രാത്രിമഴ പെയ്തത് അരികിലോ ?
അകലെ രാക്കിളി തന്‍ ഗാനം
മഴനീര്‍ കണങ്ങളിലതലിയവേ
ഒഴുകിയ പൂവിതളുകള്‍ മാഞ്ഞുവോ ?
പുലരി തന്‍ തലോടലില്‍പ്പിന്നെ,
മെല്ലെ വിടര്‍ന്നു പുതുപൂക്കള്‍
അനന്തമാം വിഹായസ്സിലുയര്‍ന്നു
വീണ്ടും മഴ തന്‍ മേഘച്ഛായകള്‍
രാത്രിമഴയ്ക്കും പകല്‍മഴയ്ക്കുമുണ്ടോ ?
താളഭേദങ്ങള്‍ , രാഗവ്യത്യസങ്ങള്‍ ?
മഴനീര്‍ കണങ്ങള്‍ താലോലിയ്ക്കവേ
പൂവിന്‍ സുഗന്ധമൊഴുകിയോ ?
ഒഴുകിയകന്ന ഇതളില്‍ , മണത്തില്‍
കണ്ണീര്‍ക്കണങ്ങള്‍ നിറയവേ....
ആഴ്ന്നിറങ്ങിയെന്തോ ഉള്ളിലായ്
മണ്ണിനടിയിലായ് തേങ്ങിത്തേങ്ങി...
മഹാലക്ഷ്മി .എന്‍ .പി
സമൂഹം ഹൈസ്ക്കൂള്‍ പറവൂര്‍
4 അഭിപ്രായങ്ങൾ:
നല്ലൊരു കവിത.
ശുഭാശംസകൾ....
നല്ല കവിതയാണ് കേട്ടോ
ആശംസകള്‍
നന്നായിരിക്കുന്നു കവിത
ആശംസകള്‍
കവിത നന്നായിട്ടുണ്ട്..
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ