ഈയാം പാറ്റകള്‍
മഴ
പെയ്ത് പെയ്ത് കുതിര്‍ന്നൊരു
ഭൂമിതന്‍
മാറിടം
പൊട്ടി പിളര്‍ന്നു വന്നൂ
വ്യഥിതരാം
ഈയാം പാറ്റകള്‍
മനസ്സിലെ
മോഹമാം വീണമീട്ടി
മന്ദമായ്
മേലെ പറന്നിടുന്നു
മുദിരാം
ഈയാം പാറ്റകള്‍
ക്ഷണികരാം
ഈയാംപാറ്റകള്‍
അന്ധകാരത്തില്‍
നിന്നകലുവാനോ
ഒരു
ചെറുവട്ടം തേടിയലയുന്നു
അറിയാതെ
ആഞ്ഞു പറക്കുന്നു വീണ്ടും
നേര്‍ത്ത
വെളിച്ചം പരക്കും ദിശകളില്‍
പലവട്ടം
ചുറ്റി വെളിച്ചത്തെ പുല്‍കുന്നു
പകരമായ്
ചിറകുകള്‍ വീണിടുന്നു
ചിറകുകളില്ലാതെ
വട്ടം കറങ്ങുന്നു.
ചിറകറ്റ
പ്രാണിയായ് വീണീടുന്നു
ചിറകറ്റ
പ്രാണിതന്‍ ദൗത്യമെന്തോ?
ചിതലിന്‍
പിറവി നല്‍കണോ?
ചിറകറ്റ
പ്രാണികള്‍ മിക്കവാറും
ഇരകളായ്
തീരുന്നു അന്നുമിന്നും.
മഹാലക്ഷ്മി.എന്‍.പി
അധ്യാപിക
സമൂഹം
ഹൈസ്കൂള്‍ പറവൂര്‍
8 അഭിപ്രായങ്ങൾ:
പാവം പാറ്റ........
നന്നായി
എന്നും ഇരകള്‍ ആകാന്‍ വിധിക്കപ്പെട്ടവര്‍ ...ഒന്നും മാറുന്നില്ല....
നന്നായിരിയ്ക്കുന്നു കവിത
വളരെ നന്നായിരിക്കുന്നു.പാറ്റയും സ്ത്രീകളും ഒന്നുപോലെ.
സ്ത്രീകള്‍ വെറും പാറ്റകളാണെന്ന് സ്വയം തോന്നുന്നത് നിങ്ങളുടെ സ്വഭാവം അത്തരത്തില്ലഉള്ളതാണ്.....സ്ത്രീകളെ മുഴുവന്‍ പാറ്റകളാക്കി എഴുതി സഹതാപം നേടുന്നത് വളരെ ചീപ്പാണ് സഹോദരീ
നല്ല കവിത
ആഹാ ...കൊള്ളാല്ലോ .....
ഈയാംപാറ്റകള്‍ക്ക് സ്തീകളുടെ സ്വഭാവമുണ്ട്....ഒരുപക്ഷേ പെണ്ണുങ്ങളുടെ മോഹമാകാം ഈയാംപാറ്റകള്‍ കാണിക്കുന്നത്...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ