കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

മൈലാഞ്ചി

"മൈലാഞ്ചിയിടണം"
നീട്ടിയ കൈകളോടെ
മുന്നില്‍ കൊഞ്ചുന്നൊരു
നാലുവയസ്സുകാരി....

മൈലാഞ്ചിയിടല്‍
ഇപ്പൊഴെന്തെളുപ്പം!
വലം കയ്യിലാവാതെ
ഇടം കയ്യിലും
ഇടം കയ്യറിയാതെ
വലം കയ്യിലും.
ഒരൊറ്റ ഞെക്ക് ,
നെടുകെയും കുറുകെയും
വട്ടത്തിലും നീളത്തിലും
വരയാമോട്ടെറെ
സങ്കീര്‍ണ്ണ ചിത്രങ്ങള്‍ .

പണ്ടു ഞങ്ങള്‍ക്ക്
പുഴയരികിലേക്കോടണം.
മുള്ളു കൊള്ളാതെ
തളിരുകളൊടിയാതെ
ഇലകളൂര്‍ന്നെടുക്കണം.
അമ്മിയിലരക്കണം.
ഓരോയിലയും നേര്‍മ്മയോടെ.
നാരു കളഞ്ഞു നേര്‍പ്പിച്ച
പച്ചീര്‍ക്കിലിന്‍ തുമ്പാല്‍
മെനഞ്ഞതൊക്കെയും
ലളിത ചിത്രങ്ങള്‍ .

മൈലാഞ്ചിയുണങ്ങാന്‍
കൈ നീട്ടിയെത്ര നേരം ...
വിരല്‍ മടങ്ങാതെ
കളി പറഞ്ഞിരിക്കണം .
കൈ കഴുകുന്നേരം
തെളിയുന്ന ചെന്തുടുപ്പ്,
എനിക്കോ നിനക്കോ
കൂടുതലെന്ന കുശുമ്പ് ...

ഓര്‍ത്തിരിക്കുമ്പോഴേക്കും
നീ കൈ കഴുകി വന്നു .
ഈ രാസച്ചുവപ്പിന്
രണ്ടു ദിനം മാത്രമായുസ്സ്.

എന്റെയുള്ളിലെ മൈലാഞ്ചിക്ക്
ഒരായുസ്സിന്റെ ചുവപ്പ് !

സാബിദ മുഹമ്മദ്‌ റാഫി,
അദ്ധ്യാപിക,
ജി.വി.എച്ച്.എസ്. എസ്. വലപ്പാട്,
തൃശൂര്‍

5 അഭിപ്രായങ്ങൾ:

അലി പറഞ്ഞു...

എന്റെയുള്ളിലെ മൈലാഞ്ചിക്ക്
ഒരായുസ്സിന്റെ ചുവപ്പ് !

കൊച്ചു പറഞ്ഞു...

ഒടുവിലെ വരി.."ഒടുവിലും" വീഴും

ശ്രീയ പറഞ്ഞു...

സുബൈദ ടീച്ചര്‍ പോലുള്ളവര്‍ നമ്മുടെ ഭാഗ്യമാണ്

മഴയോർമ്മകൾ പറഞ്ഞു...

"മൈലാഞ്ചി" നഷ്ടബാല്യത്തിന്റെ ഓര്മകളാണ്. നാലു വയസുകാരിയുടെ കൊഞ്ഞലിലൂടെ കവയിത്രി തന്നെ തന്നെയാണ് കാണുന്നത്...
ബാല്യം നഷ്ടപെടുന്ന കുട്ടികള് , മൈലാഞ്ചിമരം കാണാന് കഴിയാതെ പോയവര്ക്ക് പക്ഷേ ആ നഷ്ടത്തിന്റെ വില അറിയാതെ പോയേക്കാം.
മനസ്സില് ആ മൈലാഞ്ചിയുടെ ചെന്തുടുപ്പ് എന്നും മായാതെ നില്ക്കട്ടെ.... കവിത നന്നായിട്ടുണ്ട്... ഇനിയും എഴുതണം...

shajiraghuvaran പറഞ്ഞു...

കവിത നന്നായിട്ടുണ്ട്......

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്