കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

നാം ചിന്താവിഷ്ടരാകേണ്ടത് എന്തുകൊണ്ട്?ഗുരുക്കള്‍ക്ക്‌ പറയുവാനുള്ളത് എല്ലാം പണ്ട് കുംഭത്തിലെ പറഞ്ഞു........ ചൊല്ല് അന്വര്‍ത്ഥമാക്കുന്ന കാവ്യമാണ് "ചിന്താവിഷ്ടയായ സീത" കാവ്യത്തിലെ വളരെ കുറച്ചു ഭാഗം മാത്രമാണ് കുട്ടികള്‍ക്ക് പഠിക്കുവാനുള്ളൂ. ഭാഗത്താണ് സീത പ്രുകൃതി ശക്തികളോട് യാത്ര പറയുന്നതും താന്‍ എത്തിപ്പെടുന്ന "ആദിധാമ"ത്തിലേക്ക് പ്രിയ രാഘവനെ ക്ഷണിക്കുന്നതും.

സന്ദര്‍ഭത്തില്‍ സീത പറയുന്ന യാത്രാമൊഴിയില്‍ വളരെ ഭംഗ്യന്തരേണ തന്റെ പിതാക്കന്മാരെയും ഋഷിമാരെയും വന്ദിക്കുന്നുവെന്ന വ്യാഖ്യാനം വരുന്നത്..തത്വചിന്തയുടെ ബാഹ്യമായ ദൃഷ്ടിയിലൂടെ കവിതയെ വ്യാഖ്യാനിച്ചു കുമാരനാശാന്റെ സീതാ ദു:ഖം വെറും തത്വചിന്തകളുടെ പ്രരൂപ സങ്കല്‍പ്പമാക്കി മാറ്റുന്നതിനെയാണ് ലേഖനം എതിര്‍ക്കുന്നത്...


നമ്മുടെ ക്ലാസ്സുകളില്‍ ഇരിക്കുന്ന കുട്ടികളുടെ മനസ്സില്‍ പതിയുന്ന സീതയ്ക്ക് സീതയുടെ അയനം - സീതായനം - നിര്‍മ്മിക്കാനുണ്ട്. അതാകട്ടെ ഒറ്റയ്ക്ക് , പരാശ്രയമില്ലാതെ ദ്യോവില്‍ പറന്നു പോയി താന്‍ ഇരിക്കുന്നിടത്തേക്ക്‌ ശ്രീരാമനെയും ക്ഷണിക്കുന്ന , ഒറ്റചിറകു വിരിച്ചു പറന്നു പോയ ഒരു സ്ത്രീയുടെ കദനമാണ് ...............കുമാരകവിയുടെ തീര്‍പ്പുകള്‍ വിചിത്രമാണ്....അത് അറിയുവാന്‍ കുമാരനാശാന്റെ തൂലികയുടെ ദു:ഖം അറിയണം...അതിന്റെ ചായക്കൂട്ട് അറിയണം....


പ്രിന്റ്‌ എടുക്കാം
നാം ചിന്താവിഷ്ടരാകേണ്ടത് എന്തുകൊണ്ട്?പി.ഡി.എഫ്

വിലയിരുത്തുക
മടികൂടാതെ അഭിപ്രായം എഴുതുക

ഫിലിപ്പ്

5 അഭിപ്രായങ്ങൾ:

kaalam poyilla പറഞ്ഞു...

ഇത് വളരെ നന്നായി. കുട്ടികളോട് തത്വചിന്ത പറഞ്ഞു ഞാന്‍ ക്ഷീണിച്ചു പോയി മാഷേ...ഈ വ്യാഖ്യാനം ഒരു കണ്ടെത്തല്‍ തന്നെയാണ്....അഭിനന്ദനങ്ങള്‍

അജ്ഞാതന്‍ പറഞ്ഞു...

ഓഹോ....ക്ലാസ്സ് കാഴ്ജിഞ്ഞു......എന്നാലും ഈ പ്രിന്റ്‌ ഇന്ന് കുട്ടികള്‍ക്ക് കൊടുത്തു .........മാഷിന്റെ വീക്ഷണം നന്നായി...

thattam പറഞ്ഞു...

കലക്കി....ഉഗ്രന്‍

raghuve പറഞ്ഞു...

സീതയുടെ വിഷമം...ആര്‍ക്കും ഉണ്ടാകല്ലേ...ആ വിഷമം എഴുതി വയ്ക്കുന്നവരെ തത്വചിന്താ പണ്ടിതന്മാരായി ആള്‍ക്കാര്‍ വാഴ്തല്ലേ....നല്ല ഒരു രചന...

radhu പറഞ്ഞു...

nalla veekshanam.manassine kooduthal thrupthippeduthunnu

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്