കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

തട്ടിക്കൂട്ട് നൃത്തം അഥവാ ഫ്യുഷന്‍ ഡാന്‍സ്

സ്കൂളുകളില്‍  കലോത്സവം  ആരംഭിക്കുന്ന  സമയമായി...കലാ  മത്സരങ്ങളില്‍ പങ്കെടുക്കുവാനും   അതില്‍  വിജയിക്കുവാനും  നമ്മുടെ  കുട്ടികള്‍  കാണിക്കുന്ന  ആത്മാര്‍ത്ഥതയും  താല്‍പ്പര്യവും  നമ്മെ  പിടിച്ചിരുത്തുന്ന  അനുഭവങ്ങളാണ്..നമ്മുടെ    കുട്ടികള്‍ക്ക്  നമ്മുടെ  സ്കൂളിലല്ലാതെ  വേറെ  എവിടെയാണ്  അവസരങ്ങള്‍  ലഭിക്കുന്നത്...

ഈ  പോസ്റ്റില്‍  അഖി ബാലകൃഷ്ണന്‍  പറയുന്നത്  സ്കൂളിലെ  അധ്യാപകരോടാണ്.......അഖി  അറിയിക്കുന്ന  കാര്യങ്ങള്‍  സ്കൂള്‍  പഠനത്തിനു  ശേഷം  വര്‍ഷങ്ങള്‍  കഴിഞ്ഞാണ്....പലപ്പോഴും സ്കൂളിലെ  ദൈനം"ദീന"ക്കാര്യങ്ങളില്‍  മുഴുകിയിരിക്കുന്ന  അധ്യാപകര്‍ക്ക്  കൈ വിട്ടു  പോകാവുന്ന  പല  നന്മകളും  ഉണ്ടായിരിക്കും.....പല  കുട്ടികളുടെയും  മൂല്യമുള്ള  ജീവിത  വഴികള്‍  ശ്രദ്ധിക്കപ്പെടാതെ  പോകും......അങ്ങനെ  എത്ര  പേര്‍  സ്കൂള്‍  പഠനം  കഴിഞ്ഞു  പുറത്തു  വളരുന്നുണ്ട്‌.........

അവരില്‍  ഒരാളാണ്........ഇവിടെ  എഴുതുന്ന   അഖി  ബാലകൃഷ്ണന്‍.......    




എന്‍റെ സകലമാന തട്ടികൂട്ടു വികൃതികളുടെയും സമയം അഥവാ സുവര്‍ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാനാവുന്നത് ആയിരുന്നു 6 C എനിക്ക് സമ്മാനിച്ച നിമിഷങ്ങള്‍ .

മാജിക്‌ കൊണ്ടും സ്കൗട്ടിലെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും പല കോംപ്ലാന്‍ പിള്ളേര്‍ക്കും ടീച്ചറുമാരുടെ പൊന്നോമന എന്ന സ്ഥിരമായ വിശേഷണം കിട്ടിയിരുന്നത് പോലെ ഞങ്ങളെ പോലുള്ള പാവങ്ങള്‍ക്കും ചില വിശേഷണങ്ങള്‍ വല്ലപ്പോഴുമായി അനുഗ്രഹിച്ചു കിട്ടിയ നിമിഷങ്ങള്‍..അന്നാണ് ഇ സംഭവം നടക്കുന്നത്...

പതിവ് പോലെ സ്കൂളിലെ ബാലകലോത്സവം നടക്കാന്‍ പോകുന്നു.. മുകളിലും താഴെയുമായി താല്‍കാലികമായി തട്ടിക്കൂട്ടുന്ന പ്രത്യേക രംഗവേദി യു.പി സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്‌.. ഒരേ സമയം രണ്ടു വേദികളിലും പ്രത്യേക കലാപരിപാടികള്‍ നടക്കും.. അന്നെ വരെ പ്രസംഗത്തില്‍ മാത്രം പങ്കെടുത്തിരുന്ന എനിക്കൊരു ആഗ്രഹം( ബ്രേക്ക്‌ ഡാന്‍സിന്റെ എ.ബി.സി.ഡി പോലും അറിയാത്ത എന്‍റെ അത്യാഗ്രഹം എന്ന് പറയുക ആയിരിക്കും കൂടുതല്‍ നല്ലത്). ബാലകലോത്സവം നടക്കാന്‍ ഒരാഴ്ച്ച മാത്രം ബാക്കി നില്‍ക്കെ ഞാനും എന്‍റെ സുഹൃത്തും* ഒട്ടും ആലോചികാതെ തന്നെ അങ്ങനെ ആ കഠിന തീരുമാനം എടുത്തു.. ഞങ്ങളങ്ങനെ ഭീകരമായ പ്രാക്ടീസ്‌ തുടങ്ങി.. ഒട്ടും മോശമലാതെ തന്നെ അവന്‍ കാണിച്ച കോപ്രാട്ടികള്‍ ഞാനും അനുകരിച്ചു.. എന്‍റെ സ്വഗൃഹത്തില്‍ വെച്ചായിരുന്നു ഒടുക്കത്തെ (അവസാനത്തെ ) പ്രാക്ടീസ്.. അന്ന് പക്ഷെ...ഞങ്ങള്‍ ആ നടുക്കുന്ന സത്യം മനസ്സിലാക്കി...

" ഡാന്‍സിനു ഞങ്ങള്‍ മാത്രമേ ഉള്ളു.. പിന്നെ.. ആ നീണ്ട ഒരു നാളത്തെ പ്രാക്ടീസിനു ശേഷം, ആകെ അഞ്ചു നൃത്ത ചുവടുകള്‍ (എന്ന് ഞങ്ങള്‍ മാത്രം വിളിക്കുന്നത്‌) മാത്രമേ ഞങ്ങള്‍ പഠിച്ചിട്ടുള്ളൂ.."

ഗ്രൂപ്പ്‌ ഡാന്സിനാണ് പേര് കൊടുത്തിരിക്കുന്നത്‌..കൂടെ കളിക്കാമെന്ന് പറഞ്ഞ പലരും കാലു മാറി കഴിഞ്ഞു. മഹാന്മാര്‍ വരെ അടിയറവ് പറയുന്ന നിമിഷങ്ങള്‍. ഞാന്‍ എന്‍റെ പതിവ് അടവ് എടുത്തു.. എന്താണെന്നല്ലേ?

മിക്കവര്‍ക്കും അറിയാം.. പ്രത്യേകിച്ച് എന്‍റെ ആത്മസുഹൃത്ത് നിരണ് അറിയാം.. അതന്നെ.. ഞാന്‍ ക്ലാസ്സിനടുത്തു നിന്ന് കരയാന്‍ തുടങ്ങി.

അപ്പോഴാണ്‌ ആ രക്ഷകരായ സീനിയര്‍ ചേട്ടന്മാര്‍ അവതരിച്ചത്. അവരിലൊരാള്‍ എന്‍റെ വീടിനടുത്തുള്ള കിറുക്കന്‍ കളിയിലെ കളിത്തോഴന്‍, "പീലു" എന്ന് ഞങ്ങള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന വിജിലാല്‍.. പിന്നെ നമ്മുടെ ചുള്ളന്‍ സോള്‍ബിന്‍ ബഞ്ചറും (പഞ്ചര്‍ ).. അവര്‍ എല്ലാം ഏറ്റെടുത്തു.. പണ്ടേ പുലി ടീംസായ ഇവന്മാരാവട്ടെ പൊങ്ങച്ചം കാട്ടാന്‍ ഒരവസരം കാത്തു നിക്കുവാര്‍ന്നു..അങ്ങനെ സംഗതി ക്ളീന്‍ .

അങ്ങനെ ഞാന്‍ കാത്തിരിക്കാത്ത ആ ദിവസം വന്നെത്തി. എന്‍റെ അരങ്ങേറ്റ ദിവസം.. ഞാന്‍ അവന്മാരെ..ഞങ്ങളുടെ പ്രിയപ്പെട്ട സീനിയര്‍സിനെച്ചെന്നു സ്നേഹപൂര്‍വ്വം വിളിച്ചു..സകല പ്രതീക്ഷയും തകിടം മറിച്ച് അവരും പറഞ്ഞു

" അയ്യോ..ഉണ്ണ്യോളെ.. ഞങ്ങളത് മറന്നുപ്പോയി.. ഇനി ഇപ്പൊ എന്താ ചെയ്യാ.."

ഞാന്‍ എന്‍റെ അടവ് വീണ്ടും എടുക്കുമെന്നായപ്പോള്‍ അവര് വേഗം നാലഞ്ചു കൂട്ടുകാരെ ഒക്കെ കൂട്ടി നമ്മുടെ സൗരവ്‌ ഗാംഗുലി വേള്‍ഡ് കപ്പില്‍ നിന്ന പോലെ ഒരു കൂട്ടം കൂടി നിക്കല്... പിന്നെ ചീത്ത വിളി.. ഉന്തും തള്ളല്‍..ആകെ ഒരു ജഗപൊഗ..അതെ സമയം അപ്പുറത്ത് അകലെ നിന്ന് വിളിച്ചു പറയുന്നു...

" ചെസ്സ്‌ നമ്പര്‍ 525 ഓണ്‍ ദി സ്റ്റേജ്.. ചെസ്സ്‌ നമ്പര്‍ 529 ഗെറ്റ് റെഡി..."
"അതിനിപ്പോ എന്താന്ന് അല്ലെ?" നിങ്ങള്ക്ക് മനസ്സിലായില്ലേ?
അഖി ആന്‍ഡ്‌ പാര്‍ട്ടീ ആണ് ഇ ചെസ്സ്‌ നമ്പര്‍ 529..
ഞാന്‍ ആകെ ഒരുപരിവമായി..ജീവിതത്തില്‍ ആദ്യമായി നാണം കെടാന്‍ പോകുന്നു..കുട്ടികളെല്ലാം കൂവി ഓടിപ്പിക്കുന്നത് ഞാന്‍ മനസ്സില്‍ കണ്ടു.. . എന്നെ ടീച്ചര്‍മാര്‍ കളിയാക്കുന്നു.. ഓര്‍ക്കാനേ വയ്യ!!"

ഞാന്‍ നോക്കുമ്പോള്‍ ഒറ്റ ആളെയും അടുത്ത് കാണാനില്ല.. പീലുവും കൂട്ടരും എങ്ങോട്ടോക്കെയോ ഓടുന്നു...പായുന്നു...മറയുന്നു...എന്‍റെ കണ്ണുകളില്‍ ഇരുട്ട് കേറി തുടങ്ങി..വലിയ വലിയ ഗോലിക്കായ പോലുള്ള കണ്ണുനീര്‍ തുളികള്‍ എന്‍റെ കണ്ണില്‍ ഉരുണ്ടു കൂടി തട്ടിതടഞ്ഞു താഴേക്കു നിലംപതിച്ചു. കുറച്ചു നേരം തളര്‍ന്നിരിപ്പിനു ശേഷം രംഗം പന്തിയല്ലെന്നു തിരിച്ചറിഞ്ഞു. (അത് ഒരു വല്ലാത്ത തിരിച്ചറിയല്‍ ആയിരുന്നു.. ഹിഗ്വിറ്റ എന്ന കഥയില്‍ എന്‍.എസ്.മാധവന്‍ പറയുന്ന പോലെ എല്ലാവരാലും ഒറ്റ് കൊടുക്കപ്പെട്ട വഞ്ചിക്കപ്പെട്ട ഒരു ഗോളിയുടെ തിരിച്ചറിയല്‍ പോലെ) ഒരു നിമിഷത്തെ ബോധോതയതാല്‍ ഞാനും ഓടാന്‍ തയ്യാറെടുത്തു."

അപ്പൊ ദാ വരുന്നു. പീലുവും കൂട്ടരും.. കോട്ടും കുറെ കൂളിംഗ്‌ ഗ്ലാസ്സും തോപ്പിയുമൊക്കെ ആയി. എനിക്കും കിട്ടി ഒരെണ്ണം. തോറ്റു തോപ്പിവെച്ചവനെപ്പോലെ ഞാനും ഒരു തൊപ്പിയും കൂളിംഗ്‌ ഗ്ലാസ്സും എടുത്തു വെച്ചു.ബാഹ്യ ഉദ്ദേശ്യം സ്റ്റൈല്‍ ആണെങ്ങിലും ആന്തരിക ഉദ്ദേശ്യം ആരും ആരെയും തിരിച്ചറിയരുതെന്നായിരുന്നു..

അതെ..ഞങ്ങള്‍ ഒരുങ്ങി കഴിഞ്ഞു..ഒരു യുദ്ധത്തിന് ...വെറും യുദ്ധതിനല്ല ഒരു ചാവേറു യുദ്ധത്തിനു!!.

എന്‍റെയും പീലുവിന്റെയും നേതൃത്വത്തില്‍ ഞങ്ങള്‍ സ്റ്റേജിനടുതെത്തി..പിള്ളേരെല്ലാം സ്റ്റേജില്‍ കേറി..അതാ വിളിച്ചു പറയുന്നു...

"ചെസ്സ്‌ നമ്പര്‍ 529 ഓണ്‍ സ്റ്റേജ്.. ചെസ്സ്‌ നമ്പര്‍ 530 ഗെറ്റ് റെഡി.."

അപ്പൊ വന്ന ഒരു വെപ്രാള ധൈര്യത്തില്‍ ഞാന്‍ മൈക്ക് ചോദിച്ചു വാങ്ങി.. സകല പ്രസംഗകലയുടെയും ചക്രവര്‍ത്തിമാരെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു..

" സുഹൃത്തുകളെ.. ഞങ്ങള്‍ ഇന്ന് അവതരിപ്പിക്കാന്‍ പോകുന്നത് ഒരു വ്യത്യസ്തയിനം നൃത്ത്യകലാരൂപമാണ്.. ആയതിനാല്‍ തന്നെ ഞങ്ങളുടെ കയ്യില്‍ നിന്നും ഉണ്ടായെകാവുന്ന ചെറിയ ചെറിയ തെറ്റുകുറ്റങ്ങള്‍ നിങ്ങള്‍ സാദരം ക്ഷമിക്കുമാറാകണം.. ഞങ്ങളിതാ, അഭിമാനപൂര്‍വം നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു


....................................'ഫ്യുഷന്‍ ഡാന്‍സ്'....................................."


എന്നും പറഞ്ഞു രണ്ടും കല്‍പ്പിച്ചു അങ്ങ് കേറി...സോങ്ങ് അന്നത്തെ ഫേമസ് ഫിലിം ആയ "കഹോ നാ പ്യാര്‍ ഹേ"യിലെ "ദില്‍ മേരാ.." എന്ന സോങ്ങ്.. ഞാന്‍ നോക്കുമ്പോള്‍ പലരും പല സ്റ്റെപ്സില്‍ കളിക്കുന്നു...അതല്ല രസം.. അതിലു സെന്‍റര്‍ ഓഫ് അട്ട്രാക്ഷന്‍ ഞങ്ങള്‍ ആരുമല്ല...നമ്മുടെ പഞ്ചര്‍...അങ്ങേരു ഒടുക്കത്തെ കളി..ഏതാണ്ട് പുളിയുറുമ്പ് ദേഹത്ത് കേറിയ പോലെ... അങ്ങനെ ഒരു വിധം ആ ഡാന്‍സും തീര്‍ത്തു ഓടി..ക്ലാസ്സിലേക്ക്...നോക്കുമ്പോഴാണ് ദാ വരുന്നു സീനിയെര്‍സും ഞങ്ങടെ പുറകിലൂടെ ...ആരും ഓടിപ്പിച്ചതല്ല.

ആരും തിരിച്ചറിയാതിരിക്കാന്‍ വേഗം ഓടി പോന്നതാ "കൊലാക്കാരന്മാര്".. അത്രയ്ക്ക് രോമാഞ്ച കുഞ്ചിത കലുക്ഷിതമായിരുന്നു ഞങ്ങള്‍ടെ രംഗണം അത് അങ്ങനെ കഴിഞ്ഞു... ഇന്നും എന്‍റെ പഴയ പല സുഹൃത്തുകളെ കാണുമ്പോള്‍ അവന്മാര് ചോദിക്കും..

"അഖി...അന്ന് കൂളിംഗ്‌ ഗ്ലാസ്സ് വെച്ച് ഡാന്‍സ് വെച്ചത് നീയല്ലായിരുന്നോ..കൊള്ളാമായിരുന്നു.."


ഞാന്‍ പറയും...
"ഞാനോ...ഞാന്‍ ജീവിതത്തില്‍ ഡാന്‍സ് കളിച്ചട്ടില്ല..പിന്നെ അല്ലെ കൂളിംഗ്‌ ഗ്ലാസ്സ് ...ഒന്ന് പോടപ്പാ.."


വാല്‍കഷണം

അന്ന് ഡാന്‍സ് കളിച്ചത് കൊണ്ട് ഒരു ഗുണം ഉണ്ടായി... ടേപ്പ് റെക്കോര്‍ഡറിന്‍റെ എരിയല്‍ പോട്ടിപ്പോയ്യി...വീട്ടില്‍ ടേപ്പ് റെക്കോര്‍ഡര്‍ കൊണ്ട് പോയി കേടാക്കിയവനെ എന്ന പേരും വീണു.


( ആ സുഹൃത്തിന്‍റെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല.. കല്ലൂര്‍ എവിടെയോ ആണ് വീട്. ഒരു ബസ്‌ സ്വന്തമായി അവനു ഉണ്ടായിരുന്നു എന്നാണു എന്‍റെ ഓര്‍മ്മ.. പിന്നീട് കുറെ തവണ ഇ കക്ഷിയെ ബസില്‍ വെച്ച് കണ്ടിരുന്നെങ്കിലും അവന്‍ എന്നെ തിരിച്ചറിയാത്തോണ്ട് എനിക്കും അവനെ അഭിമുഖീകരിക്കാന്‍ പറ്റിയില്ല..ഇനി കാണുമ്പോള്‍ എന്തായാലും സംസാരിക്കണം.. )


അഖി ബാലകൃഷ്ണന്‍

2 അഭിപ്രായങ്ങൾ:

പഞ്ചാരകുട്ടന്‍ -malarvadiclub പറഞ്ഞു...

പണ്ട് ഞാനും ഇത് പോലെ ഒരു ഫ്യുഷന്‍ സാധനം അവതരിപ്പിച്ചിട്ടുണ്ട് ഡാന്‍സ് അല്ല അത് നാടകം ആയിരുന്നു

Unknown പറഞ്ഞു...

@പഞ്ചാരകുട്ടന്‍ : അതെയോ? അത് ഞങ്ങളുമായി പങ്ക് വെയ്ക്കാമോ?

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്