കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

സമ്പൂര്‍ണ്ണക്കുവേണ്ടി ഫോള്‍ഡറിലെ മുഴുവന്‍ ഫോട്ടോകളും ചെറുതാക്കാം, ബ്ലാക്ക് & വൈറ്റാക്കാം...



സ്കൂളുകളിലെ എസ് . ഐ .ടി .മാര്‍ വലിയ വിര്‍ച്വല്‍ അഭ്യാസികളായിട്ടു കുറച്ചു കാലങ്ങളായി....ഓരോ തവണയും എസ്സ് .ഐ.ടി.സി യെ മുന്നില്‍ കണ്ട് ഓരോ പുതിയ വിദ്യകള്‍ വന്നുകൊണ്ടിരിക്കും.....അതിനനുസരിച്ച് എസ്സ്. ഐ.ടി. സിമാരുടെ അന്വേഷണ ത്വര വര്‍ദ്ധിക്കും.....എല്ലാ എസ്സ് .ഐ.ടി. സി.മാറും നെറ്റില്‍ തപ്പി തപ്പി അലഞ്ഞു പലതും കണ്ടെത്തും...ഗൂഗിള്‍ അമ്മായി അത്യാവശ്യം വേണ്ട രക്ഷകള്‍ നല്‍കാറുണ്ട്....അതുകൊണ്ടും അരിശം തീരാതെ ചില ഉബുണ്ടു പ്രേമികള്‍ ഉബുണ്ടു ഫോറത്തില്‍ ചോദ്യം കൊടുത്ത് സംശയം ചോദിച്ചു കുറെയൊക്കെ പരിഹാരങ്ങള്‍ കണ്ടെത്തും...അങ്ങനെ ഭൂമി മലയാളത്തിലെ എല്ലാ എസ്സ് .ഐ.ടി.സിമാര്‍ക്കും കൂടി പുതിയൊരു പരീക്ണം കൂടി വിദ്യാഭ്യാസ വകുപ്പ് കനിഞ്ഞു നല്‍കി.....


സമ്പൂര്‍ണ്ണ മറ്റു സൈറ്റുകളെപ്പോലെത്തന്നെ പരീക്ഷണങ്ങളുടെ ചില സാധ്യതകള്‍ തുറന്നു തന്നു...എനിക്ക് തോന്നുന്നത് ലോകത്തൊരിടത്തും ഇങ്ങനെയൊരു പരീക്ഷണത്വര ഉണ്ടായിരിക്കില്ല.എല്ലാം ഉബുണ്ടുവില്‍ത്തന്നെ ചെയ്യണം എന്നതാണ് ഈ പരീക്ഷണങ്ങളുടെ പിറകില്‍ എന്ന് തോന്നുന്നു..."കേണല്‍ അറിലീനിയോ ബുവേണ്ടിയെ" ഓര്‍ത്ത്‌ പോകുന്നു...."മക്കണ്ടോ"യെപ്പോലെ നമ്മുടെ കേരളം ഫ്രീ സോഫ്റ്റ്‌ വെയര്‍ പ്രേമികളുടെ ഒരു തീര്‍ഥാടന കേന്ദ്രമാകുവാന്‍ സാധ്യതയുണ്ട്........

ഇനി എന്റെ പണി ആരംഭിക്കാം.....

പണിക്കുറ്റം തീര്‍ക്കാന്‍ ഗൂഗിള്‍ തള്ളച്ചി കുറെ സഹായിച്ചിട്ടുണ്ട്....കൂട്ടത്തില്‍ ഉബുണ്ടു ഫോറവും......

ഒരു ഫോള്‍ഡറിലെ മുഴുവന്‍ ഫോട്ടോകളെ
എങ്ങനെ ബ്ലാക്ക് & വൈറ്റാക്കാം ...ഒപ്പം തന്നെ ഈ ഫോട്ടോകളെ എങ്ങനെ ഒരുമിച്ചു ചെറുതാക്കാം....

ആദ്യം താഴെ നിന്നും ഈ ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക...

https://launchpad.net/~stani/+arch
ive/ppa/+files/phatch_0.2.7-0ubuntu1~9.10~ppa1_all.deb

ഇത് ഇന്‍സ്ടാള്‍ ചെയ്യുക. system logout .app
lication graphic ഇല്‍ നിന്നും Patch PHoto BATCH Processor എടുക്കുക ....

(ചിത്രത്തില്‍ ക്ലിക്ക് ചെയ്തു വലുതാക്കാം )

ഇതില്‍ കാണുന്ന + ചിഹ്നത്തില്‍ ക്ലിക്ക് ചെയ്തു convert mode , scale ,save എന്നിവ ആഡ് ചെയ്യുക.



ഇനി ഈ മൂന്ന് സാധ്യതകളിലും മാറ്റങ്ങള്‍ വരുത്താം..convert mode നു താഴെ കാണുന്ന വരിയില്‍ ക്ലിക്ക് ചെയ്തു grayscale (8 bit pixels) എടുക്കാം .ഇത് ഫോട്ടോയെ ബ്ലാക്ക് & വൈറ്റാക്കും .

അടുത്ത scale -ഇല്‍ width ,height എന്
നിവ 2 .5 cm വീതമാക്കം...അളവിന്റെ വരിയില്‍ ക്ലിക്ക് ചെയ്തു മാറ്റാം.resolution 300 കൊടുക്കാം.

save സാധ്യതയില്‍ As എന്നതില്‍ .jpg കൊടുക്കാം.In എന്നത് ഫോട്ടോകള്‍ മാറിയതിനു ശേഷം വരേണ്ട സ്ഥലമാണ്. In -ഇല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കാണുന്ന ഒരു ചെറിയ ഫോള്‍ഡര്‍ ചിഹ്നത്തില്‍ ക്ലിക്ക് ചെ
യ്‌താല്‍ മാറിയ ചിത്രങ്ങള്‍ സൂക്ഷിക്കേണ്ട ഫോള്‍ഡര്‍ തയ്യാറായി..



ഇനി മുകളില്‍ കാന്നുന്ന രണ്ടു ചക്രത്തിന്
റെ ചിന്ഹമുള്ള Execute the action ക്ലിക്ക് ചെയ്യുക...



പുതിയ വിന്‍ഡോ വരും . ഇതില്‍ ഇടതു വശത്ത്‌ കാണുന്ന ലിസ്റ്റില്‍ നിന്നും .jpg മാത്രം ക്ലിക്ക് ചെയ്യുക.ALL TYPES എന്ന് താഴെ കാണുന്നിടത്ത് ക്ലിക്ക് ചെയ്‌താല്‍ no type ലഭിക്കും. മുകളില്‍ browse folder എന്നതില്‍ നമുക്ക് എടുക്കേണ്ട കുട്ടികളുടെ ഫോട്ടോകള്‍ അടങ്ങുന്ന ഫോള്‍ഡര്‍ എടുക്കാം ..തുടര്‍ന്ന് താഴെ കാണുന്ന batch ക്ലിക്ക് ചെയ്യുക ...

ചിത്രങ്ങള്‍ മാറുകയായി...തുടര്‍ന്ന് continue ക്ലിക്ക് ചെയ്യുക....ചിത്രങ്ങള്‍ സേവ് ആയി...

സമ്പൂര്‍ണ്ണയിലേക്ക് ഇനി അപ്‌ലോഡ് ചെയ്യാം....


ഫിലിപ്പ്

2 അഭിപ്രായങ്ങൾ:

jaison പറഞ്ഞു...

ഈ ലിനക്സ് ഇവിടെ ഉള്ള കാലത്തോളം കോപ്പിയടിക്കുന്ന കുറെ ബുദ്ധിജീവികള്‍ നമ്മുടെ നാട്ട്യില്‍ ഉണ്ടായിരിക്കും എന്നത് തീര്ച്ചയാ ......എന്താ ചെയ്യാ......

munshi പറഞ്ഞു...

ഈ പരീക്ഷണം നന്നായിട്ടുണ്ട്...വിന്‍ഡോസില്‍ വര്‍ക്ക് ചെയ്യുമ്പോഴുള്ള ഒരു പണി വൃത്തിയുണ്ടായി

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്