കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

എല്ലാവര്‍ക്കുമായി...."സുഗതകുമാരിയുടെ "ഇവള്‍ക്ക് മാത്രമായ്"




പത്താം ക്ലാസ്സിലെ കേരള പാഠാവലിയിലെ രണ്ടാം യൂണിറ്റു അധ്യാപകര്‍ക്ക് നല്‍കിയ ദൌത്യം വളരെ വലുതാണ്‌. ഇരുചിറകുകള്‍ ഒരുമയില്‍ എങ്ങനെ ഉയരങ്ങളിലേക്ക് പറക്കും എന്ന ചിരന്തന പ്രശ്നം ഈ യൂണിറ്റിന്റെ വികാരമാണ് ; വിചിന്തനമാണ്.

സ്ത്രീയെ പുരുഷന്‍ ഏല്‍പ്പിച്ച ത്യാഗങ്ങളുടെ കണ്ണീര്‍ക്കടലിന്റെ തീരത്ത്‌ നില്‍ക്കുന്ന കുട്ടികള്‍ ......... അവര്‍ സമീപ ഭാവിയില്‍ സമൂഹത്തിലെ കണ്ണീര്‍ക്കണമായിത്തീരാം എന്നൊരു ... ഉള്‍ഭയത്തോടെയാണ് ഓരോ അധ്യാപികയും ; ഓരോ അധ്യാപകനും ഈ രണ്ടാം യൂണിറ്റു ക്ലാസ്സില്‍ അവതരിപ്പിക്കുന്നത്‌...

ഈ യൂണിറ്റിന്റെ അകവും പുറവും കളര്‍ ചിത്രങ്ങളില്ല ; പരസ്യങ്ങളും മാധ്യമങ്ങളും വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞു നല്‍കുന്ന സ്ത്രീയുടെ ആകര്‍ഷണം ഒട്ടുമില്ല.

പകരം ; വളരെ ഗൌരവമുള്ള ചരിത്ര വസ്തുതകള്‍ ആത്മാവും മജ്ജയും ചോരയും നീരുമായി കുട്ടികള്‍ക്ക് മുന്‍പില്‍ ഏച്ചുകെട്ടലുകള്‍ ഇല്ലാതെ വലിയ ദൈന്യതയായി സമൂര്‍ത്തമാകുന്നു......പുരുഷാധിപത്യത്തിന്റെ അഗ്നിമീളെ ത്യാഗിനിയായി സ്ത്രീ ഏറ്റെടുക്കേണ്ടി വന്ന എല്ലാ ദു:ഖവും മൌനവും ഏങ്ങലും ഒരു പിറുപിറുക്കലായി കേള്‍ക്കുന്നു.......

സുഗതകുമാരി അറിഞ്ഞ " ഇവള്‍ക്ക് മാത്രമായി " നിങ്ങള്‍ക്കും കേള്‍ക്കാം....ആ ദു:ഖത്തിന്റെ ഇരുണ്ട ഒറ്റക്കമ്പിയില്‍ ; കവിത ആലപിച്ചത് ശ്രീ . ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍ ആണ്..അദ്ദേഹം മലയാളം ബ്ലോഗില്‍ ആലപിച്ച കവിതകള്‍ നമ്മുടെ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ ആയിരുന്നു. ഇതും കേള്‍ക്കുക.....കണ്ണൂരിലെ പയ്യാവൂരിലുള്ള നെടുങ്ങോം ഗവണ്‍മെന്റ് ഹൈസ്ക്കൂളിലെ മലയാളം അദ്ധ്യാപകന്‍ കവിതയ്ക്ക് ഭാവത്തിന്റെ ഉയിരു പകരുന്നത് കേള്‍ക്കുക....





കവിത ഇവിടെ ക്ലിക്ക് ചെയ്തു സ്വന്തമാക്കാം

ഫിലിപ്പ്

4 അഭിപ്രായങ്ങൾ:

രഘു പറഞ്ഞു...

ഇനിയും പ്രതീക്ഷിക്കുന്നു.....

റിയ പറഞ്ഞു...

സ്വാതന്ത്രി ദിനം വളരെ നന്നായി...
കോടി ഇഷ്ടമായി...അതിന്റെ കൂടെ എഴുതിയ വരികള്‍ ഉഗ്രന്ന്ന്‍....

അരുണ്‍ പറഞ്ഞു...

സുന്ദരം..

റിജു പറഞ്ഞു...

अच्छा हे

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്