കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ധര്‍മ്മസങ്കടം



നമ്മുടെയൊക്കെയുള്ളില്‍   
എത്ര  കൊന്നാലും
ചാവാത്ത  ചിലരുണ്ട്

"രക്തബീജന്മാര്‍ !" 
അവര്‍  ഓരോ  അണുവിലും 
ആയിരമായി ,പതിനായിരമായി 
പെരുകുന്നവര്‍ !

എത്രയമര്‍ത്തിത്തുടച്ചാലും 
തെളിഞ്ഞു  വരുന്നവര്‍
ഉത്തരാധുനികതയിലെ വൃത്തമായ് , പ്രാസമായ്
പറ്റിക്കൂടുന്നവര്‍


തൂത്തെറിഞ്ഞാലും  
ജാതി  പോല്‍ പതിഞ്ഞവര്‍ !
മധുരിക്കാനും  കയ്ക്കാനും
കഴിയാതെ , തൊണ്ടയില്‍ 
കുടുങ്ങിയവര്‍ !!
ഇവരെ  ഞാനെന്തു  ചെയ്യേണ്ടൂ ?



ധനം .പി.
മലയാളം  അധ്യാപിക,
ഗവണ്‍ .ഹൈസ്ക്കൂള്‍ അഞ്ചേരി,തൃശൂര്‍ . 

1 അഭിപ്രായം:

ഉദയപ്രഭന്‍ പറഞ്ഞു...

ടീച്ചറെ കവിത നന്നായി.ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും പറഞ്ഞുതരണം . ഞങ്ങളെ ധര്‍മസങ്കടത്തില്‍ ആക്കരുതെ

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്