പത്താം ക്ലാസ്സിലെ കേരള പാഠാവലിയിലെ രണ്ടാം യൂണിറ്റു അധ്യാപകര്‍ക്ക് നല്‍കിയ ദൌത്യം വളരെ വലുതാണ്. ഇരുചിറകുകള്‍ ഒരുമയില്‍ എങ്ങനെ ഉയരങ്ങളിലേക്ക് പറക്കും എന്ന ചിരന്തന പ്രശ്നം ഈ യൂണിറ്റിന്റെ വികാരമാണ് ; വിചിന്തനമാണ്.
സ്ത്രീയെ പുരുഷന്‍ ഏല്‍പ്പിച്ച ത്യാഗങ്ങളുടെ കണ്ണീര്‍ക്കടലിന്റെ തീരത്ത് നില്‍ക്കുന്ന കുട്ടികള്‍ ......... അവര്‍ സമീപ ഭാവിയില്‍ സമൂഹത്തിലെ കണ്ണീര്‍ക്കണമായിത്തീരാം എന്നൊരു ... ഉള്‍ഭയത്തോടെയാണ് ഓരോ അധ്യാപികയും ; ഓരോ അധ്യാപകനും ഈ രണ്ടാം യൂണിറ്റു ക്ലാസ്സില്‍ അവതരിപ്പിക്കുന്നത്...
ഈ യൂണിറ്റിന്റെ അകവും പുറവും കളര്‍ ചിത്രങ്ങളില്ല ; പരസ്യങ്ങളും മാധ്യമങ്ങളും വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞു നല്‍കുന്ന സ്ത്രീയുടെ ആകര്‍ഷണം ഒട്ടുമില്ല.
പകരം ; വളരെ ഗൌരവമുള്ള ചരിത്ര വസ്തുതകള്‍ ആത്മാവും മജ്ജയും ചോരയും നീരുമായി കുട്ടികള്‍ക്ക് മുന്‍പില്‍ ഏച്ചുകെട്ടലുകള്‍ ഇല്ലാതെ വലിയ ദൈന്യതയായി സമൂര്‍ത്തമാകുന്നു......പുരുഷാധിപത്യത്തിന്റെ അഗ്നിമീളെ ത്യാഗിനിയായി സ്ത്രീ ഏറ്റെടുക്കേണ്ടി വന്ന എല്ലാ ദു:ഖവും മൌനവും ഏങ്ങലും ഒരു പിറുപിറുക്കലായി കേള്‍ക്കുന്നു.......
സുഗതകുമാരി അറിഞ്ഞ " ഇവള്‍ക്ക് മാത്രമായി " നിങ്ങള്‍ക്കും കേള്‍ക്കാം....ആ ദു:ഖത്തിന്റെ ഇരുണ്ട ഒറ്റക്കമ്പിയില്‍ ; കവിത ആലപിച്ചത് ശ്രീ . ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍ ആണ്..അദ്ദേഹം മലയാളം ബ്ലോഗില്‍ ആലപിച്ച കവിതകള്‍ നമ്മുടെ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ ആയിരുന്നു. ഇതും കേള്‍ക്കുക.....കണ്ണൂരിലെ പയ്യാവൂരിലുള്ള നെടുങ്ങോം ഗവണ്‍മെന്റ് ഹൈസ്ക്കൂളിലെ മലയാളം അദ്ധ്യാപകന്‍ കവിതയ്ക്ക് ഭാവത്തിന്റെ ഉയിരു പകരുന്നത് കേള്‍ക്കുക....
കവിത ഇവിടെ ക്ലിക്ക് ചെയ്തു സ്വന്തമാക്കാം
ഫിലിപ്പ്
4 അഭിപ്രായങ്ങൾ:
ഇനിയും പ്രതീക്ഷിക്കുന്നു.....
സ്വാതന്ത്രി ദിനം വളരെ നന്നായി...
കോടി ഇഷ്ടമായി...അതിന്റെ കൂടെ എഴുതിയ വരികള്‍ ഉഗ്രന്ന്ന്‍....
സുന്ദരം..
अच्छा हे
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ