കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

വംശാനന്തര തലമുറ കഥാശേഷം കുട്ടികള്‍ കഥയെഴുതുന്നു.

ട്ടാം ക്ലാസ്സില്‍ കുട്ടികള്‍ക്ക് പഠിക്കുവാനുള്ള "വംശാനന്തര തലമുറ " ....കഥ അഖില്‍ തുടരുന്നു.
വംശാനന്തര തലമുറ വായിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അത് ഡൌന്‍ലോഡ് ചെയ്യാം

വംശാനന്തര തലമുറ പി .ഡി .എഫ്

കുഞ്ഞിത്തവളകള്‍ വലുതായി സ്വന്തം അച്ഛനെ കീറിമുറിച്ച കുട്ടികളെ അന്വേഷിച്ച് ബാലുക്കുറുപ്പ് മാഷിന്റെ വീട്ടിലേക്ക് പോയി
മാഷ്‌ പറഞ്ഞു:"അവര്‍ എന്നെ വിളിക്കാറുണ്ട്. നിങ്ങള്‍ വലുതായ വിവരം അവര്‍ക്കറിയാന്‍ അവരെ നമുക്ക് വിളിക്കാം.എന്നിട്ട് ഞാന്‍ അവരുടെ അടുത്തു പറയാം-നിങ്ങളെ കാണാന്‍ വരാന്‍."

മൂന്ന് ദിവസത്തിനു ശേഷം ഞങ്ങള്‍ വരാമെന്ന് തവളകള്‍ പറഞ്ഞു
മൂന്ന് ദിവസത്തിനു ശേഷം അവര്‍ ബാലുക്കുറുപ്പ് മാഷിനെ കാണാന്‍ വന്നു.
ബാലുക്കുറുപ്പ് മാഷ്‌ പറഞ്ഞു.അവരുടെ അടുത്ത് ഞാന്‍ പറഞ്ഞു.ഗോപിക്കുട്ടന്‍ പറഞ്ഞത് ഇങ്ങനെയാണ്. അടുത്ത ആഴ്ചയില്‍ ഏതെങ്കിലും ഒരു ദിവസം കാണാമെന്നു ഗോപിക്കുട്ടന്‍ പറഞ്ഞു.ആതവളകള്‍ മടങ്ങിപ്പോയി...

പിന്നെ ഗോപിക്കുട്ടനും അന്ന് അവന്റെ കൂടെ ഉണ്ടായിരുന്ന ബാലുക്കുറുപ്പ് മാഷും പിന്നെ അന്ന് അവന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളും ഗോപിക്കുട്ടന്റെ കൂടെ തവളകളെ കാണാന്‍ പോയി.

തവളകള്‍ ഇവര്‍ വന്ന വഴിയില്‍ക്കൂടി ചാടിച്ചാടി വരുന്നുണ്ടായിരുന്നു.ബാലുക്കുറുപ്പ് മാഷിനെ കണ്ടപ്പോള്‍ തവളകള്‍ക്ക് മനസ്സിലായി.എന്ത് മനസ്സിലായെന്നോ? അന്ന് എന്റെ അച്ഛനെ കീറിമുറിച്ചു പരീക്ഷണം നോക്കിയ അന്നത്തെ കുട്ടികളാണ് ഇന്ന് വലുതായി ഞങ്ങളെ കാണാന്‍ വന്നിരിക്കുന്നത്.
തവളകള്‍ ഗോപിക്കുട്ടന്റെ കൂടെ സംസാരിക്കാന്‍ തുടങ്ങി.സംസാരിച്ചു തുടങ്ങിയപ്പോള്‍ തവള പറഞ്ഞു."നിങ്ങളുപയോഗിച്ചത് അന്ന് എന്റെ അച്ഛനെയാണ്.നിങ്ങളുടെ അടുത്തു ഞങ്ങള്‍ക്ക് ദയയാണ് തോന്നുന്നത്.നിങ്ങളുടെ പരീക്ഷണം കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ അച്ഛനെ കൊന്നുകളയാമായിരുന്നു.പക്ഷെ നിങ്ങള്‍ എന്റെ അച്ഛനെ തുന്നിച്ചെര്‍ത്ത്‌ വിട്ടതിനാല്‍ ഞങ്ങള്ക് അച്ഛനെ ഒന്നുകൂടി കാണാന്‍ സാധിച്ചു.എന്റെ അച്ഛന്‍ പറഞ്ഞത് ഒരിക്കലും നിങ്ങള്‍ ആ മനുഷ്യക്കുട്ടികളുടെ അടുത്ത് സ്പര്‍ധയുള്ളവരാകരുത് .നാം ആരുടേയും വിധികര്‍ത്താക്കളല്ല.കര്‍മ്മങ്ങളില്‍ പാപമുദ്രകള്‍ ആരോപിക്കുവാന്‍ പോലും നമുക്കവകാശമില്ല.ഉണ്ണിയേശു ജനിച്ചാല്‍ അവര്‍ക്ക് നമ്മെ തിന്നു നോയമ്പ് വീടാം.നിസ്ക്കരിച്ച്‌ ശുദ്ധനായി അവര്‍ക്ക് നമ്മെ ഭക്ഷിക്കാം.നമുക്ക് ദൈവമില്ലല്ലോ ?കാലു വെട്ടികൊടുത്തു നമ്മെ വലിച്ചെറിയുന്ന തവളപിടുത്തക്കാരെപ്പോലെ ദുഷ്ടന്മാരല്ല ആ മനുഷ്യക്കുട്ടികള്‍.നിങ്ങളെയൊക്കെ അവസാനമായി കണ്ടു മരിക്കാന്‍ എന്നെ തിരിച്ചയച്ച നിഷ്കളങ്കരായ ആ പഠിതാക്കളോട് എന്നും കൂറുള്ളവരായിരിക്കുക.അത് കാരണമാണ് നിങ്ങളോട് സ്നേഹം തോന്നുന്നത്.അച്ഛന്‍ മരിച്ചപ്പോള്‍ ഞങ്ങളുടെ അമ്മ അതിനുമുന്‍പ്‌ നിര്യാണം പ്രാപിച്ചു.ഞങ്ങള്‍ക്ക് ആദ്യം മനസ്സിലായില്ല.ഞങ്ങളുടെ അമ്മ ബോധം കെട്ട് വീണുകിടക്കുകയായിരുവെന്നാണ് ഞങ്ങള്‍ വിചാരിച്ചത്.ഒരു ദിവസം കഴിഞ്ഞിട്ടും അമ്മ ഉണരാതിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി.അമ്മയും നിര്യാണം പ്രാപിച്ചു.പിന്നെ ഞങ്ങള്‍ക്കാരും ഉണ്ടായിരുന്നില്ല.ആരും ഇല്ലാതിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് സങ്കടവും ദേഷ്യവും വന്നു.നിങ്ങളെ ഞങ്ങളുടെ മുന്‍പില്‍ ആ സമയത്ത്
കണ്ടിരുന്നുവെങ്കില്‍ എങ്ങനെയും നിങ്ങളെ കൊല്ലാമെന്നാണ് ഞങ്ങള്‍ വിചാരിച്ചിരുന്നത്.അച്ഛന്റെ വാക്കിനെ എതിര്‍ക്കാന്‍ സാധിക്കുമായിരുന്നില്ല.ഞങ്ങള്‍ തീരുമാനിച്ചു.ഗോപിക്കുട്ടനെ കാണാമെന്നു തീരുമാനിച്ചു.അങ്ങനെയാണ് ബാലുക്കുറുപ്പ് മാഷിനെ അന്വേഷിച്ചു കണ്ടെത്തിയത്.നിങ്ങളുടെ അടുത്തു പ്രതികാരം ചെയ്യാനല്ല വന്നത്.നിങ്ങളെ കാണാന്‍ മാത്രമാണ്.

ആ തവളകള്‍ തിരിച്ചു പോകുന്നു.ബാലുക്കുറുപ്പ് മാഷും ഗോപിക്കുട്ടനും അവന്റെ സുഹൃത്തുക്കളും ഇതുകേട്ട് ദു:ഖിതരായി.വളരെ വിഷമത്തോടെയാണ് അവര്‍ തിരിച്ചു പോയത്..

അങ്ങനെ ആ തവളകള്‍ സങ്കടങ്ങള്‍ അടച്ചു പിടിച്ച് തിരിച്ചു പോയി.അവിടെ ഉണ്ടായിരുന്ന കുട്ടികള്‍ പിന്നെയും പലതും കീറി മുറിച്ചാണ് അവര്‍ സ്നേഹം പങ്കിട്ടത്.നീതിയും സകലമനുഷ്യാവകാശങ്ങളും കീറി മുറിച്ചുതന്നെ പഠിച്ചു.കീറി മുറിച്ചു കൊണ്ട് അവര്‍ ചരിത്രത്തില്‍ മുന്നേറുകയാണ്.

ബാലുക്കുറുപ്പ് മാഷ്‌ അന്നും പതിവ് പോലെ പച്ചക്കറി വാങ്ങി വരികയായിരുന്നു.വഴിയില്‍ ലോറി കയറി ചതഞ്ഞരഞ്ഞ തവളയെ കണ്ടപ്പോള്‍ മാഷ്‌ പതിയെ നിന്നു.കുട്ടികളുടെ ആരവം തനിക്കു ചുറ്റും ഇരമ്പുന്നു.ഒരു സ്കൂള്‍ വാന്‍ കൂടി ആ തവളയെ ചവുട്ടി മുറിച്ചു കടന്നുപോയി.നടുറോഡില്‍ അതിന്റെ ഹൃദയം മിടിക്കുന്നു.അതിന്റെ അവസാനത്തെ ശ്വാസം അത് വലിക്കുന്നു.
അച്ഛന്റെ പിറകെ പോകുന്ന ആ മകന്‍ കാരുണ്യ വധം കാത്തു അടുത്ത വാഹനത്തിനായി കിടന്നു.മാഷിനും അത് സമ്മതമായിരുന്നു.



അഖില്‍.ബൈജു,
എട്ടാം ക്ലാസ്സ്
മാതാ ഹൈസ്ക്കൂള്‍ മണ്ണംപേട്ട ,തൃശൂര്‍

5 അഭിപ്രായങ്ങൾ:

veloor padam പറഞ്ഞു...

നന്നായിട്ടുണ്ട്.

കല പറഞ്ഞു...

ഉഗ്രന്‍ ....
തവളകള്‍ എഴുതിയത് പോലെയുണ്ട്

sirajkasim പറഞ്ഞു...

കൊള്ളാം
അഖിലിനു നല്ല ഭാവനയുണ്ട്
അഭിനന്ദനങ്ങള്‍
ഇനിയും എഴുതുക .

jollymash പറഞ്ഞു...

kathaude thudarcha nannayittundu.. akilnu ....good luck..

Unknown പറഞ്ഞു...

ബ്ലോഗ് ആകെ ഒന്നോടിച്ച് നോക്കി.
നല്ല സംരംഭം. ആശംസകള്‍

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്