കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

സൗമ്യേ !!!!! ഒരു ജീവന്‍ കൂടി പൊലിഞ്ഞു...ഇനി ഈ പ്രതികരണങ്ങള്‍ എത്ര ദിവസം?

പ്രതിയുടെ കരണക്കുറ്റിക്കു നോക്കി രണ്ടെണ്ണം പൊട്ടിക്കുന്നതാണോ പ്രതികരണം?
കാരണങ്ങള്‍ കണ്ടറിഞ്ഞു തക്ക സമയങ്ങളില്‍ പ്രതികരിച്ചിരുന്നുവെങ്കില്‍ ......
തെറ്റുകളില്‍ നിന്നും ഒരു പ്രതിയെയും
മരണത്തില്‍ നിന്നൊരു നിസ്സഹായയായ ഒരു പ്രേതത്തെയും
രക്ഷിക്കാമായിരുന്നു.
വികലമായ അംഗത്തെക്കാള്‍ വികലമായ മനസ്സാണ് പ്രതി.
പ്രതിയുടെ മനോവൈകല്യത്തിനു കാരണം ആരാണ്?
അന്യഗ്രഹ വാസികളോ?
നാല്‍ക്കാലി മൃഗങ്ങളോ?
ആവില്ല.
ലഭിക്കാതെ പോയ അംഗീകാരങ്ങള്‍...,ലാളനകള്‍,താരാട്ടുകള്‍,
ഒരു പക്ഷെ നാം തന്നെയാകാം..

ദൈവങ്ങളുടെ പേരില്‍ വന്യത പിറക്കുന്നു.
അല്ലെങ്കില്‍ പേരിലെന്തിരിക്കുന്നു?
ഇന്ന് ഗോവിന്ദച്ചാമിയെങ്കില്‍ നാളെ മറ്റൊരാള്‍..
പ്രതികരിക്കുക...
സ്വയം സൂക്ഷിക്കുക
നിങ്ങള്‍ ഒറ്റപ്പെട്ടുപോയാലും
കൂടെയുള്ളവര്‍ കയ്യോഴിഞ്ഞാലും
സൗമ്യക്കു വേണ്ടിയെങ്കിലും ........
നന്മക്കായ്..നിനക്കായ്...നമുക്കായ്.....

മാധ്യമങ്ങള്‍ക്ക് കാഴ്ച്ചപ്പണ്ടമാകാനല്ല


ചരാച്ചോ

7 അഭിപ്രായങ്ങൾ:

joshymash പറഞ്ഞു...

prevention is better. what is next????

joshymash പറഞ്ഞു...

prevention is better. what is next????

Unknown പറഞ്ഞു...

നിലവിളികളും പിടച്ചിലും കേള്‍ക്കാന്‍, സഹായിക്കാന്‍ ആരും വരില്ല.
പ്രതിരോധവും പ്രത്യാക്രമണവും മാത്രമാണ് പോംവഴി.
http://firefly-talks.blogspot.com/2011/02/blog-post.html 
സ്ത്രീകള്‍ ചെറുത്തു നില്‍ക്കാന്‍ പഠിക്കട്ടെ.

jayanEvoor പറഞ്ഞു...

ആണുങ്ങൾ എന്ന രീതിയിൽ കഴിയുന്നത്ര ഉത്തരവാദിത്തം പ്രകടിപ്പിക്കാൻ നമുക്കു കഴിയട്ടെ.

ഈ ചർച്ചയിൽ പങ്കെടുക്കൂ
http://www.jayanevoor1.blogspot.com/

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

നമ്മുടെ നാട്...

എന്റെ മലയാളം പറഞ്ഞു...

പണ്ടത്തെ ഫ്യൂടല്‍ കാലഘട്ടത്തിലുള്ള ബലാല്‍സംഗത്തെപ്പറ്റി മാധവിക്കുട്ടി പറഞ്ഞത് "പണ്ടൊക്കെ ബാലാസംഗത്തിനു വിധേയയായ പെണ്ണ് പിന്നെ മരിച്ചുപോകും" എന്നാണു....കാലം മാറിയിട്ടും ഇപ്പോഴും ചിലര്‍ ഇങ്ങനെ വികലമായ മനസ്സോടെ ജീവിക്കുന്നു. വിലയിരുത്തിയ എല്ലാവരും ഈ പ്രുവൃത്തിയിലെ പൈശാചികത വെറുക്കുന്നു.നമ്മുടെ ജാഗ്രത നമ്മള്‍ സൂക്ഷിച്ചാല്‍ അത് വരും തലമുറയ്ക്ക് നല്ലൊരു മാര്‍ഗം തെളിക്കും..തീര്‍ച്ച...

കിരണ്‍ പറഞ്ഞു...

മറ്റന്നാള്‍ നമ്മള്‍ ഈ സംഭവം ഓര്‍ക്കുമോ എന്തോ ???

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്