നമ്മുടെയൊക്കെയുള്ളില്‍
എത്ര കൊന്നാലും
ചാവാത്ത ചിലരുണ്ട്
"രക്തബീജന്മാര്‍ !"
അവര്‍ ഓരോ അണുവിലും
ആയിരമായി ,പതിനായിരമായി
പെരുകുന്നവര്‍ !
എത്രയമര്ത്തിത്തുടച്ചാലും
തെളിഞ്ഞു വരുന്നവര്‍
ഉത്തരാധുനികതയിലെ വൃത്തമായ് , പ്രാസമായ്
പറ്റിക്കൂടുന്നവര്
തൂത്തെറിഞ്ഞാലും
ജാതി പോല്‍ പതിഞ്ഞവര്‍ !
മധുരിക്കാനും കയ്ക്കാനും
കഴിയാതെ , തൊണ്ടയില്‍
കുടുങ്ങിയവര്‍ !!
ഇവരെ ഞാനെന്തു ചെയ്യേണ്ടൂ ?
ധനം .പി.
മലയാളം അധ്യാപിക,
ഗവണ് .ഹൈസ്ക്കൂള് അഞ്ചേരി,തൃശൂര്‍ .
1 അഭിപ്രായം:
ടീച്ചറെ കവിത നന്നായി.ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും പറഞ്ഞുതരണം . ഞങ്ങളെ ധര്മസങ്കടത്തില് ആക്കരുതെ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ