കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

മുരിഞ്ഞപ്പേരീം ചോറും പാഠഭാഗം വീഡിയോയും കൂടിയാട്ട രീതികളും

ഈ വര്‍ഷം പതിനെട്ടാം തിയതി തൃശൂരിലെ പുതുക്കാട് സെന്റ്‌ :ആന്റണീസ് സ്കൂളില്‍ നൂറ്റാണ്ടുകളുടെ മിഴാവ് മുഴങ്ങി.ക്രിസ്തുവര്‍ഷം പതിനൊന്നാം നൂറ്റാണ്ടിലെ നാടുവാഴിയും നാടകകൃത്തുമായിരുന്ന കുലശേഖരവര്‍മ്മന്‍ ജീവന്‍ കൊടുത്ത വിദൂഷകവേഷം കുട്ടികള്‍ക്ക് മുന്‍പില്‍ നാട്യധര്‍മ്മിയും ലോകധര്‍മ്മിയുമായി അരങ്ങേറി. പാണിവാദ കലയുടെ വാവട്ടത്തുനിന്നും നമ്മുടെ മണ്ണിന്റെ പൈതൃകകല പുതു തലമുറയ്ക്ക് പുതുമയായി.

"അഭിനയത്തിന്റെ അമ്മ"എന്നും വിളിക്കപ്പെടുന്ന കൂടിയാട്ടം ദേവവാദ്യങ്ങളുടെ അകമ്പടിയോടെ കുട്ടികളുടെ കലാഹൃദയങ്ങളില്‍ നിലവിളക്ക് തെളിച്ചു.

ഇത് ഇപ്പോള്‍ പുതുക്കാട് സെന്റ്‌ :ആന്റണീസ് സ്കൂളിന്റെ മാത്രം ഭാഗ്യമല്ല.കേരളത്തിലെയും ലക്ഷദ്വീപിലെയും വിദ്യാലയങ്ങളില്‍ പഠിക്കുന്ന എല്ലാ കുട്ടികളുടെയും സൌഭാഗ്യമാണ്.


അതിനാല്‍ പുതുക്കാട് സെന്റ്‌ ആന്റണീസ് സ്കൂളിലെ മലയാളം അധ്യാപകരോടും എച്ച്.എമ്മിനോടും നിസ്സീമമായ നന്ദി അറിയിക്കുന്നു.









പാഠഭാഗം വീഡിയോ 1 ഡൌണ്‍ലോഡ് ചെയ്യാം(ഈ വീഡിയോ 83 mb സൈസ് . ഈ വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ ചുരുങ്ങിയത് 1.5 മണിക്കൂര്‍ )


നിങ്ങളുടെ  സ്കൂളിലും ഈ  കലാ സമ്പന്നത അവതരിപ്പിക്കല്ലേ ?കൂടിയാട്ടം , ചാക്ക്യാര്‍ക്കൂത്ത് കാലാകാരനായ  ശ്രീ .രജനീഷ് ചാക്ക്യാരെ വിളിക്കാം .അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ : 9447529335




എല്ലാ വീഡിയോകളും  സ്വന്തമാക്കാന്‍  തൃശൂരിലെ പുതുക്കാട്  സെന്റ്‌ : ആന്റണീസ് സ്കൂളിന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കുക ഇവിടെ  ക്ലിക്ക് ചെയ്യുക 

ദിവ്യ

2 അഭിപ്രായങ്ങൾ:

റിയ പറഞ്ഞു...

വളരെ നന്ദി....അനേഷിച്ചു നടക്കുകയായിരുന്നു....

ദേവി പറഞ്ഞു...

നന്നായി..ഉപകാരമായി...

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്