അതില്‍ നിന്ന് ചിലത് പുറത്തേക്ക് തെറിച്ചു വീണു.....
ചിലത് കാറ്റിന്റെ രൂപമെടുത്തു തലോടലായി മാറി..
ചിലതാകട്ടെ കുളിര്‍മഴയായ് പെയ്തിറങ്ങി...
ചിലത് ആര്‍ദ്രമായ കണ്ണീര്ത്തടങ്ങളായ് കെട്ടിനിന്നു..
മറ്റു ചിലത് അലയാഴിയുടെ അശാന്തതകള്‍ സൃഷ്ടിച്ചു...
ചിലത് തീയിനെപ്പോലെ ചുട്ടുപൊള്ളിച്ചു..
ഇനിയും ചിലത് വിഷം ചീറ്റിക്കൊണ്ട് ആളിപ്പടര്‍ന്നു...
ചിലത് കാമത്തിന്റെ മോഹവലയങ്ങള്‍ തീര്‍ത്തു...
വേറെ ചിലത് സമയത്തെ കൊന്നുതിന്നുകൊണ്ടിരുന്നു...
ചിലത് മറ്റുള്ളവര്‍ക്കായ് ചിതയൊരുക്കി..
വേറെ ചിലത് ലഹരിയായ് പടര്‍ന്നൊഴുകി...
പറയാതെ പോയവ നെഞ്ചിന്റെ നെരിപ്പോടില്‍ ഉരുകിയൊലിക്കുന്ന
ലാവയായ്
അവ പുറത്തേക്കുള്ള കിളിവാതിലുകള്ക്കായ് തെരഞ്ഞുകൊണ്ടിരുന്നു...
ഒടുവില്‍ ..... അവ കവിതയായ് പുനര്‍ജനി നേടി , പരകായ പ്രവേശത്തിനായ്
യാത്രയായ് !!
അനിത തോമസ് ,മലയാളം അദ്ധ്യാപിക,
എസ്സ്.എച്ച്.സി.ജി.എച്ച്.എസ്സ്.എസ്സ്.തൃശൂര്‍
1 അഭിപ്രായം:
kollam
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ