കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

വാക്ക്

പറയാതെ പറഞ്ഞ ഒരുപാട് വാക്കുകള്‍ ....
അതില്‍ നിന്ന് ചിലത് പുറത്തേക്ക് തെറിച്ചു വീണു.....
ചിലത് കാറ്റിന്റെ രൂപമെടുത്തു തലോടലായി മാറി..
ചിലതാകട്ടെ കുളിര്‍മഴയായ് പെയ്തിറങ്ങി...
ചിലത് ആര്‍ദ്രമായ കണ്ണീര്‍ത്തടങ്ങളായ് കെട്ടിനിന്നു..
മറ്റു ചിലത് അലയാഴിയുടെ അശാന്തതകള്‍ സൃഷ്ടിച്ചു...
ചിലത് തീയിനെപ്പോലെ ചുട്ടുപൊള്ളിച്ചു..
ഇനിയും ചിലത് വിഷം ചീറ്റിക്കൊണ്ട് ആളിപ്പടര്‍ന്നു...
ചിലത് കാമത്തിന്റെ മോഹവലയങ്ങള്‍ തീര്‍ത്തു...
വേറെ ചിലത് സമയത്തെ കൊന്നുതിന്നുകൊണ്ടിരുന്നു...
ചിലത് മറ്റുള്ളവര്‍ക്കായ് ചിതയൊരുക്കി..
വേറെ ചിലത് ലഹരിയായ് പടര്‍ന്നൊഴുകി...
പറയാതെ പോയവ നെഞ്ചിന്റെ നെരിപ്പോടില്‍ ഉരുകിയൊലിക്കുന്ന
ലാവയായ്‌
അവ പുറത്തേക്കുള്ള കിളിവാതിലുകള്‍ക്കായ് തെരഞ്ഞുകൊണ്ടിരുന്നു...
ഒടുവില്‍ ..... അവ കവിതയായ് പുനര്‍ജനി നേടി , പരകായ പ്രവേശത്തിനായ്
യാത്രയായ് !!
അനിത തോമസ്‌ ,മലയാളം അദ്ധ്യാപിക,
എസ്സ്.എച്ച്.സി.ജി.എച്ച്.എസ്സ്.എസ്സ്.തൃശൂര്‍

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്