കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ജാസ്മിന്‍ പറയുന്നു- സിയാറ്റില്‍ മൂപ്പനെക്കുറിച്ചുള്ള പുസ്തകം വായിക്കൂ.

ആണ്ടവനെ!!!
മുരുകാ!!!
എന്ത് പറ്റിയെന്നോ?
ഒന്നുമില്ല.
പലപ്പോഴും വിചാരിക്കുന്നതാ....
ഈ കമ്പ്യൂട്ടറും ബ്ലോഗും തലയില്‍ കയറി പഴയപോലെ പുസ്തക വായന ഇല്ല.
ഛെ!
എന്തിനു കമ്പ്യൂട്ടറിനെ കുറ്റം പറയണം?.
താല്‍പ്പര്യമുണ്ടെങ്കില്‍ എന്തിനും സമയമുണ്ടാകും.
"ശ്രദ്ധാവാന്‍ ലഭതെ ജ്ഞാനം" എന്നല്ലേ ഗീതാ ഭാഷ്യം.
ഇങ്ങനെയിരുന്നു മുഷിയുമ്പോഴാണ് തൃശൂരിലെ പറപ്പൂര്‍ സെന്റ്‌: ജോണ്‍സ് ഹൈസ്ക്കൂളിലെ ജാസ്മിന്‍ കുട്ടി ജോളി മാഷിന്റെ അരികില്‍ ഒരു കുറിപ്പുമായി വരുന്നത്.....
കത്ത് ഇങ്ങനെ തുടങ്ങുന്നു...
പ്രിയപ്പെട്ട കൂട്ടുകാരീ,
നിനക്കിപ്പോള്‍ അത്ഭുതമായിരിക്കും.ഇപ്പോഴെങ്കിലും ഒരു കത്തയച്ചല്ലോ എന്ന് കരുതി.സത്യം എന്റെ മാഷ്‌ പറഞ്ഞിട്ടാണ് ഞാനൊരു മത്സരത്തിനു തുനിഞ്ഞിറങ്ങിയത്‌.എന്റെ മടി നിനക്കറിയാമല്ലോ.പരീക്ഷയുടെ തിരക്കില്‍ മാഷ്‌ നിര്‍ബന്ധിച്ചതുകൊണ്ടാണ് ഞാന്‍ പുസ്തകം വായിച്ചത്.ആസ്വാദനക്കുറിപ്പുമായി ചെന്നപ്പോഴാണ് കത്ത് രൂപത്തിലാക്കണമെന്നു പറഞ്ഞത്.എന്നാപ്പിന്നെ ഈ കത്ത് നിനക്കാവട്ടെ എന്ന് കരുതി.
സിയാറ്റില്‍ മൂപ്പന്‍ 1954 -ഇല്‍ നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തിന്റെ മലയാളത്തിലേക്കുള്ള വിവര്‍ത്തനമാണിത്.സക്കറിയ എന്ന ആളാണ്‌ ഈ വിവര്‍ത്തകന്‍.മാനവിക സംസ്കാരത്തിലൂന്നിയ പരിസ്ഥിതി ദര്‍ശനം നൂട്ടിയന്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് മുന്നോട്ടുവച്ച പ്രസിദ്ധമായ പ്രസംഗത്തിന്റെ വിഖ്യാതമായ 2 ഭാഷ്യങ്ങള്‍;അതാണ്‌ പുസ്തകത്തിന്റെ പ്രമേയം.
തുടര്‍ന്ന് വായിക്കല്ലേ?
ജാസ്മിന്റെ പുസ്തകത്താളില്‍ നിന്നും ചീന്തിയ ഒരേട്‌.രണ്ടേട് .അല്ല മൂന്നേട്‌...

2 അഭിപ്രായങ്ങൾ:

ജനാര്‍ദ്ദനന്‍.സി.എം പറഞ്ഞു...

ബ്ലോഗ് ആകെ ഒരാനച്ചന്തം കൈവരിച്ചിട്ടുണ്ട്. അതിന് ഒരു നിമിത്തമാകാന്‍ എനിക്കും കഴിഞ്ഞു എന്ന അഭിമാനവുമുണ്ട്. പോസ്റ്റുകളും നല്ലവ തന്നെ. ഇനിയും ഉയരത്തിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു.
എന്റെ ബ്ലോഗിന്റെ ലിങ്ക് കൊടുത്തതിനു നന്ദിയുണ്ട്. പകരം എന്റെ ബ്ലോഗില്‍ രണ്ടു സ്ഥലത്തു ലിങ്ക് നല്‍കിയിരിക്കുന്നു. കാവ്യം സുഗേയവും മൈ ബ്ലോഗ് ലിസ്റ്റിലും.

എന്റെ മലയാളം പറഞ്ഞു...

ജനാര്‍ദ്ധനന്‍ മാസ്റ്റര്‍,മാഷിന്റെ അഭിപ്രായത്തിലാണ് തല പുകഞ്ഞത്. ഒരു ദിവസത്തെ അന്വേഷണം.പരീക്ഷണങ്ങള്‍.ആദ്യം തിരഞ്ഞെടുത്ത മാതൃക പൂമുഖത്തേക്ക്‌ കടന്നില്ല.ഇന്നലെ രാത്രി 10 .30 .നു ആ ദൌത്യം തകര്‍ന്നു.അപ്പോള്‍ ആ മാതൃകയെ രചന പേജില്‍ നല്‍കി.പിന്നെ ഭഗീരഥന്‍ കലപ്പ വലിച്ചത് മാതിരി സ്വര്‍ഗംഗയെ......മാഷിന്റെ അഭിപ്രായങ്ങള്‍ ഇനിയും ഉണ്ടാകണം.നന്ദി.

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്