ്ലോഗു രചനക്ക് ഒന്ന് ചൂട് കിട്ടുവാനും..........





ദ്യമേ പറഞ്ഞോട്ടെ രസകരമായ സംഭവമാണെന്ന് വിചാരിച്ചു ആരും ഇത് വായിക്കണമെന്നില്ല....അങ്ങനെ വിചാരിച്ചു വായിച്ചാല്‍ തന്നെ ചിലപ്പോള്‍ നിങ്ങള്‍ക്ക് ഇത് രസകരമായി തോന്നിയേക്കാം....അത് കൊണ്ട് നിങ്ങള്‍ വായിച്ചാലും വായിച്ചില്ലെലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല....അത് കൊണ്ട് ചുമ്മാ ഇത് വായിച്ചോളൂ ....എന്‍റെ കലാലയ ജീവിതത്തിലെ രസകരമായ സംഭവം എഴുതണമെന്നു വിചാരിച്ചപ്പോള്‍ എനിക്ക് തോന്നിയത് എന്‍റെ പ്രണയം തന്നെയാണ് ...കാരണം ഇതെനിക്ക് രസകരമായാണ് തോന്നിയത്...അങ്ങനെ രസിക്കാനായി ഇതില്‍ എന്തെങ്കിലും ഉണ്ടോ എന്നും എനിക്കറിയില്ല .....ഇതില്‍ എന്‍റെ ജീവിതത്തില്‍ കടന്നു വന്നവരെ ഉള്‍ക്കൊള്ളിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്....അത് തികച്ചും എന്‍റെ വ്യക്തിപരമായ ഒന്നാണ്...ഞാന്‍ രസിപ്പിക്കുമ്പോള്‍ അത് മറ്റുള്ളവരില്‍ ഒരു തരത്തിലും വിഷമം ഉണ്ടാക്കി കൂടാ...അത് കൊണ്ട് തന്നെ.....

                       ഒരു കടലാസും പേനയും എടുത്തു എഴുതാന്‍ തുടങ്ങിയാല്‍ അപ്പോള്‍ മനസ്സില്‍ കടന്നു വരുന്നത് പ്രണയത്തെ കുറിച്ചായിരിക്കും...ഇപ്പോഴും അത് തന്നെയാണ് സംഭവിച്ചത് .... എന്‍റെ ജീവിതത്തിലെ മറക്കാനാകാത്ത ഒരു സംഭവം എഴുതണമെന്നു വിചാരിച്ചപ്പോഴും ആദ്യം മനസ്സില്‍ വന്നത് പ്രണയം തന്നെയാണ് ...

                           ഇത് വെറുമൊരു പ്രണയ കഥയല്ല...എന്‍റെ ജീവിതമെന്ന പുസ്തകത്തിലെ കീറിപ്പറിഞ്ഞ ഒരു ഏട് മാത്രം...ഇതെഴുതാന്‍ തുടങ്ങിയപ്പോള്‍ എന്ത് കൊണ്ടോ എന്‍റെ കൈ വിറച്ചു ....വളരെ ചുരുക്കം കൂട്ടുകാര്‍ക്ക് മാത്രം അറിയാമെന്നു ഞാന്‍ ‍ വിശ്വസിക്കുന്ന എന്‍റെ ജീവിത നിമിഷങ്ങള്‍ ഇതിലൂടെ ആരിലോക്കെ എത്തിച്ചേരുമെന്ന് ഒരു ഊഹവുമില്ല .....ഇത് വായിച്ചു കഴിഞ്ഞു എന്നെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറിയാലും എനിക്ക് ഒരു പരിഭവവും ഇല്ല....കാരണം ഈ ലോകത്ത് ആരെയും ഒന്നും എനിക്ക് ബോധിപ്പിക്കാനില്ല ....എന്‍റെ മനസിനോടല്ലാതെ .........
                       ഇതൊക്കെ കേട്ടാല്‍ ‍ തോന്നും തൊട്ടാല്‍ പൊള്ളുന്ന സംഗതികള്‍ മറഞ്ഞു കിടക്കുന്ന ഒരു സംഭവ ബഹുലമായ എന്തൊക്കെയോ ഉണ്ടെന്നു ........ അങ്ങനെ ആരും തെറ്റിദ്ധരിക്കരുത് ....പിന്നെ എന്ത് കൊണ്ടെന്നു വച്ചാല്‍ അത് എന്‍റെ നൊമ്പരമാണ്.....എന്‍റെ മാത്രം വേദനയാണ് ......

                          ഈ ലോകത്തിലെ ഏറ്റവും വിശിഷ്ട്ടമായ വാക്കുകളില്‍ ഒന്നാണ് പ്രണയം എന്ന് ഞാന്‍ വിശ്വസിക്കുന്നു ....ഒരിക്കലും ഇതൊരു പ്രണയ നൈരാശ്യത്തോടെ എഴുതുന്ന ഒന്നല്ല എന്ന് ആദ്യമേ പറഞ്ഞേക്കാം...അപ്പോള്‍ പിന്നെ ഉണ്ടായിരുന്നില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ടായിരുന്നു....അന്ന്...ഇപ്പോഴില്ല ...ഒരു സാധാരണക്കാരന്‍റെ പ്രണയം പോലെതന്നെ ആയിരുന്നു എന്‍റെയും പ്രണയതുടക്കം ...ആരെയും ആകൃഷിക്കുന്ന ആ മുഖം എന്നെയും കീഴ്പ്പെടുത്തി എന്ന് പ്രത്യേകിച്ച് പറയണമെന്നില്ലല്ലോ...!!!ഈ ഭൂമിയിലെ അനേകായിരം കാമുകീ കാമുകന്മാര്‍ക്കു തോന്നുന്ന പോലെ എനിക്കും തോന്നി ...അവളുടെ കണ്ണുകളെ ഞാന്‍ നക്ഷത്രങ്ങളോട് ഉപമിച്ചു...കണ്ണുകളെ ഉപമിക്കാന്‍ അതിനേക്കാള്‍ സ്വീകാര്യമായ ഒരു വസ്തുവും ഈ ലോകത്തില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു..അവളാണ് ഈ ലോകത്തിലെ ഏറ്റവും സുന്ദരിയെന്നു ഞാന്‍ കരുതി... .. ഒറ്റ നോട്ടത്തില്‍ തന്നെ അവളില്‍ ആകൃഷ്ടനായതല്ല .... , പിന്നെയും പിന്നെയും കണ്ടപ്പോള്‍ അതങ്ങ് സംഭവിച്ചു.. അത്ര തന്നെ....

                         ആദ്യമായി കണ്ടത് എന്നാണെന്ന് ചോദിച്ചാല്‍ കൃത്യമായ ഒരു ഉത്തരം എനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയില്ല...പ്രണയം തലയ്ക്കു പിടിച്ച സമയത്ത് ഡയറി എഴുതാറുണ്ടായിരുന്നു....ആദ്യമായി അവളെ കണ്ടത് മുതലുള്ള സമയവും സ്ഥലവും അടക്കം എല്ലാ കാര്യങ്ങളും അതില്‍ ഛ൪ദിച്ചു വച്ചിരുന്നു ...(അന്ന് ഈ ഡയറി സംവിധായകന്‍ ഫാസിലിന്‍റെ കൈകളില്‍ എത്തിയിരുന്നെങ്കില്‍ .. എന്റമ്മോ....!!!! ഒരു സൂപ്പര്‍ ഹിറ്റ്‌ ഫിലിം കൂടി അദ്ദേഹം നമുക്ക് തന്നേനെ .... ) അപ്പോള്‍ പിന്നെ ഉത്തരം കിട്ടാത്ത ചോദ്യമല്ലല്ലോ എന്ന് ചോദിച്ചാല്‍ ആ ഡയറി അതിപ്പോള്‍ ഒരോര്‍മ്മ മാത്രമാണ്....എന്‍റെ പ്രണയം പോലെ.....

                      അവളെ എന്നിലേക്ക്‌ ആകര്‍ഷിക്കുവാന്‍ ചെയ്ത വീരസാഹസങ്ങള്‍ എന്തൊക്കെയെന്നു ഇന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നിപോകും....ഞാന്‍ തന്നെയാണോ അതൊക്കെ ചെയ്തതെന്ന് വിശ്വസിക്കാന്‍ വളരെ പ്രയാസമാണ് ....എന്നില്‍ സാഹിത്യത്തിന്റെ ഒരു കുത്തൊഴുക്ക് തന്നെ ഉണ്ടായി ...അതെ ഞാന്‍ ഒരു സാഹിത്യകാരനായി (എന്ന് ഞാന്‍ മാത്രം അഭിപ്രായപ്പെടുന്നു )...!!! കവിതകളെയാണ് ഞാന്‍ അന്ന് തിരഞ്ഞെടുത്തത്.....രാത്രികള്‍ അതിനു കാവലാളായി .....തേനുലാവുന്ന പദങ്ങള്‍ക്ക് വേണ്ടിയും ഭാഷയുടെ അനര്‍ഗള പ്രവാഹത്തിന് വേണ്ടിയും എവിടെയെന്നല്ലാതെ മനസ് അലഞ്ഞു ...ഒരേ ലക്‌ഷ്യം പുലര്‍ത്തുന്നവയായിരുന്നു എന്‍റെ എല്ലാ സൃഷ്ടികളും ..അത് കൊണ്ട് തന്നെ വിരസത അതില്‍ പ്രകടമായിരുന്നു...എന്നാല്‍ ഞാനത് കാര്യമാക്കിയില്ല ...കാരണം എന്‍റെ മനസ്സില്‍ പിന്നെ വേറെ എന്തുണ്ടാകാന്‍.... സ്വയം എഴുതി പരാജയപ്പെടുകയായിരുന്നു എന്ന് ഞാന്‍ കരുതിയിരുന്നില്ല...കാരണം മനസ്സില്‍ അവളെ കുറിച്ച് മാത്രമായിരുന്നു ചിന്ത ..എന്‍റെ കവിതകള്‍ അവള്‍ക്കു വേണ്ടിയായിരുന്നു.. അവള്‍ മാത്രമായിരുന്നു ആ കവിതകളില്‍ ...ഓരോ കവിതകള്‍ പിറക്കുമ്പോഴും എന്തെന്നില്ലാത്ത ഒരു സുഖമായിരുന്നു ....ആ സുഖം കുടഞ്ഞെറിയാന്‍ വര്‍ഷങ്ങള്‍ എടുത്തു ....ഇന്നും ഒരു കടലാസും പേനയും കാണുമ്പോള്‍ ഞാന്‍ ഓര്‍ക്കാറുണ്ട് ...കൌമാര പ്രായത്തില്‍ പൊലിഞ്ഞു പോയ എന്നിലെ സാഹിത്യകാരനെയും ഒരു പിടി കലാസൃഷ്ടികളെയും ....മറ്റുള്ളവര്‍ അത് കണ്ടാല്‍ കവിതയാണോ എന്ന് സംശയിക്കുമെങ്കിലും എനിക്ക് വിശ്വാസമായിരുന്നു....വിശ്വാസം അതല്ലേ എല്ലാം .....!!! കവിതകളിലൂടെ എന്‍റെ പ്രണയം പ്രകടമാക്കാന്‍ ഞാന്‍ ശ്രമിച്ചു....അതില്‍ കുറച്ചു വിജയിക്കുകയും ചെയ്തു.....എന്നാല്‍ ആ സൃഷ്ട്ടികളിലെ എന്‍റെ കാമുകി അവളാണെന്നു മാത്രം അവളറിഞ്ഞില്ല ...ഞാന്‍ അത് വിശദമാക്കാനും പോയില്ല ....എന്നാല്‍ എന്‍റെ പ്രണയം അവളെ അറിയിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു....അതിനായി മറ്റു വഴികള്‍ ഞാന്‍ തേടി ....
അതിലൊരു അനുഭവം ഞാന്‍ പറയാം...

                         പത്താം ക്ലാസ്സിലെ ഒരു ചെറിയ പരീക്ഷാക്കാലം കടന്നു പോയി ....ക്ലാസ്സില്‍ മലയാളം അധ്യാപകന്‍ ഏവരുടെയും പ്രിയങ്കരനായ ഫിലിപ്പ് മാഷിനെയും കാത്തിരിക്കുന്ന വിദ്യാര്തികളും ....ഇനി മലയാളം ഉത്തരകടലാസു മാത്രമേ കിട്ടാനുള്ളൂ....ഒരു കെട്ടു ഉത്തര പേപ്പറുകളുമായി മന്ദം മന്ദം മാഷ് ക്ലാസ്സിലേക്ക് കയറി വന്നു....ഉത്തര കടലാസുകളും കൊണ്ട് ഏതെങ്കിലും മാഷ് എത്തിയാല്‍ ക്ലാസ്സില്‍ നിന്നും ആശ്ചര്യ സൂചകമായി ഒരു ശബ്ദം വരാറുണ്ട് ...ഇത് എല്ലാ വിദ്യാര്തികളും ഐക്യകന്ടെന ഒരു കോറസായി ഏറ്റു പിടിക്കും ..ഇവിടെയും അങ്ങനെ സംഭവിച്ചു....പേപ്പര്‍ നല്‍കി തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് ഒരു കാര്യം പിടികിട്ടിയില്ല... ഈ മാഷിന് എന്താണ് സംഭവിച്ചത്..??ഇത്ര പിശുക്ക് കാണിക്കാന്‍ മാത്രം എന്ത് പറ്റി..??എന്താണെന്നറിയില്ല ആരും ജയിച്ചിട്ടില്ല ... എല്ലാവര്ക്കും ഇരുപതില്‍ താഴെ മാത്രം ...ക്ലാസ്സിലെ ടീച്ചേര്‍സിന്‍റെ പോന്നോമാനകളായവര്‍ക്കും അതേ ഗതി തന്നെ .....!!! ഇത് മാഷിന്‍റെ ഒരാശയമായിരുന്നു ...ഏറ്റവും നന്നായി ഉത്തരം എഴുതിയ ചോദ്യത്തിനു മാത്രം അദ്ദേഹം ഒരു നിശ്ചിത മാര്‍ക്ക്‌ നല്‍കി ..ആരും എല്ലാ ചോദ്യത്തിനും കൃത്യമായ ഉത്തരം നല്‍കിയില്ല....എഴുതിയെന്നു വിശ്വസിച്ചവര്‍ക്കും അത് തെറ്റി ....എല്ലാത്തിനും വ്യക്തമായ ഉത്തരം മാഷിന്‍റെ മനസിലുണ്ടായിരുന്നു...അങ്ങനെ എനിക്കും കിട്ടി ഉത്തര പേപ്പര്‍ ....മാര്‍ക്ക്‌ എത്രയെന്നു അറിയണ്ടേ..?? പന്ത്രണ്ടു ...!!!എത്ര നല്ല മാര്‍ക്ക്‌ അല്ലേ....!!! എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു ...ഒരു ചോദ്യത്തിനു മാത്രം മുഴുവന്‍ മാര്‍ക്കും കിട്ടിയിരിക്കുന്നു ....അവിടെ എന്തോ അടയാളപ്പെടുത്തിയിരിക്കുന്നുമുണ്ടായിരുന്നു....അങ്ങനെ കൃത്യമായ ഉത്തരമെഴുതിയ പേപ്പറുകളില്‍ അദ്ദേഹം അങ്ങനെ ചെയ്തിരുന്നു ...മാഷ് ഓരോ ചോദ്യവും വായിച്ചു അതിന്‍റെ ഉത്തരവും എങ്ങനെ ആയിരിക്കണമെന്ന് പറഞ്ഞു തന്നു ..അങ്ങനെ എനിക്കും മുഴുവന്‍ മാര്‍ക്ക്‌ ലഭിച്ച ചോദ്യവും വായിച്ചു ..മാഷ് കൂടുതല്‍ മാര്‍ക്ക്‌ ലഭിച്ച ഉത്തര പേപ്പര്‍ ഏതാണെന്ന് ചോദിച്ചു...ഞാന്‍ എന്‍റെ പേപ്പര്‍ കൊണ്ട് ചെന്നു...

                         ആ ചോദ്യം കൃത്യമായി ഓര്‍മയില്ലെങ്കിലും ഏകദേശ രൂപം മനസ്സില്‍ ഓര്‍മയുണ്ട് ..... പിന്നെ അങ്ങ് തപ്പി പിടിച്ചു ....ചോദ്യം തെറ്റാണെങ്കില്‍ ക്ഷമിക്കണം .........

ചോദ്യം ഇതാണ് .....

കലി :
കനക്കെക്കൊതികലര്‍ന്നു മിഴിച്ചു പാവകളെ-
ക്കണക്കെ നിങ്ങളും കണ്ടങ്ങിരിക്കവേ
മനസിലുറപ്പോടവള്‍ പരക്കും ജനംനടുവില്‍
മനുഷ്യപുഴുവിനെയോ വരിച്ചുപോല്‍
മിനക്കെട്ടങ്ങുമിങ്ങും നടക്ക മാത്രമിഹ
നിനക്കില്‍ നിങ്ങള്‍ക്കൊരു ലാഭമായി

                                          -നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടു ഇതിനോട് യോജിച്ച ഒരു സന്ദര്‍ഭം എഴുതുക ...

                        എനിക്കപ്പോഴും ഓര്‍മ്മ വന്നത് എന്‍റെ പ്രണയം തന്നെയാണ്... ഞാന്‍ പ്രണയിച്ച പെണ്‍കുട്ടി അവസാനം മറ്റൊരാളെ സ്വീകരിക്കുന്നതായി ഞാന്‍ ചിത്രീകരിച്ചു..(അത് സത്യവുമായി...!!!)

മാഷ് അത് വായിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യം കുറച്ചു മടി കാണിച്ചെങ്കിലും അവസാനം ഞാന്‍ വായിച്ചു...അത് അവള്‍ കേട്ടുവോ എന്നറിയില്ല.... അവസാനം ഞങ്ങളുടെ അഭ്യര്തനക്കു മുന്‍പില്‍ മാഷ് സാധാരണ പേപ്പര്‍ നോക്കുന്ന പോലെ തന്നെ നോക്കി മാര്‍ക്കും തന്നു .....
വേറൊരു സംഭവം പറയാം  
                         ഒരു ക്രിസ്മസ് കാലം ....ഞാന്‍ അവള്‍ക്കു ഒരു ക്രിസ്മസ് കാര്‍ഡ്‌ കൊടുത്തു.....ഇത് കൊടുക്കുന്നതിനു ഒരു അഞ്ചു   ദിവസമെങ്കിലും ഞാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു ....   പോസ്റ്റ്‌ വഴി അയച്ചാല്‍ വീട്ടില്‍ പ്രശ്നം ആയാലോ എന്ന് കരുതിയാ നേരിട്ട് കൊടുത്തെ...ഈ കാര്‍ഡ്‌ കൊടുത്തത് എവിടെ വച്ചാണെന്നോ ..?? അന്നത്തെ ഹെഡ് മാസ്റ്ററുടെ ഓഫീസ്  റൂമിന് മുന്‍പില്‍ വച്ച് ....അന്ന് വിന്‍സെന്റ്   മാഷ് ആയിരുന്നു പ്രധാന  അദ്ധ്യാപകന്‍ .....അന്ന് അത് കൊടുത്തത് മാഷ് കണ്ടില്ലെങ്കിലും ഞങ്ങളെ കമ്പ്യൂട്ടര്‍  പഠിപ്പിച്ചിരുന്ന    ടീച്ചറും എന്‍റെ മാന്യന്‍മാരായ കുറച്ചു സുഹൃത്തുക്കളും എല്ലാം  കാണുന്നുണ്ടായിരുന്നു ....ടീച്ചറെ  ഞാന്‍  കണ്ടില്ല.... 
                      തീരെ  പ്രതീക്ഷിക്കാത്തതാണല്ലോ  നമ്മുടെയൊക്കെ  ജീവിതത്തില്‍  സംഭവിക്കുന്നത്‌  ..ഇവിടെയും   ഏതാണ്ട്  അങ്ങനെയൊക്കെ   സംഭവിച്ചു ...അന്ന്  പോയതിനു  ശേഷം  അവളും  കാത്തിരുന്നു ..ഒരു  നല്ല  നാളിനു വേണ്ടി ...ഒന്നല്ല ...രണ്ടല്ല ...എന്നെപോലെ  അഞ്ചു ദിനങ്ങള്‍ ...

                           അങ്ങനെ  ആ  ദിവസവും  വന്നു  ചേര്‍ന്നു... ബാങ്കിലെ  അക്കൌണ്ടില്‍   കാശില്ലാതാകുമ്പോള്‍  കൊടുത്ത  ചെക്ക്‌  മടങ്ങി  വരുന്നത്  കണ്ടിട്ടില്ലേ ... ഏതാണ്ട്  അത്   പോലെ  തന്നെ ...അവള്‍  ആ  കാര്‍ഡ്‌  കൊണ്ട്  പോയപോലെ  തന്നെ  എനിക്ക്  തിരിച്ചു  തന്നു ...!! പറയാന്‍  വാക്കുകള്‍  കിട്ടാതെ  ഒരിക്കല്‍  കൂടി  അവളുടെ  മുന്‍പില്‍  എനിക്ക്  നില്‍ക്കേണ്ടി  വന്നു ... ഞാന്‍  അത്  തിരിച്ചു  വാങ്ങി ...തല്‍ക്ഷണം  എന്‍റെ  കൈകളാല്‍  അത്  സമാധിയുമായി ...
 
എന്തിനായിരിക്കും  അവള്‍  അതെനിക്ക്  തിരിച്ചു  തന്നത് ..???
ഏതെങ്കിലും   ബാഹ്യ  ശക്തികളുടെ പ്രേരണ കൊണ്ടാകുമോ..??
അവര്‍ക്ക് എന്നോടിത്ര  മാത്രം  ശത്രുത എന്തിനായിരിക്കും ...???
ഇന്നും  അതൊരു  ചുരുളഴിയാത്ത  രഹസ്യമായി  നില്‍ക്കുന്നു ...



                        പിന്നെയും അവളുമായി അടുക്കാന്‍ പല സന്ദര്‍ഭങ്ങളും കിട്ടി...അവളോട്‌ സംസാരിച്ചു...അടുത്തു....
എങ്കിലും
ഒരിക്കലും അവളോട്‌ നേരിട്ട് എന്‍റെ പ്രണയം പറഞ്ഞിട്ടില്ല....പറഞ്ഞാല്‍ അവളുമായുള്ള സൌഹൃദം വരെ നിലക്കുവാന്‍ സാധ്യത ഉണ്ടായിരുന്നു....അവസാനം അങ്ങനെ സംഭവിച്ചു....അവള്‍ എങ്ങനോ അക്കാര്യം അറിഞ്ഞു....ഞാന്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല ....അവള്‍ പിന്നെ എന്നോട് മിണ്ടിയില്ല...പിന്നെയും നാളുകള്‍ കടന്നു പോയി....പിണക്കത്തിന് ഒരു അയവ് വന്നെങ്കിലും പൂര്‍ണമായും മാറിയില്ല...

                     എന്‍റെ സ്വപ്നങ്ങളെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചു....ആ സ്വപ്നമെല്ലാം യാഥാര്‍ത്യമാണെന്നു ഞാനും വിശ്വസിച്ചു... പ്രതിസന്ധികള്‍ നേരിടേണ്ടി വരുമ്പോഴാണല്ലോ നമുക്ക് വസ്തുസ്ഥിതികളെ കുറിച്ചുള്ള ശരിയായ തിരിച്ചറിവ് ഉണ്ടാകുന്നത് ...ഞാനും അത് തിരിച്ചറിഞ്ഞു... ആ പ്രണയത്തിനു ഞാന്‍ അങ്ങനെ ചിത കൊളുത്തി....

                         ജീവിത യാത്രയില്‍ ഏകാന്തതയുടെ തടവറയില്‍ നിന്നും രക്ഷപ്പെടാനാവാതെ യാത്രാമധ്യേ എവിടെയോ എല്ലാം നഷ്ട്ടപെട്ടു വീണു പോയ എത്രയോ പേരെ നമുക്കറിയാം..അവരിലോരാളാകാതെ രക്ഷപ്പെടാന്‍ എനിക്ക് സാധിച്ചത് എനിക്കിനിയും ഈ ജീവിതം ജീവിച്ചു തീര്‍ക്കണമെന്ന ആഗ്രഹം കൊണ്ട് തന്നെ.....

                        അവളുടെ ഒരംശം മാത്രമാണ് ഞാന്‍ സ്നേഹിച്ചത്.... എങ്കിലും അത് ഞാന്‍ ആത്മാര്‍ഥമായി തന്നെ ആണ് ചെയ്തത്.......അങ്ങനെ തോന്നുന്നില്ലെങ്കില്‍ കാലം അത് തെളിയിക്കട്ടെ.....


ഡോണി റാഫി

5 അഭിപ്രായങ്ങൾ:

kuttikalude ammu പറഞ്ഞു...

ജീവനുള്ള കുട്ടികളല്ലേ മാഷേ നമുക്ക് മുന്‍പില്‍ ഇരിക്കണേ.........

fgfgfg പറഞ്ഞു...

ടോണി തിരിച്ചരിവുല്ലവനാണ്....എല്ലാ കുട്ടികളും ഇങ്ങനെ ആയിരുന്നെങ്കില്‍.....

ജനാര്‍ദ്ദനന്‍.സി.എം പറഞ്ഞു...

ഡോണി റാഫിയുടെ പ്രണയത്തേയും പ്രണയ ചിന്തകളേയും ഞാന്‍ ശ്ലാഘിക്കുന്നു. എന്നാല്‍ ഈ രചനയ്ക്കും 12 മാര്‍ക്ക് കൊടുക്കാനേ കഴിയുന്നുള്ളു. ഏറ്റവും വലിയ പോരായ്മയായി തോന്നിയത് സമഗ്രതക്കുറവാണ്. പറയാഗ്രഹിച്ചതെല്ലാം ഡോമി പറയുന്നുണ്ടെങ്കിലും പ്രണയത്തിന്റെ ഗാഢത വരികളില്‍ നിഴലിട്ടു കണ്ടില്ല.
പുതിയ രീതിയില്‍ ഭാഷാപഠനം നടത്തുന്ന കുട്ടികള്‍ക്ക് ഈ ബുദ്ധിമുട്ടില്ല. എത്രമാത്രം വൈവിധ്യമാര്‍ന്ന രചനകളാണ് അവര്‍ നടത്തുന്നത്.

do പറഞ്ഞു...

ജനാര്‍ദ്ദനന്‍ സര്‍ :...സര്‍ പറഞ്ഞത് ശരിയാണ്.... വൈവിധ്യമാര്‍ന്ന രചനകളാണ് അവര്‍ നടത്തുന്നത്....പുതിയ പാട്യ പദ്ധതിയിലെ ആദ്യത്തെ ഇര ഞങ്ങളായത് കൊണ്ട് ഒട്ടേറെ പിഴവുകള്‍ ഉണ്ടായിട്ടുണ്ട്...എന്നാല്‍ ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഞങ്ങളെ പഠിപ്പിച്ച ഫിലിപ് മാഷിനെ പോലെയുള്ള അധ്യാപകര്‍ ഏതൊരു ചോദ്യത്തെയും എങ്ങനെ നേരിടണമെന്ന് വളരെ വ്യക്തമായി പഠിപ്പിക്കുന്നുണ്ട് ....അന്ന് മാഷ്‌ ഞങ്ങള്‍ക്കും പറഞ്ഞു തന്നിട്ടുന്ടെങ്കിലും ഒരു മുന്‍പരിചയം ഇല്ലായ്മ ഞങ്ങളില്‍ നിഴലിച്ചിരുന്നു ...

വലിയ സാഹിത്യമൊന്നും എനിക്കറിയില്ല... ബ്ലോഗില്‍ ആദ്യമായാണ് ...... ......... കുറവുകളുണ്ടെങ്കില്‍ ക്ഷമിച്ചു എല്ലാം പരിഹരിക്കാന്‍ എന്നെ സഹായിക്കുമല്ലോ...!!

ജനാര്‍ദ്ദനന്‍.സി.എം പറഞ്ഞു...

പ്രിയ ഡോറാ
എന്റെ കമന്റ് താങ്കള്‍ക്ക് മനപ്രയാസം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ സോറി.
ഞാനൊരു ഭാഷാസ്നേഹി എന്ന നിലയില്‍ പറഞ്ഞു എന്നേയുള്ളു. എനിയും എഴുതണം. എഴുതിത്തെളിയണം. അടുത്തതിനായി കാത്തിരിക്കുന്നു. ഭാവുകങ്ങള്‍

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്