ഉതുപ്പാന് ചെയ്തതിനൊക്കെ ഒരു തരം ഭ്രാന്തന് സ്വഭാവം ഉണ്ടായിരുന്നു......ഈ വന്യമായ സ്വഭാവം.....വ്യക്തമാക്കുന്ന കഥയിലെ ഭാഗം പ്രയോഗ വൈദദ്ധ്യം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നു........ഉതുപ്പാന് ഒരുസ്ഥലം സ്വന്തമായപ്പോള്‍ അയാള്‍ ആരംഭിച്ച പണിയെക്കുറിച്ച് കാരൂര്‍ പറയുന്നു : "അയാള്‍ സ്വന്തംഭൂമിയില്‍ വേല തുടങ്ങി. കിണറു കുഴിക്കുകയായിരുന്നു വേല. അത്രയ്ക്ക് മാത്രമുണ്ടാസ്ഥലം" ഇവിടെകാരൂര് എഴുതിയ "അത്രയ്ക്ക് മാത്രമുണ്ടാസ്ഥലം " എന്ന പ്രയോഗം എത്രയോ ഭാവനാസുന്ദരം !!!
കിണറിന്റെ വായ് വട്ടം അല്ല ഉതുപ്പാന്റെ മുന്നില്‍ ഉള്ളത് ...വായ വട്ടത്തിനടിയിലെ മണ്ണും തനിക്കു സ്വന്തമാണെന്ന് കണ്ടെത്തിയ ഒരു ഉജ്വല മനുഷ്യ സ്നേഹി........
ഇനി ക്ലസ്റ്റര്‍ യോഗത്തിലെ ഒരു ചെറിയ ചര്‍ച്ചയിലേക്ക്.........
പതിവ് പോലെ അടുത്ത യൂണിറ്റിന്റെ പഠന പ്രവര്‍ത്തനങ്ങള്‍ അധ്യാപകര്‍ കണ്ടെത്തുന്നു......മൂന്നുപേര്‍ ഉതുപ്പാന് ബ്ലോഗുണ്ടാക്കിയിരുന്നെങ്കില് എത്ര നന്നാകുമായിരുന്നു എന്ന് ആലോചിച്ചത് രസകരമായി.......പിന്നിലിരിക്കുന്ന എന്നോട് ഇക്കാര്യം അവര്‍ പങ്കുവച്ചൂ........
എനിക്ക് മറുപടി ഒന്നേ ഉണ്ടായിരുന്നുള്ളൂ......
ഉതുപ്പാന് കിണര്‍ കുത്തുന്നതിനു പകരം ബ്ലോഗുണ്ടാക്കിയിരുന്നെങ്കില് പണ്ടേ ആത്മഹത്യചെയ്തേനെ..........
ഇതാണ് വിദ്യാലയങ്ങള്‍ക്കു വേണ്ടി ബ്ലോഗു നിര്‍മ്മിച്ച് പരിപാലിച്ചു ഒടുവില്‍ വിലപ്പെട്ട സമയം സ്വയംസംഹരിക്കുന്ന എല്ലാ ബ്ലോഗുകാരുടെയും അവസ്ഥ എന്ന് ഞാന്‍ കരുതുന്നു.........
ഉതുപ്പാന് കിണര്‍ ഉണ്ടാക്കിയത് ആര്‍ക്കു വേണ്ടി?
കേരള പൊതു വിദ്യാഭ്യാസത്തിലെ സ്കൂളുകള്‍ക്ക് വേണ്ടി ബ്ലോഗുണ്ടാക്കുന്നത് .....ആര്‍ക്കു വേണ്ടി?...........ആര്‍ക്കാനുംവേണ്ടി ?
(ബ്ലോഗുമായി ക്രിയാത്മകമായി സഹകരിക്കുന്നവരെ മാറ്റി നിര്‍ത്തുന്നു)
ബ്ലോഗു നിര്‍മ്മിച്ച് അതില്‍ നിന്നും നാട്ടുകാര്‍ രണ്ടു വശത്ത് നിന്നും വെള്ളം കോരുവാന്‍ വേണ്ടി എല്ലാ.....ലിങ്കുകളും....... തൂക്കിയിട്ടു കൊടുക്കും...... ചിലര്‍ താന്‍ ഉണ്ടാക്കിയ ബ്ലോഗില്‍ ശുഷ്ക്കാന്തി കാണിക്കുന്ന അല്‍പ്പം പേരെ വാക്ക് കൊണ്ട് പൊക്കിവലുതാക്കി...അത് ഒരു പുണ്യ പ്രവര്‍ത്തിയായി കരുതുന്നു........ഉതുപ്പാനെക്കാള് പരമ ശുദ്ധര്‍..... എന്തിനു...?

പലരും ആശിക്കുന്നത് ഈ ബ്ലോഗുകള്‍ ഇന്നല്ലെങ്കില്‍ നാളെ കേരളത്തിലെ എല്ലാ സ്കൂളുകളും കാണുമെന്നാണ്.............
അവസാനം ഈ ബ്ലോഗുകള്‍ അവരുടെ സൃഷ്ടാക്കളെ വിശ്വസ്തതയോടെ ഗോപനം ചെയ്യുന്നത് കാരൂര്‍ നേരത്തെ മനസ്സിലാക്കിയത്.......ബ്ലോഗുകാര്‍ക്ക് തോന്നട്ടെ..........
അവസാനം ഈ ബ്ലോഗുകള്‍ അവരുടെ സൃഷ്ടാക്കളെ വിശ്വസ്തതയോടെ ഗോപനം ചെയ്യുന്നത് കാരൂര്‍ നേരത്തെ മനസ്സിലാക്കിയത്.......ബ്ലോഗുകാര്‍ക്ക് തോന്നട്ടെ..........
ഫിലിപ്പ് . പി .കെ
2 അഭിപ്രായങ്ങൾ:
മാഷേ, ഇത് ചങ്കില് കൊണ്ടു...കഴിഞ്ഞ ഒരു മാസത്തെ പരിചയം മാത്രായിരുന്നു കേരളത്തിലെ വിദ്യാഭ്യാസ ബ്ലോഗുകളുമായി ഉണ്ടായിരുന്നത്..ഇതിനിടയില്‍ ഇവ പകര്‍ന്ന് തന്ന അറിവ് അളക്കാവതല്ല. അറിവ് പങ്ക് വെക്കാന്‍ മല്‍സരിക്കുന്ന അദ്ധ്യാപകക്കൂട്ടായ്മകളൊട് കുറച്ചൊന്നുമല്ല ആരാധന. അവര്‍ അതിനായി ചെലവഴിക്കുന്ന അദ്ധ്വാനവും സമയവും എത്രമാത്രമെന്ന് ചിന്തിക്കുന്നതിനിടയിലാണ് ഈ പോസ്റ്റ്.. ഉതുപ്പാന്റെ മനസ്സ് എല്ലാര്ക്കും ഉണ്ടാവില്ലല്ലോ മാഷേ...അതുള്ളവര്ക്കെല്ലാം അഭിവാദ്യങ്ങള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ